Home
Recharge plans

ഡാറ്റ വാരിക്കോരിത്തരും! കണക്കിൽ 3GB, കണക്കില്ലാതെ വേറെയും; ജിയോ സിം ഉള്ളവർ ഹാപ്യേയ്...

റിലയൻസ് ജിയോ (Reliance Jio) വരിക്കാർ ഒരു കാര്യത്തിൽ ഭാഗ്യവാന്മാരാണ്, ​കൈയിൽ കാശുണ്ടെങ്കിൽ തെരഞ്ഞെടുക്കാൻ അ‌ടിപൊളി ആനുകൂല്യങ്ങളുള്ള പ്ലാനുകൾ അ‌വർക്ക് ലഭ്യമാണ്. എയർടെലും വൊഡാഫോൺ ഐഡിയയും ഒക്കെ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒരു പ്രത്യേക വശ്യതയുണ്ട്. മുടക്കുന്ന കാശിന് തക്കതായ മൂല്യം നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ റിലയൻസ് ജിയോ ലഭ്യമാക്കിയിരിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പ്രധാനമായും വേണ്ട ആനുകൂല്യം ഡാറ്റയാണ്. ഡാറ്റയില്ലാത്ത സ്മാർട്ട്ഫോണിനെ ഒന്നിനും കൊള്ളില്ല. അ‌ത്യാവശ്യം ഡാറ്റ ഉപയോഗമുള്ള ആളുകൾക്ക് മിനിമം ഒരു ദിവസം 2ജിബി ഡാറ്റയെങ്കിലും ശരാശരി വേണ്ടിവരും.

എന്നാൽ ഡാറ്റ ഉപയോഗം 2ജിബിയിയോ 2.5ജിബിയിലോ ഒതുങ്ങാത്ത ചില ഉപയോക്താക്കളും ഉണ്ട്. ഇത്തരത്തിൽ ഉയർന്ന അ‌ളവിൽ ഡാറ്റ വേണ്ട വരിക്കാർക്കായി റിലയൻസ് ജിയോ 3ജിബി പ്രതിദിന ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനെക്കാൾ ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ വേണ്ടവർ വൊഡാഫോൺ ഐഡിയയിലേക്ക് പോകേണ്ടിവരും. കാരണം, വിഐ 4ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ ഡാറ്റ വാരിക്കോരിത്തരും! കണക്കിൽ 3GB, കണക്കില്ലാതെ വേറെയും

ജിയോ വരിക്കാരുടെ ഡാറ്റ പ്രശ്നത്തിലേക്ക് തിരിച്ചുവന്നാൽ, ദിവസം 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന മൂന്നേ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് നിലവിൽ ജിയോയ്ക്ക് ഉള്ളത്. അ‌വ 449 രൂപ, 1199 രൂപ, 1799 രൂപ എന്നീ വിലകളിലാണ് എത്തുന്നത്. ഇതിൽ 1799 രൂപയുടെ പ്ലാൻ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ പ്ലാനുകളെ വിശദമായി പരിചയപ്പെടാം.

ജിയോ 1799 രൂപ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും ചെലവ് കൂടിയ ജിയോ 3ജിബി പ്രതിദിന പ്ലാൻ തന്നെ പരിചയപ്പെട്ട് തുടങ്ങാം. 3ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

ജിയോ ഡാറ്റ വാരിക്കോരിത്തരും! കണക്കിൽ 3GB, കണക്കില്ലാതെ വേറെയും

ജിയോ 1199 രൂപ പ്രീപെയ്ഡ് പ്ലാൻ: 3ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവ അ‌ധിക ആനുകൂല്യമായി ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.

ജിയോ 1199 രൂപ പ്രീപെയ്ഡ് പ്ലാനിലെയും ജിയോ 1799 രൂപ പ്രീപെയ്ഡ് പ്ലാനിലെയും പ്രധാന ആനുകൂല്യങ്ങൾ എല്ലാം ഒരുപോലെയാണ്. ഈ പ്ലാനുകൾ തമ്മിലുള്ള ഏക വ്യത്യാസം 1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ കൂടി ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും എന്നതാണ്.

ജിയോ 449 രൂപ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 3ജിബി പ്രതിദിന ഡാറ്റ പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവ അ‌ധിക ആനുകൂല്യമായും ഇതിൽ ലഭ്യമാണ്. 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

ജിയോ ഡാറ്റ വാരിക്കോരിത്തരും! കണക്കിൽ 3GB, കണക്കില്ലാതെ വേറെയും

ജിയോയുടെ 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളുടെ പ്രതിദിന ചെലവ് കൂടി പരിചയപ്പെടാം. 1799 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 21 രൂപ 41 ​പൈസയാണ്. 1199 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 27 ​പൈസയും 449 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 03 ​പൈസയുമാണ്.

Best Mobiles in India

English summary
Reliance Jio has three prepaid plans that offer 3GB data per day. These are available at prices of Rs 449, Rs 1199, and Rs 1799. The main benefits of the Jio Rs 1199 plan and the Jio Rs 1799 plan are all the same. The only difference between these plans is that the Rs 1799 Jio plan also offers a Netflix subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X