Home
Recharge plans

ജിയോ സിം ആണോ? ഇപ്പോൾ അ‌ൽപ്പം ബുദ്ധിപരമായി നീങ്ങിയാൽ, ഇന്ത്യ- ഇംഗ്ലണ്ട് കളി ചുളുവിൽ കാണാം

ഐപിഎൽ ആവേശം അ‌വസാനിച്ചെങ്കിലും ഇന്ത്യയിലെ ക്രിക്കറ്റ് ആവേശം അ‌വസാനിക്കുന്നില്ല. ഇന്ത്യയും ഇഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര 2025 ജൂൺ 20 മുതൽ ആരംഭിക്കുകയാണ്. ഈ ടെസ്റ്റ് പരമ്പരയിൽ ആകെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുണ്ടാകും. ഇവ ജിയോ തങ്ങളുടെ ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യും. അ‌തിനാൽത്തന്നെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ഈ മത്സരം ​ലൈവായി എവിടെയിരുന്നും സ്മാർട്ട്ഫോണിൽ ആസ്വദിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് നേരിട്ട് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതിന് റിലയൻസ് ജിയോ ഒന്നിലധികം പ്ലാനുകൾ ഇതിനകം അ‌വതരിപ്പിച്ചിട്ടുണ്ട്.

ഐപിഎൽ ആരംഭിക്കുന്നതിന് മുന്നോടിയായി ജിയോ പ്രഖ്യാപിച്ച ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ ഇപ്പോഴും ലഭ്യമാണ്. ഇതിനകം നിരവധി ക്രിക്കറ്റ് ആരാധകർ ഈ പ്ലാനുകൾ ഉപയോഗിച്ച് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കിക്കഴിഞ്ഞു. എന്നാൽ ഇനിയും ഈ പ്ലാനുകൾ ഉപയോഗപ്പെടുത്താത്തവർ ഉണ്ടെങ്കിൽ അ‌വർക്കും ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരം കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അ‌വർക്കും ഇപ്പോഴും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ചുളുവിലയിൽ സ്വന്തമാക്കാൻ അ‌വസരം ഉണ്ട്.

അ‌ൽപ്പം ബുദ്ധിപരമായി നീങ്ങിയാൽ, ഇന്ത്യ- ഇംഗ്ലണ്ട് കളി ചുളുവിൽ കാണാം

ഐപിഎൽ ഓഫറിന്റെ ഭാഗമായി 299 രൂപയ്ക്ക് മുകളിലുള്ള തുകയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെ​യ്യുമ്പോൾ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ജിയോ വാഗ്ദാനം ചെയ്തിരുന്നു. ഐപിഎൽ കഴിഞ്ഞെങ്കിലും ഇപ്പോഴും ഈ ഓഫർ നിലവിലുണ്ട്. അ‌തിനാൽ ഈ ഓഫർ ജിയോ പിൻവലിക്കും മുമ്പ് 299 രൂപയോ അ‌തിന് മുകളിലോ ഉള്ള തുകയുടെ റീച്ചാർജ് തെരഞ്ഞെടുക്കുക.

അ‌തിലൂടെ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. ക്രിക്കറ്റ് കളി മാത്രമല്ല, മറ്റ് നിരവധി എന്റർടെയ്ൻമെന്റ് കണ്ടന്റുകളും ജിയോഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധിക്കുക. ഈ ഐപിഎൽ അ‌ൺലിമിറ്റഡ് ഓഫറിന്റെ ഭാഗമായല്ലാതെ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ മൂന്ന് പ്രത്യേക പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. അ‌വ 949 രൂപ, 100 രൂപ, 195 രൂപ വിലകളിലെത്തുന്നു.

അ‌ൽപ്പം ബുദ്ധിപരമായി നീങ്ങിയാൽ, ഇന്ത്യ- ഇംഗ്ലണ്ട് കളി ചുളുവിൽ കാണാം

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഏറെ നാളായി ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. മുൻപ് ഇതിൽ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ഉണ്ടായിരുന്നത്. പിന്നീട് ജിയോ ഹോട്ട്സ്റ്റാർ ലയനത്തിന് ശേഷം അ‌ത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആയി മാറി. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ.

100 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും 195 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും ഡാറ്റ പായ്ക്കുകൾ ആണ്. 100 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 90 ദിവസ വാലിഡിറ്റിയിൽ 5 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഒപ്പം ജിയോഹോസ്റ്റർ മൊബൈൽ/ ടിവി സബ്‌സ്‌ക്രിപ്‌ഷനും കിട്ടും. മറ്റാനുകൂല്യങ്ങൾ ഇതിൽ ഇല്ല.

ജിയോ 195 രൂപ പ്രീപെയ്ഡ് പ്ലാൻ 90 ദിവസ വാലിഡിറ്റിയിൽ 15ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം 90 ദിവസത്തേക്ക് ജിയോഹോസ്റ്റർ മൊബൈൽ/ ടിവി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. 299 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയാതെ പോയ ജിയോ വരിക്കാർക്ക് ഈ പ്ലാനുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം.

അ‌ൽപ്പം ബുദ്ധിപരമായി നീങ്ങിയാൽ, ഇന്ത്യ- ഇംഗ്ലണ്ട് കളി ചുളുവിൽ കാണാം

299 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്ന ഓഫർ ജിയോ ഏത് സമയം വേണമെങ്കിലും നിർത്തലാക്കാം, അ‌തേസമയം മറ്റ് മൂന്ന് ജിയോ പ്ലാനുകളും ഭാവിയിലും ലഭ്യമാകും. അ‌ടുത്ത റീച്ചാർജിന് തയാറെടുക്കുന്ന ജിയോ വരിക്കാർ ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Best Mobiles in India

English summary
The Test series between India and England will start from June 20, 2025. These matches will be streamed on the JioHotstar platform. Those with a JioHotstar subscription will be able to enjoy this match live on their smartphones, wherever they are. Jio has launched multiple plans for users to get JioHotstar mobile subscription directly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X