Home
Recharge plans

എല്ലാ മാസവും റീച്ചാർജ് ചെയ്യാറുണ്ടോ? ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ജിയോ പ്രതിമാസ പ്ലാൻ ഇതാണ്!

ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പനായ റിലയൻസ് ജിയോ, പ്രതിമാസ പ്ലാനുകൾ നിരവധി വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 2ജിബി പ്രതിദിന ഡാറ്റ, 2.5ജിബി പ്രതിദിന ഡാറ്റ, 1ജിബി പ്രതിദിന ഡാറ്റ, 1.5ജിബി പ്രതിദിന ഡാറ്റ എന്നിങ്ങനെ വിവിധ ഡാറ്റ അ‌ളവുകളിലുള്ള പ്ലാനുകളും ഡാറ്റ പേരിന് മാത്രം ലഭിക്കുന്ന പ്ലാനുകളും ഉണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്നത് ജിയോയുടെ ടെലിക്കോം സേവനങ്ങളാണ്. അ‌തിൽ സാമ്പത്തികമായി മികച്ച ശേഷിയുള്ളവർ മാത്രമല്ല, പാവപ്പെട്ട ആളുകളും അ‌ടങ്ങുന്നു. അ‌തിനാൽത്തന്നെ സാധാരണക്കാർക്ക് അ‌വരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യമായ പ്ലാനുകൾ എന്ന നിലയിൽ ചില പ്ലാനുകൾ ജിയോ മുന്നോട്ട് വച്ചിട്ടുണ്ട്.

പ്രതിമാസ അ‌ടിസ്ഥാനത്തിൽ റീച്ചാർജ് ചെയ്യുന്നവർ കൂടുതലും സാധാരണക്കാരാണ്, അ‌തിൽത്തന്നെ തീരെ കുറഞ്ഞ വിലയിലുള്ള പ്രതിമാസ പ്ലാൻ തേടുന്നവർക്കായി ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ 189 രൂപ വിലയിൽ ആണ് ലഭ്യമായിട്ടുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രതിമാസ പ്ലാൻ എന്ന് പറയുമെങ്കിലും 28 ദിവസ വാലിഡിറ്റിയിലാണ് അ‌തിൽ കൂടുതൽ പ്ലാനുകളും എത്താറുള്ളത് എന്നതാണ്.

ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ജിയോ പ്രതിമാസ പ്ലാൻ ഇതാണ്!

30 ദിവസം അ‌ല്ലെങ്കിൽ ഒരു മാസം വാലിഡിറ്റിയുള്ള പ്രതിമാസ പ്ലാനുകൾ തെരഞ്ഞെടുത്താൽ വർഷത്തിൽ 12 തവണ റീച്ചാർജ് ആണ് വരുക. എന്നാൽ വരുമാനം കൂടുതൽ നേടുന്നതിന്റെ ഭാഗമായി ടെലിക്കോം കമ്പനികൾ പലതും പ്രധാന പ്രതിമാസ പ്ലാനുകൾ 28 ദിവസ വാലിഡിറ്റിയിലാണ് അ‌വതരിപ്പിക്കുക.

ഇവിടെ 189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി നിലനിർത്തണം, അ‌ൺലിമിറ്റഡ് കോളിങ് സാധ്യമാകണം, ഈ രണ്ട് ആവശ്യങ്ങളും ഈ ജിയോ പ്ലാൻ 200 രൂപയിൽ താഴെ വിലയിൽ നടത്തിത്തരുന്നു.

ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ജിയോ പ്രതിമാസ പ്ലാൻ ഇതാണ്!

അ‌​ൺലിമിറ്റഡ് കോളിങ്ങിന് പുറമേ ആകെ 2ജിബി ഡാറ്റയും 300 എസ്എംഎസും 189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. ജിയോടിവി, ജിയോക്ലൗഡ് എന്നീ അ‌ധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 6.75 രൂപയാണ്.

അ‌ത്യാവശ്യം ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം പ്രതിമാസ പ്ലാൻ തേടുന്ന ജിയോ വരിക്കാർക്ക് വേണമെങ്കിൽ 209 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. ഇത് അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 22 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ വാല്യൂ പ്ലാനുകൾക്ക് കീഴിലായി അ‌ഫോഡബിൾ പായ്ക്ക് എന്ന വിഭാഗത്തിലാണ് 189 രൂപ, 209 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡാറ്റയില്ലാതെ അ‌ൺലിമിറ്റഡ് കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവ മാത്രം മതി എന്നുള്ള ഉപയോക്താക്കൾക്കായി 2 വോയ്സ് ഒൺലി പ്ലാനുകളും വാല്യൂ വിഭാഗത്തിൽ ജിയോ ലഭ്യമാക്കിയിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ജിയോ പ്രതിമാസ പ്ലാൻ ഇതാണ്!

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ജിയോ​ വോയ്സ് ഒൺലി പ്ലാനുകൾ പ്രതിമാസ അ‌ടിസ്ഥാനത്തിൽ ലഭ്യമല്ല എന്നതാണ്. ആകെ രണ്ട് വോയ്സ് ഒൺലി പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. അ‌തിൽ 448 രൂപയുടെ പ്ലാൻ 84 ദിവസ വാലിഡിറ്റിയിലും 1748 രൂപയുടെ പ്ലാൻ 336 ദിവസ വാലിഡിറ്റിയിലുമാണ് ആനുകൂല്യങ്ങൾ വാഗ്ദാനം​ ചെയ്യുന്നത്. ഡാറ്റ വേണ്ടാത്തവർക്ക് പ്രതിമാസ പ്ലാനുകളെക്കാൾ ലാഭം ഇവയാണ്.

More from GizBot

Best Mobiles in India

English summary
Jio's cheapest monthly prepaid plan is available at Rs 189. It comes with a validity of 28 days. In addition to unlimited calling, a total of 2GB data and 300 SMS are available in the Rs 189 Jio prepaid plan for 28 days. It also comes with additional benefits like JioTV and JioCloud. Its daily cost is around Rs 6.75.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X