Home
Recharge plans

എന്ത്... 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ വേണമെന്നോ? പിന്നെന്തിനാ മുത്തേ ഈ ജിയോ ഫ്രീഡം പ്ലാൻ!

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ പക്കൽ തങ്ങളുടെ കോടിക്കണക്കിന് വരുന്ന വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ കുറച്ചധികം പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. എന്നാൽ അ‌തിൽ കൂടുതൽ പ്ലാനുകളും ലഭ്യമായിരിക്കുന്നത് 28 ദിവസം, 84 ദിവസം വാലിഡിറ്റികളിലാണ്. ഒരു മാസത്തിൽ ശരാശരി 30 ദിവസമാണ് ഉള്ളത് എന്ന് നമുക്ക് അ‌റിയാമെങ്കിലും ടെലിക്കോം കമ്പനികൾ അ‌ത് അ‌റിയില്ല എന്ന മട്ടിലാണ് പ്രവർത്തിച്ചുവരുന്നത്. 28 ദിവസ പ്ലാനുകളോടാണ് പണ്ടുമുതലേ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് താൽപര്യം. കാരണം കുറച്ച് പണം കൂടുതൽ കിട്ടാൻ വകുപ്പുണ്ടെങ്കിൽ അ‌ത് വിട്ടുകളയാൻ പാടില്ലല്ലോ!

പ്രതിമാസ പ്ലാനുകൾ തേടുന്നവർക്ക് പലപ്പോഴും കാണാനാകുക 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളാണ്. മികച്ച ഡാറ്റ ആനുകൂല്യം സഹിതം എത്തുന്ന പ്ലാനുകളെല്ലാം ഏതാണ്ട് 28 ദിവസ പ്ലാനുകൾ തന്നെയാണ്. എന്നാൽ 30 ദിവസ വാലിഡിറ്റിയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ വേണം എന്ന് ഒരു ജിയോ വരിക്കാരന് തോന്നിയാൽ ആ വരിക്കാരന് നിരാശപ്പെടേണ്ടി വരില്ല.

30 ദിവസത്തേക്ക് റീച്ചാർജ് പ്ലാൻ വേണമെന്നോ? പിന്നെന്തിനാ മുത്തേ ഈ ജിയോ

കാരണം ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ നിർദേശ പ്രകാരം ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും 30 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ നിർബന്ധമായും ലഭ്യമാക്കിയിരിക്കേണ്ടതുണ്ട്. ട്രായിയുടെ ആ നിർദേശം പാലിക്കുന്നതിന്റെ ഭാഗമായി ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 355 രൂപ വിലയിൽ ഒരു പ്ലാൻ കാണാൻ സാധിക്കും.

ജിയോ ഫ്രീഡം പ്ലാൻ എന്ന വിഭാഗത്തിന് കീഴിലാണ് റിലയൻസ് ജിയോ 355 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബൾക്ക് ഡാറ്റ ലഭിക്കുന്ന പ്രതിമാസ പ്ലാൻ എന്ന നിലയിലും ഈ പ്ലാൻ ശ്രദ്ധേയമാണ്. ബൾക്ക് ഡാറ്റ ആയതിനാൽ പ്രതിദിന ഡാറ്റ പരിധി ഇല്ലാതെ ഡാറ്റ ഉപയോഗം സാധ്യമാകും.

30 ദിവസത്തേക്ക് റീച്ചാർജ് പ്ലാൻ വേണമെന്നോ? പിന്നെന്തിനാ മുത്തേ ഈ ജിയോ

355 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം 25 ജിബി ബൾക്ക് ഡാറ്റ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഡാറ്റ ഉപയോഗം 25ജിബി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64kbps ആയി കുറയും. ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും.

30 ദിവസത്തിലധികം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാനുകൾ വേറെയുണ്ട്. എന്നാൽ കൃത്യം 30 ദിവസത്തെ വാലിഡിറ്റി മാത്രം നൽകുന്ന പ്ലാൻ നിലവിൽ 355 രൂപയുടേത് മാത്രമേയുള്ളൂ. അ‌തല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ 319 രൂപയുടെ ജിയോ പ്ലാൻ ആണ്. കലണ്ടർ മാസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ഈ മാസം 15ന് റീചാർജ് ചെയ്താൽ അ‌ടുത്ത മാസം 14 വരെ വാലിഡിറ്റി കലണ്ടർ മന്ത് വാലിഡിറ്റി പ്ലാനിൽ ലഭിക്കും. അ‌തായത് ഈ മാസം റീച്ചാർജ് ചെയ്യുന്ന തിയതി മുതൽ അ‌ടുത്ത മാസം അ‌തേ തിയതിക്ക് മുമ്പുള്ള ദിവസം വരെയുള്ള വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് കലണ്ടർ മന്ത് വാലിഡിറ്റി പ്ലാനിന്റെ പ്രത്യേകത.

30 ദിവസത്തേക്ക് റീച്ചാർജ് പ്ലാൻ വേണമെന്നോ? പിന്നെന്തിനാ മുത്തേ ഈ ജിയോ

319 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് കലണ്ടർ മന്ത് വാലിഡിറ്റിയോടെ ഈ പ്ലാനിൽ ലഭ്യമാകുക. അ‌ധിക ആനുകൂല്യമായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും.

Best Mobiles in India

English summary
Jio has made prepaid plans available at Rs 355 and Rs 319 prepaid plans. Out of these, the Rs 355 Jio Freedom plan offers unlimited voice calling, 100 SMS per day along with 25GB bulk data. These benefits are available with a validity of 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X