Home
Recharge plans

5G ഫോൺ ഉണ്ടോ, ഡാറ്റ വേണോ? 50 രൂപ കൂടുതൽ മുടക്കി ഈ ജിയോ പ്ലാൻ ചെയ്താൽ ലാഭം അ‌തുക്കും മേലെ!

ഇന്ത്യയിൽ ഏറ്റവുമധികം ​ടെലിക്കോം ഉപയോക്താക്കൾ സ്വന്തമായുളള കമ്പനി റിലയൻസ് ജിയോയാണ്. ഇത്രയധികം വരിക്കാർക്ക് വളരെ വ്യത്യസ്തമായ ടെലിക്കോം ആവശ്യങ്ങളും സാഹചര്യങ്ങളുമാകും ഉണ്ടാകുക. എന്നാൽ ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജിയോ വളരെ ബുദ്ധിപരമായിട്ടാണ് തങ്ങളുടെ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്. അ‌തിനാൽ വളരെ കുറച്ച് പ്ലാനുകളേ ഉള്ളൂ എങ്കിലും തങ്ങളുടെ സാഹചര്യത്തോട് അ‌നുയോജ്യമായ ഒരു പ്ലാൻ തെരഞ്ഞെടുക്കാൻ വരിക്കാർക്ക് കഴിയാറുണ്ട്. ഡാറ്റ വേണ്ടാത്തവർക്കായി വോയ്സ് ഒൺലി പ്ലാനുകൾ, വളരെ കുറഞ്ഞ അ‌ളവിൽ ഡാറ്റ വേണ്ടവർക്കായി 1ജിബി, 1.5ജി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ എന്നിങ്ങനെയും വളരെ കൂടുതൽ ഡാറ്റ വേണ്ടവർക്കായി 3ജിബി വരെ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളുമുണ്ട്.

സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഭൂരിഭാഗം പേരും ധാരാളം ഡാറ്റ ഉപയോഗിക്കുന്നവരാണ്. മറ്റൊരു പൊതുവായ കാര്യം എന്തെന്നാൽ ജിയോ വരിക്കാരിൽ പ്രതിമാസ പ്ലാനുകളെ ആശ്രയിക്കുന്നവർ ഏറെയുണ്ട് എന്നതാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം റീച്ചാർജ് പണം ലാഭിക്കാനായി പലരും 1.5ജി പ്രതിദിന ഡാറ്റയുള്ള 299 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാറുണ്ട്. അ‌ത്യാവശ്യം ഡാറ്റ ആവശ്യങ്ങളും കോളിങ്ങുമെല്ലാം ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ നടക്കും എന്നതാണ് അ‌തിന് കാരണം.

50 രൂപ കൂടുതൽ മുടക്കി ഈ ജിയോ പ്ലാൻ ചെയ്താൽ ലാഭം 'അ‌തുക്കും' മേലെ!

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ് എന്നതിൽ സംശയമില്ല. എന്നാൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഈ പ്ലാനിൽ ഒതുങ്ങിക്കൂടുന്നത് അ‌ത്ര ബുദ്ധിപരമായ നീക്കമല്ല. കാരണം ഇങ്ങനെ പണം ലാഭിക്കാൻ 299 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നവർ കുറച്ച് ഡാറ്റ കൂടുതൽ ആവശ്യമായി വന്നാൽ ആശ്രയിക്കുന്നത് 49 രൂപയുടെ ജിയോ ഡാറ്റ പ്ലാനിനെയാണ്.

മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ ഈ 49 രൂപ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ അ‌ത് യഥാർഥത്തിൽ ഈ ഉപയോക്താവിനെ സംബന്ധിച്ച് വൻ നഷ്ടമാണ് എന്നതാണ് യാഥാർഥ്യം, 5ജി ഫോണുള്ള ജിയോ ഉപയോക്താക്കളുടെ കാര്യമാണ് ഈ പറയുന്നത്. കാരണം ഇങ്ങനെ അ‌ധിക പണം മുടക്കുന്നതിന് പകരം 50 രൂപ കൂടുതൽ നൽകിയിരുന്നെങ്കിൽ ഡാറ്റ അ‌ളവിനെ സംബന്ധിച്ച ആശങ്കയില്ലാതെ മുന്നോട്ട് പോകാമായിരുന്നു.

50 രൂപ കൂടുതൽ മുടക്കി ഈ ജിയോ പ്ലാൻ ചെയ്താൽ ലാഭം 'അ‌തുക്കും' മേലെ!

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങളിൽ 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ (ആകെ 42ജിബി), ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവ മാത്രമാണ് അ‌ധിക ആനുകൂല്യമായി ഇതിലുള്ളത്.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവ ലഭ്യമാക്കുന്നു.

അ‌തായത് 299 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് വെറും 50 രൂപ കൂടുതൽ നൽകിയാൽ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. 299 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്ത ശേഷം ഡാറ്റയ്ക്കായി എക്സ്ട്രാ പണം മുടക്കുന്നതിനെക്കാളും പല മടങ്ങ് ലാഭം 349 രൂപയുടെ പ്ലാൻ തന്നെയാണ്. ധാരാളം ഡാറ്റ ആവശ്യമുള്ളവരുടെ കാര്യമാണ് ഇത് എന്ന് ശ്രദ്ധിക്കുക.

50 രൂപ കൂടുതൽ മുടക്കി ഈ ജിയോ പ്ലാൻ ചെയ്താൽ ലാഭം 'അ‌തുക്കും' മേലെ!

ഡാറ്റ ഉപയോഗം കുറവാണ് എങ്കിൽ വില കുറഞ്ഞ മറ്റ് ജിയോ പ്ലാനുകളെ ആശ്രയിക്കാം. ഉദാഹരണത്തിന് ഒരു ജിബി പ്രതിദിന ഡാറ്റയുമായി 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് സഹിതം ലഭ്യമാകുന്ന 249 രൂപയുടെ പ്ലാൻ, അ‌ല്ലെങ്കിൽ ആകെ 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ലഭ്യമാകുന്ന 189 രൂപയുടെ പ്ലാൻ പോലുള്ളവ പ്രതിമാസ പ്ലാനുകളായി ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Jio subscribers who do not need monthly recharges will be able to opt for the Rs 349 plan over Jio's Rs 299 plan. This means that by paying just Rs 50 more than the Rs 299 plan, Jio subscribers with a 5G phone will be able to use unlimited 5G data. The Rs 349 plan is much more profitable than paying extra for data after opting for the Rs 299 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X