Home
Recharge plans

അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടാൻ 500 രൂപയിൽ താഴെ വിലയിൽ 3 ജിയോ റീച്ചാർജ് പ്ലാനുകൾ; 198 രൂപ മുതൽ വില

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ അ‌റിയാൻ ആഗ്രഹിക്കുക റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് ആണ്. കാരണം ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ഇന്ത്യൻ ടെലിക്കോം കമ്പനിയാണ് ജിയോ. ഏറ്റവും ഒടുവിൽ പുറത്തുവന്ന 2025 ജൂ​ലൈയിലെ ട്രായിയുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ റിലയൻസ് ജിയോയ്ക്ക് 477.5 മില്യൺ യൂസേഴ്സ് ആണ് ഉള്ളത്. മികച്ച സേവനങ്ങൾ രാജ്യവ്യാപകമായി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ജിയോയെ ഏറെ സഹായിക്കുന്നു. ജിയോ 5ജി സേവനങ്ങൾ ഇതിനകം എല്ലാ ടെലിക്കോം സർക്കിളുകളിലും ജിയോ അ‌വതരിപ്പിച്ചിട്ടുണ്ട്.

ധാരാളം ഡാറ്റ ഉപയോഗമുള്ള ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ൺലിമിറ്റഡ് 5ജി ഓഫർ അ‌ടങ്ങുന്ന പ്ലാനുകളാണ് ലാഭകരം. ജിയോ തങ്ങളുടെ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകിവരുന്നു. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഇഷ്ടം പോലെ ​ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നു.

അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടാൻ 500 രൂപയിൽ താഴെ വിലയിൽ 3 ജിയോ പ്ലാനുകൾ

ജിയോ പ്ലാനുകളെ സംബന്ധിച്ചിടത്തോളം വാലിഡിറ്റിയും പ്രതിദിന ഡാറ്റയുടെ അ‌ളവും കൂടുന്തോറും വില ഉയരും. എന്നാൽ ശ്രദ്ധേയമായ മറ്റൊരുകാര്യം വില കൂടിയ പ്ലാനുകളാണ് ജിയോയുടെ കുറഞ്ഞ വിലയിലുള്ള പ്ലാനുകളെക്കാൾ ലാഭകരം എന്നതാണ്. ഉദാഹരണത്തിന് ജി​യോയുടെ 198 രൂപയുടെ പ്ലാനിനെക്കാൾ ലാഭം 349 രൂപയുടെ പ്ലാനാണ്.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. എന്നാൽ കുറഞ്ഞ വിലയിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനുകളെക്കുറിച്ച് അ‌റിയാൻ ആഗ്രഹിക്കുന്ന വരിക്കാർക്കായി 500 രൂപയിൽ താഴെ വിലയിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമാകുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടുത്താം.

അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടാൻ 500 രൂപയിൽ താഴെ വിലയിൽ 3 ജിയോ പ്ലാനുകൾ

198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഇത് 14 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് എന്നീ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്. 200 രൂപയിൽ താഴെ ഇന്ത്യയിൽ മറ്റൊരു കമ്പനിയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നില്ല.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

അ‌ത്യാവശ്യം ഡാറ്റ ഉപയോഗങ്ങളുള്ള ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന് ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള മികച്ച ജിയോ റീച്ചാർജ് ഓപ്ഷനാണ് 349 രൂപയുടെ പ്ലാൻ. ഇതിൽ 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. അ‌ൺലിമിറ്റഡ് 5ജി, ജയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

445 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനിനൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് അ‌നുയോജ്യമായ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫുള്ള ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100, 28 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിലുണ്ട്.

അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടാൻ 500 രൂപയിൽ താഴെ വിലയിൽ 3 ജിയോ പ്ലാനുകൾ

ഒടിടി ആനുകൂല്യങ്ങൾ എന്ന നിലയിൽ 445 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് ജിയോ ടിവി ആപ്പ് വഴി സോണി ലിവ്, സീ5, ലയൺഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ എൻഎക്സ്ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും.

Best Mobiles in India

English summary
There are 3 Jio prepaid plans available to users that offer unlimited 5G for under Rs 500. They are available at prices of Rs 198, Rs 349, and Rs 445. The Rs 198 plan is the cheapest plan in India that offers unlimited 5G. The Rs 445 plan comes with OTT subscriptions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X