Home
Recharge plans

പാട്ടൊക്കെ കേട്ട് ​​ലൈഫ് ഹാപ്പിയാക്കി മുന്നോട്ട് പോകാനും ജിയോ റീച്ചാർജ് പ്ലാനുണ്ട്, വില അ‌റിയാമോ!

വൈവിധ്യം നിറഞ്ഞ റീച്ചാർജ് പ്ലാനുകളാൽ സമ്പന്നമാണ് ജിയോയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ പട്ടിക. അ‌തിൽ ഡാറ്റ വേണ്ടവർക്ക് അ‌വർക്ക് ആവശ്യമായ അ‌ളവുകളിലുള്ള പ്രതിദിന ഡാറ്റ ഉള്ള പ്ലാനുകൾ കണ്ടെത്താൻ കഴിയും. അ‌ൺലിമിറ്റഡ് ഡാറ്റയ്ക്കായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ കാണാനാകും, കോളിങ് മാത്രമാണ് വേണ്ടത് എങ്കിൽ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ കാണാനാകും. ചെറിയ അ‌ളവിൽ ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങുമാണ് വേണ്ടത് എങ്കിൽ അ‌ത്തരം പ്ലാനുകളും കാണാനാകും. എന്റർടെയ്ൻമെന്റ് സേവനങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി നെറ്റ്ഫ്ലിക്സ്, ആമസോൺ ഉൾപ്പെടെയുള്ള ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകൾ അ‌ടങ്ങുന്ന പ്ലാനുകളും കാണാനാകും.

ഈ പറഞ്ഞ നിലയ്ക്കുള്ള പ്ലാനുകളൊക്കെ ഏതാണ്ട് എല്ലാ ടെലിക്കോം കമ്പനികളും നൽകുന്നതാണ്. എന്നാൽ മറ്റ് കമ്പനികളുടേതിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചില പ്ലാനുകളും ജിയോയ്ക്ക് ഉണ്ട്. അ‌തിന് ഉദാഹരണമാണ് 889 രൂപയുടെയും 329 രൂപയുടെയും ജിയോ പ്രീപെയ്ഡ് പ്ലാനുകൾ. ഈ പ്ലാനുകൾ രണ്ടും 1.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാനാണ്.

​​ലൈഫ് ഹാപ്പിയാക്കി മുന്നോട്ട് പോകാനും ജിയോ പ്ലാനുണ്ട്!

1.5ജിബി പ്രതിദിന ഡാറ്റയുള്ള റീച്ചാർജ് പ്ലാനുകൾ വേറെയും ഉണ്ട്. പിന്നെ എന്താണ് ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ പ്രത്യേകത എന്ന് ചോദിച്ചാൽ ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന ജിയോ പ്ലാനുകളാണ് ഇവ എന്നതാണ് അ‌തിനുത്തരം. ഓൺലൈനായും ഓഫ്‌ലൈനായും പോഡ്‌കാസ്റ്റുകളും സംഗീതവും കേൾക്കുന്നതിനുള്ള മുൻനിര ചോയ്‌സുകളിൽ ഒന്നാണ് ജിയോസാവ്ൻ പ്രോ.

ജിയോസാവൻ പ്രോ സബസ്ക്രിപ്ഷൻ ലഭിക്കാൻ മികച്ച ഓപ്ഷനുകളാണ് 889 രൂപയുടെയും 329 രൂപയുടെയും ജിയോ പ്ലാനുകൾ. ഇവ മറ്റ് ആനുകൂല്യങ്ങൾക്ക് ഒപ്പം അ‌ധിക ആനുകൂല്യമായി ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ നൽകുന്നു. ഈ മ്യൂസിക് പ്ലാറ്റ്‌ഫോമിൽ 10 കോടിയിലധികം ട്രാക്കുകളും വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമായി നിരവധി പോഡ്‌കാസ്റ്റുകളും ലഭ്യമാണ്.

​​ലൈഫ് ഹാപ്പിയാക്കി മുന്നോട്ട് പോകാനും ജിയോ പ്ലാനുണ്ട്!

ഉയർന്ന നിലവാരമുള്ള സംഗീതം ഓൺലൈനിൽ താങ്ങാനാവുന്ന വിലയിൽ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ ഉപഭോക്താവിനും ജിയോസാവൻപ്രോ ഒരു മുതൽക്കൂട്ടാണ്. റിലയൻസ് ജിയോയുടെ ഉടമസ്ഥതയിലുള്ളതാണ് ജിയോസാവ്ൻ. എയർടെല്ലിന്റെ വിങ്ക് മ്യൂസിക്കിന്റെ എതിരാളിയായിരുന്നു ജിയോസാവൻപ്രോ, എന്നാലിപ്പോൾ വിങ്ക് മ്യൂസിക് പൂട്ടിപ്പോയിരിക്കുന്നു. അ‌തിനാലും മ്യൂസിക് പ്രേമികൾക്ക് ജിയോസാവൻപ്രോ വീണ്ടും പ്രധാനപ്പെട്ട ഓപ്ഷനായി മാറുന്നു.

329 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ജിയോ റീച്ചാർജ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ഇതിൽ ജിയോസാവൻപ്രോ, ജിയോടിവി, ജിയോക്ലൗഡ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.

889 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷനുള്ള രണ്ടാമത്തെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഇതാണ്. 84 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷനും ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും ഇതിൽ ലഭിക്കും.

​​ലൈഫ് ഹാപ്പിയാക്കി മുന്നോട്ട് പോകാനും ജിയോ പ്ലാനുണ്ട്!

399 രൂപയുടെ ജിയോസാവൻ പ്രോ വാർഷിക സബ്സ്ക്രിപ്ഷൻ

ഇപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി ജിയോ 399 രൂപ വിലയിൽ ജിയോസാവൻ പ്രോ വാർഷിക സബ്സ്ക്രിപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. സ്‌പോട്ടിഫൈ അല്ലെങ്കിൽ ആപ്പിൾ മ്യൂസിക് പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വില വളരെ കൂടുതലാണ്. അ‌തിനാൽ ഉയർന്ന നിലവാരമുള്ള സംഗീതം ഓൺലൈനിൽ താങ്ങാനാവുന്ന വിലയിൽ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരണും ജിയോയിൽ നിന്നുള്ള 399 രൂപയുടെ പുതിയ ജിയോസാവൻ പ്രോ പ്ലാൻ ഒരു മികച്ച ഓഫറാണ്.

More from GizBot

Best Mobiles in India

English summary
Jio plans that come with JioSaavn Pro subscription are available at prices of Rs 399, Rs 329, and Rs 889. The JioSaavn Pro annual subscription plan, which is now available as a special offer, is priced at Rs 399. The other two plans offer JioSaavn Pro subscription as an additional benefit in addition to the data and calling benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X