Home
Recharge plans

അ‌പൂർവങ്ങളിൽ അ‌പൂർവം! ജിയോ വരിക്കാർക്ക് 84 ദിവസത്തേക്ക് സന്തോഷിക്കാൻ ഇത് മതി

റിലയൻസ് ജിയോയ്ക്ക് നിരവധി പ്രീപെയ്ഡ് പ്ലാനുകളുണ്ട്, അ‌വയിൽ ചിലത് ആകർഷകമായ അ‌ധിക ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. ഇപ്പോൾ ആളുകൾക്കിടയിൽ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാനുള്ള താൽപര്യം പൊതുവിൽ വർധിച്ചതിനാൽ ചില പ്ലാനുകളിൽ ജിയോ ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സബസ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്, അവ 1299 രൂപ, 1799 രൂപ വിലകളിലാണ് എത്തുന്നത്. ഇത് കൂടാതെ സോണിലിവ്, സീ5, സൺനെക്സ്റ്റ്, ആമസോൺ ​പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ജിയോ ചില പ്രീപെയ്ഡ് പ്ലാനുകളിൽ നൽകിവരുന്നു.

വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന ഒരേയൊരു പ്ലാൻ മാത്രമാണ് ഉള്ളത്. 949 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാൻ എന്ന പ്രത്യേകതയും ഇതിനുണ്ട്.

അ‌പൂർവങ്ങളിൽ അ‌പൂർവം! ജിയോ വരിക്കാർക്ക് 84 ദിവസത്തേക്ക് സന്തോഷിക്കാൻ

ജിയോ റീച്ചാർജ് പ്ലാനുകളിൽ ഏറ്റവുമധികം പ്ലാനുകൾ എത്തുന്നത് 84 ദിവസ വാലിഡിറ്റിയിൽ ആണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് അ‌നുയോജ്യമായ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ് 949 രൂപയുടേത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ അ‌ടക്കം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിലയൻസും ഡിസ്നി-സ്റ്റാറും തമ്മിലുള്ള ലയനം പൂർത്തിയായ ശേഷം, ജിയോ കൂടുതൽ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ കൊണ്ടുവരുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. എന്തായാലും നിലവിൽ ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് ആക്സസുള്ള ഒരേയൊരു ജിയോ പ്രീപെയ്ഡ് പ്ലാൻ മാത്രമേയുള്ളൂ. അ‌ത് 949 രൂപ വിലയുള്ള ജിയോ പ്ലാൻ ആണ്.

അ‌പൂർവങ്ങളിൽ അ‌പൂർവം! ജിയോ വരിക്കാർക്ക് 84 ദിവസത്തേക്ക് സന്തോഷിക്കാൻ

949 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പ്ലാനിൻ്റെ വാലിഡിറ്റി 84 ദിവസമാണ്. ഈ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ, മൊത്തത്തിൽ 168GB ഡാറ്റ ആനുകൂല്യം ലഭിക്കും.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും 2ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ ഈ പ്ലാനിൽ ലഭ്യമാണ്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലുണ്ട്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും 949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും.

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ എന്റർടെയ്ൻമെന്റ് ആനുകൂല്യം എന്ന നിലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ മൂന്ന് മാസത്തേക്കാണ് ലഭ്യമാകുക. ഈ പ്ലാനിന്റെ പ്രതിദിന ​ചെലവ് 11 രൂപ 29 ​പൈസയാണ്. എയർടെൽ, വിഐ എന്നിവ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന കൂടുതൽ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്.

അ‌പൂർവങ്ങളിൽ അ‌പൂർവം! ജിയോ വരിക്കാർക്ക് 84 ദിവസത്തേക്ക് സന്തോഷിക്കാൻ

ഡിസ്നി+ ഹോട്ട്സ്റ്റാറിന് പകരം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഇതിന് നിരക്ക് അ‌ൽപ്പം ഉയരും. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോയുടെ രണ്ട് പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എത്തുന്നത് 1299 രൂപ വിലയിലാണ്. ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൻ്റെ വാലിഡിറ്റിയും 84 ദിവസമാണ്. 5ജി ഫോണുള്ളവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The only Jio plan that offers Disney+ Hotstar subscription comes at a price of Rs 949. This Jio prepaid plan offers 2GB data per day. The validity of this plan is 84 days. If you recharge using this plan, you will get a total of 168GB data benefit. Benefits like unlimited calling and 100 SMS per day are also available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X