ചെറുത് മുതൽ വലുത് വരെ! 28 ദിവസ വാലിഡിറ്റിയിൽ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
ഏറ്റവുമധികം വരിക്കാരുമായി ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന സ്ഥാനത്ത് നിലകൊള്ളുന്ന റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാനുകളും അനവധി. അതിൽ ലഭ്യമാകുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ കുറഞ്ഞ അളവിലുള്ള ഡാറ്റ മുതൽ കൂടിയ അളവിലുള്ള പ്രതിദിന ഡാറ്റ വരെ ലഭ്യമാകുന്ന 28 ദിവസ വാലിഡിറ്റി പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. ആകെ 6 പ്ലാനുകളാണ് ഇതിനായി സെലക്ട് ചെയ്തിരിക്കുന്നത്. അതിൽ ഒരു പ്ലാൻ വാല്യൂ പ്രീപെയ്ഡ് പ്ലാനാണ്.
വാല്യൂ പ്രീപെയ്ഡ് പ്ലാനിൽ ഡാറ്റ പേരിന് മാത്രമേ ഉള്ളൂ. എന്നാൽ ഇവിടെ സെലക്ട് ചെയ്തിരിക്കുന്ന മറ്റ് ജിയോ 28 ദിവസ പ്ലാനുകൾ 1ജിബി, 1.5ജിബി, 2ജിബി, 2.5ജിബി, 3ജിബി എന്നിങ്ങനെ ലഭ്യമായ വിവിധ പ്രതിദിന ഡാറ്റ അളവുകളിലുള്ള പ്ലാനുകളാണ്. ഇവ ഏതൊക്കെയെന്ന് വിശദമായി പരിചയപ്പെടാം.

ജിയോ 189 രൂപ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ 2ജിബി ഡാറ്റ, മൊത്തം 300 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ വാല്യൂ പ്രപെയ്ഡ് പ്ലാനിൽ ലഭ്യമാകുക.
ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ: 1ജിബി പ്രതിദിന ഡാറ്റ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ ജിയോ പ്ലാനിൽ ലഭ്യമാകും. അധിക ആനുകൂല്യമായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും ഉണ്ട്.

ജിയോ 299 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 1.5ജിബി ഡാറ്റ 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ 28 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.
ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2.5ജിബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ 28 ദിവസ വാലിഡിറ്റി പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകും. കൂടാതെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ലഭ്യമാണ്.

ജിയോ 449 രൂപ പ്രീപെയ്ഡ് പ്ലാൻ: 3ജിബി പ്രതിദിന ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. ജിയോയുടെ ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റ പ്ലാനും ഇതുതന്നെ. അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ലഭ്യമാകും.
189 രൂപ, 249 രൂപ, 299 രൂപ, 349 രൂപ, 399 രൂപ, 449 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകൾക്ക് പുറമേ മറ്റ് ചില ജിയോ പ്ലാനുകളും 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട്. എങ്കിലും ഈ പറഞ്ഞ പ്ലാനുകളുടെ പ്രത്യേകത അവ വിവിധ അളവുകളിലുള്ള പ്രതിദിന ഡാറ്റ ഏറ്റവും കുറഞ്ഞ വിലയിൽ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു എന്നതാണ്. കുറഞ്ഞ ചെലവിൽ പ്രതിമാസ പ്ലാൻ തേടുന്നവർക്ക് ഇവ പരിഗണിക്കാം.


Click it and Unblock the Notifications







