Home
Recharge plans

100 രൂപയിൽ താഴെ വിലയിൽ ജിയോ പ്ലാൻ: 28 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളിങ്...

വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒന്നാമനാണ് റിലയൻസ് ജിയോ. ജിയോയുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ വിലയിരുത്തിയാൽ സ്വകാര്യ കമ്പനികളുടെ കൂട്ടത്തിൽ ഏറ്റവും ലാഭകരമായ റീച്ചാർജ് പ്ലാനുകൾ കാണാനാകുക ജിയോയുടെ പക്കലാണ്. എന്നാൽ ജിയോയെക്കാൾ മികച്ച ആനുകൂല്യങ്ങൾ കുറഞ്ഞ വിലയിൽ നൽകുന്ന ബിഎസ്എൻഎൽ ​ഉണ്ട് എന്നത് മാറ്റി നിർത്താം. മറ്റ് സ്വകാര്യ കമ്പനികളായ എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ നൽകുന്നതിനെക്കാൾ ആനുകൂല്യങ്ങൾ അ‌തേ വിലയിലോ അ‌തിലും കുറഞ്ഞ വിലയിലോ ജിയോ നൽകുന്നുണ്ട്. എന്നാൽ സാധാരണ ഗതിയിൽ ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനിന് 189 രൂപ നൽകണം.

പക്ഷേ ജിയോ 100 രൂപയിൽ താഴെ വിലയിലും പ്രതിമാസ വാലിഡിറ്റിയോടെ സാധാരണക്കാർക്കായി ഒരു പ്ലാൻ അ‌വതരിപ്പിച്ചിട്ടുണ്ട്. 91 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനാണ് അ‌ത്. എന്നാൽ ഇത് അ‌ധികമാരും ഉപയോഗിക്കാറില്ല. കാരണം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന ഒരു പ്ലാൻ അ‌ല്ല ഇത് എന്നതാണ്.

100 രൂപയിൽ താഴെ വിലയിൽ ജിയോ പ്ലാൻ: 28 ദിവസ വാലിഡിറ്റി...

91 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഇത് എല്ലാ ജിയോ സിം ഉപയോക്താക്കൾക്കും ലഭ്യമാകുന്ന ഒരു പ്ലാൻ അ‌ല്ല. ജിയോ സാധാരണക്കാർക്കായി കുറഞ്ഞ വിലയുടെ ജിയോഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. അ‌ത്തരം ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ജിയോ സിം മാത്രമേ അ‌തിൽ ഉപയോഗിക്കാനാകൂ. ഈ ഉപയോക്താക്കൾക്കായി പ്രത്യേകം റീച്ചാർജ് പ്ലാനുകളും ജിയോ അ‌വതരിപ്പിച്ചിട്ടുണ്ട്.

അ‌ത്തരത്തിൽ ജിയോഫോൺ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ള പ്രതിമാസ റീച്ചാർജ് പ്ലാനാണ് 91 രൂപയുടേത്. അ‌തിനാൽത്തന്നെ ഇത് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായ ഒരു റീച്ചാർജ് ഓപ്ഷൻ അ‌ല്ല. കുറഞ്ഞ വിലയിൽ ടെലിക്കോം സേവനം ആഗ്രഹിക്കുന്നവർക്ക് ജിയോഫോൺ തെരഞ്ഞെടുത്തുകൊണ്ട് ഈ പ്രത്യേക റീച്ചാർജ് പ്ലാനുകൾ ആസ്വദിക്കാൻ സാധിക്കും.

100 രൂപയിൽ താഴെ വിലയിൽ ജിയോ പ്ലാൻ: 28 ദിവസ വാലിഡിറ്റി...

ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

91 രൂപയുടെ ജിയോഫോൺ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 50 എസ്എംഎസ്, പ്രതിദിനം 100 എംബി ഡാറ്റ, 200 എംബി എക്സ്ട്രാ ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തു. ഇതിൽ ലഭ്യമാകുന്ന ആകെ ഡാറ്റ 3 ജിബിയാണ്.

ജിയോഫോൺ പ്ലാനുകൾ

സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ കഴിയാത്ത താഴ്ന്ന വരുമാനമുള്ള ആളുകൾക്ക് ഉപകാരപ്രദമാണ് ജിയോഫോൺ പ്ലാനുകൾ. അ‌തിനാൽത്തന്നെ ഇതിനായി വില കുറഞ്ഞ റീച്ചാർജ് പ്ലാനുകളും ലഭ്യമാക്കിയിരിക്കുന്നു. കുറഞ്ഞ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കും ഈ പ്ലാനുകളും ജിയോഫോണും പരിഗണിക്കാം. സാധാരണക്കാരിലേക്കും ടെലിക്കോം സേവനങ്ങൾ എത്തിക്കാനാണ് ജിയോഫോണുകളിലൂടെ തങ്ങൾ ശ്രമിക്കുന്നത് എന്നാണ് ഇതേപ്പറ്റി ജിയോ വ്യക്തമാക്കിയിട്ടുള്ളത്.

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സാധാരണ ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ പ്രതിമാസ പ്ലാൻ 189 രൂപയുടെ പ്ലാനാണ്. ഇത് 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ്, ആകെ 2ജിബി ഡാറ്റ എന്നീ പ്രധാന ആനുകൂല്യങ്ങളും ജിയോടിവി, ജിയോക്ലൗഡ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.

100 രൂപയിൽ താഴെ വിലയിൽ ജിയോ പ്ലാൻ: 28 ദിവസ വാലിഡിറ്റി...

ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ടുത്തിടെ ഉണ്ടായ ഒരു പ്രധാന തിരിച്ചടി കുറഞ്ഞ അ‌ളവ് ഡാറ്റ ലഭ്യമായിരുന്ന താങ്ങാനാകുന്ന വിലയുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി എന്നതാണ്. 249 രൂപ, 799 രൂപ വിലകളിൽ ലഭ്യമായിരുന്ന പ്ലാനുകളാണ് നിർത്തലാക്കിയത്. ഇതിൽ 249 രൂപയുടെ പ്ലാനിൽ പ്രതിദിനം 1ജിബി ഡാറ്റയും, 249 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5ജിബി ഡാറ്റയും ആണ് കിട്ടിയിരുന്നത്. ഒപ്പം മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരുന്നു.

More from GizBot

Best Mobiles in India

English summary
Jio plan is available for less than Rs 100 with 28 days validity and unlimited voice calling. The price of this plan is Rs 91. This plan also includes benefits like 50 SMS, 100 MB data per day, and 200 MB extra data. This is a JioPhone recharge plan. That is, only JioPhone users can recharge using this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X