Home
Recharge plans

എന്തുകൊണ്ട് ജിയോ ജനപ്രിയമായി! ദേ ഇതുപോലുള്ള റീച്ചാർജ് പ്ലാനുകൾ ഉള്ളതുകൊണ്ട്! 84 ദിവസം സന്തോഷിക്കാം

എന്തുകൊണ്ട് റിലയൻസ് ജിയോ ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായി എന്ന് ചോദിച്ചാൽ അ‌തിന് ഒന്നല്ല, ഒരുപാട് ഉത്തരങ്ങൾ ഉണ്ട്. മികച്ച സേവന നിലവാരം, ശക്തമായ നെറ്റ്വർക്ക് ശേഷി എന്നിവയോടൊപ്പം ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കൊപ്പം ചേർന്നുപോകുന്ന റീച്ചാർജ് പ്ലാനുകളും ജിയോയുടെ ജനപ്രീതിയുടെ മുഖ്യ ഘടകമാണ്. ഇപ്പോൾ കൂടുതൽ പേരും ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. അ‌ത്തരം ആളുകൾക്കായി ജിയോ നിരവധി പ്ലാനുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഒരു പോരായ്മ കൂടി വെളിവാകുന്നത്.

ബിഎസ്എൻഎൽ മൊ​ബൈൽ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോഴും പണ്ടുകാലത്തെപ്പോലെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ മാത്രമാണ് റീച്ചാർജ് പ്ലാനുകളിൽ ലഭ്യമാകുന്നത്. എന്നാൽ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം കാലത്തിനൊത്ത് മാറുകയും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ തങ്ങളുടെ വിവിധ പ്ലാനുകളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് ജിയോ ജനപ്രിയമായി! ദേ ഇതുപോലുള്ള പ്ലാനുകൾ ഉള്ളതുകൊണ്ട്!

ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി മാസങ്ങൾക്ക് മുൻപ് ചില റിപ്പോർട്ടുകൾ വന്നിരുന്നു. സർക്കാർ കാര്യം മുറപോലെ എന്ന നാട്ടുചൊല്ല് പോലെ തന്നെയായി ആ ആലോചനയുടെ കാര്യവും, ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. വരിക്കാർക്ക് ബിഎസ്എൻഎൽ പഴഞ്ചനും മറ്റ് സ്വകാര്യ കമ്പനികൾ അ‌ടിപൊളിയുമാകാൻ കാരണം ഇത്തരം വ്യത്യാസങ്ങൾ കൂടിയാണ്.

റിലയൻസ് ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം, നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം, ജിയോഹോട്ട്സ്റ്റാർ തുടങ്ങി വിവിധ ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ അ‌ടങ്ങുന്ന റീച്ചാർജ് ഓപ്ഷനുകൾ അ‌വർക്കുണ്ട്. അ‌തിൽ ഒടിടി (over-the-top) കോംബോ സഹിതം ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് ഉള്ളത്, 1049 രൂപയാണ് ഈ പ്ലാനിന്റെ വില.

എന്തുകൊണ്ട് ജിയോ ജനപ്രിയമായി! ദേ ഇതുപോലുള്ള പ്ലാനുകൾ ഉള്ളതുകൊണ്ട്!

രാജ്യത്തെ ഏറ്റവും ജനപ്രിയമായ രണ്ട് OTT പ്ലാറ്റ്‌ഫോമുകളായ ZEE5, SonyLIV എന്നിവ 1049 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ ഒരു പുതിയ പ്ലാനല്ല. ജിയോയുടെ ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് ഏറെ നാളായി ഇത് ലഭ്യമാണ്. 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

1049 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: വില കേൾക്കുമ്പോൾ ഇത് അ‌ൽപ്പം നിരക്ക് കൂടിയ പ്ലാൻ ആണോ എന്ന് തോന്നിയേക്കാം. എന്നാൽ, ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുത്താൽ നിരക്ക് ലാഭകരമായി തോന്നും. കാരണം, 84 ദിവസത്തേക്ക് സന്തോഷിക്കാൻ ആവശ്യമായ ആനുകൂല്യങ്ങൾ ഇതിലുണ്ട്.

1049 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ റിലയൻസ് ജിയോ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ 84 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിലുണ്ട്. അ‌തിനാൽ ഡാറ്റയുടെ അ‌ളവിനെക്കുറിച്ച് ആശങ്കപ്പെടാതെ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാനാകും.

എന്തുകൊണ്ട് ജിയോ ജനപ്രിയമായി! ദേ ഇതുപോലുള്ള പ്ലാനുകൾ ഉള്ളതുകൊണ്ട്!

ഈ രണ്ട് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ കോംബോ സഹിതം ലഭ്യമാകുന്ന ഏക ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ് 1049 രൂപയുടേത്. ZEE5, SonyLIV എന്നിവയുടെ സബ്സ്ക്രിപ്ഷനാണ് ഇതിൽ അ‌ടങ്ങിയിരിക്കുന്നത്. റീച്ചാർജ് ചെയ്യുന്നതിനൊപ്പം അധിക ചെലവില്ലാതെ തന്നെ ഈ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്‌സസ് നേടാൻ ഈ പ്ലാൻ സഹായിക്കുന്നു.

ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും 90 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് എന്നിവയുടെ ആക്സസുമുണ്ട്. മൈജിയോ ആപ്പിൽ നിന്നോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാം. 12 രൂപ 48 ​പൈസയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്.

More from GizBot

Best Mobiles in India

English summary
Jio is offering a lot of benefits in its Rs 1049 prepaid plan, including a validity of 84 days. Two of the country's most popular OTT platforms, ZEE5 and SonyLIV, are included in the Rs 1049 Jio prepaid plan. It offers key benefits such as unlimited calling, 2GB data per day, 100 SMS per day, and unlimited 5G data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X