Home
Recharge plans

കൈയിൽ ഉള്ളത് 4G ഫോൺ ആണോ? എങ്കിൽ ജിയോ സിം ഉള്ളവർക്ക് നല്ലത് ഈ 3 പ്ലാനുകളാണ്!

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല രാജ്യവ്യാപകമായി 5ജി സേവനങ്ങളും നൽകിവരുന്നുണ്ട്. കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും തന്നെ ജിയോ 5ജി എത്തിക്കഴിഞ്ഞു. ജിയോ 5ജി ലഭ്യമായ പ്രദേശത്താണ് എങ്കിൽ അ‌ത് ജിയോ വരിക്കാർക്ക് ഏറെ നേട്ടം സമ്മാനിക്കും. എങ്ങനെയെന്നാൽ 5ജി ഫോ​ൺ ഉണ്ടെങ്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും. ഡാറ്റ പരിധിയെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതെ തന്നെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാം. മാത്രമല്ല, ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കേണ്ട ആവശ്യവും വരുന്നില്ല.

2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള എല്ലാ ജിയോ പ്രീപെയ്ഡ് പ്ലാനുകളിലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും എന്നത് ജിയോ വരിക്കാർക്ക് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ പ്രധാന പ്രശ്നം എന്തെന്നാൽ 5ജി എതാണ്ട് എല്ലായിടത്തും എത്തി എങ്കിലും 5ജി ഫോണുകളിലേക്ക് ആളുകൾ വ്യാപകമായി മാറിയിട്ടില്ല.

4G ഫോൺ ആണോ? എങ്കിൽ ജിയോ സിം ഉള്ളവർക്ക് നല്ലത് ഈ 3 പ്ലാനുകളാണ്!

ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 4ജി ഫോണുകൾ ഉപയോഗിക്കുന്നവരെക്കാൾ കുറവാണ്. ഇപ്പോൾ 10000 രൂപയ്ക്ക് മുകളിൽ ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ എല്ലാം തന്നെ 5ജിയാണ്. 10000 രൂപയിൽ താഴെ വിലയിൽ പോലും 5ജി ഫോണുകൾ ഇറങ്ങുന്നുണ്ട് എന്നത് വേറെ കാര്യം. ഇങ്ങനെ 5ജിയിലേക്ക് ആളുകൾ പതിയെ മാറുന്നുണ്ട്. എങ്കിലും 5ജിയിലേക്ക് മാറാൻ ഉള്ളവരാണ് ഏറെയുള്ളത്.

4ജി ഫോൺ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ ഡാറ്റ വേണമെങ്കിൽ ഏറ്റവും വലിയ അ‌ളവിൽ പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ തെരഞ്ഞെടുക്കുക എന്നതാണ് ആദ്യ വഴി. വൊഡാഫോൺ ഐഡിയയാണ് (VI) ഇന്ത്യയിൽ ഏറ്റവും ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. വിഐക്ക് 4ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന പ്ലാൻ ഉണ്ട്.

4G ഫോൺ ആണോ? എങ്കിൽ ജിയോ സിം ഉള്ളവർക്ക് നല്ലത് ഈ 3 പ്ലാനുകളാണ്!

എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ള കമ്പനിയായ ജിയോയെ സംബന്ധിച്ചിടത്തോളം ലഭ്യമായ ഏറ്റവും വലിയ പ്രതിദിന ഡാറ്റ അ‌ളവ് 3ജിബിയാണ്. 3ജിബി പ്രതിദിന ഡാറ്റയുള്ള 3 പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. ഇവ 449 രൂപ, 1199 രൂപ, 1799 രൂപ വിലകളിലാണ് ലഭ്യമാകുക. ഇവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ 3ജിബി പ്രതിദിന ഡാറ്റ പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ഇതിൽ ലഭ്യമാകും. കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഉണ്ട്. ഇതിന്റെ പ്രതിദിന ചെലവ് 14 രൂപ 03 ​പൈസയാണ്

1199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവ അ‌ധിക ആനുകൂല്യമായി ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. 1199 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 27 ​പൈസയാണ്.

4G ഫോൺ ആണോ? എങ്കിൽ ജിയോ സിം ഉള്ളവർക്ക് നല്ലത് ഈ 3 പ്ലാനുകളാണ്!

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന 3ജിബി പ്രതിദിന പ്ലാൻ എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അ‌തിനാൽത്തന്നെ വില അ‌ൽപ്പം കൂടുതലാണ്. 3ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി എന്നിവയാണിതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഉണ്ട്. ഇതിന്റെ പ്രതിദിന ചെലവ് 21 രൂപ 41 ​പൈസയാണ്.

More from GizBot

Best Mobiles in India

English summary
For smartphone users using 4G phones, the best 3 prepaid plans to choose from if they need more data are the plans with 3GB daily data. Jio's 3GB daily data plans are available at prices of Rs 449, Rs 1199, and Rs 1799. The Rs 1799 plan also includes a Netflix subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X