ജിയോ ഒരു സംഭവം തന്നെ, 500 രൂപയ്ക്കുള്ളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടുന്ന ഇത്രയും പ്ലാനുകളോ!
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നത് റിലയൻസ് ജിയോയുടെ ടെലിക്കോം സേവനങ്ങളാണ്. എതിരാളികളായ എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ബിഎസ്എൻഎൽ തങ്ങളുടെ റീച്ചാർജ് പ്ലാനുകളിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ ആളുകൾക്ക് കൂടുതൽ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 2025ൽ മികച്ച ജിയോ റീച്ചാർജ് പ്ലാനിനായി തെരയുന്നവർക്ക് 500രൂപയിൽ താഴെ വിലയിൽ നിരവധി പ്ലാനുകൾ കാണാനാകും. അതിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എത്തുന്ന പ്ലാനുകൾ പ്രധാനമായും അഞ്ചെണ്ണമാണ് ഉള്ളത്.
ജിയോ തങ്ങളുടെ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുപയോഗിച്ച് 5ജി സ്മാർട്ട്ഫോണുള്ള ജിയോ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാണെങ്കിൽ പ്രതിദിന പരിധിയില്ലാതെ ഇഷ്ടം പോലെ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. അതിനാൽ 500 രൂപയിൽ താഴെ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാനുകൾ ഇതാ.

ജിയോ 198 രൂപ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്ലാൻ ആണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 14 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ സഹിതം ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ എത്തുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു.

ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്.
പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ലഭ്യമാണ്.
448 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: ദിവസം 2ജിബി ഹൈസ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയ്ക്ക് പുറമേ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ സബസ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
സൺനെക്സ്റ്റ്, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ്, ഡിസ്കവറി+, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയുടെ സബ്സ്ക്രിപ്ഷനുകളാണ് 448 രൂപയുടെ പ്ലാനിൽ അധിക ആനുകൂല്യമായി ലഭ്യമാകുക. അധിക തുക മുടക്കാതെ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ജിയോ പ്ലാൻ മികച്ച ഓപ്ഷനാണ്.

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 3ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








