Home
Recharge plans

പാവങ്ങളുടെ റീച്ചാർജ് പ്ലാനിൽ ​കൈവച്ച് അ‌ംബാനി! ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചു

റിലയൻസ് ജിയോ തങ്ങളുടെ 249 രൂപയുടെ പ്ലാൻ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ പട്ടികയിൽ നിന്ന് പിൻവലിച്ചിരിക്കുന്നു. സാധാരണക്കാർ ഡാറ്റ, കോളിങ് എന്നിവ ലഭ്യമാകാൻ ഏറെ പ്രയോജനപ്പെടുത്തിയിരുന്ന ഒരു പ്ലാൻ ആയിരുന്നു ഇത്. ഈ പ്ലാൻ പിൻവലിക്കപ്പെട്ടതോടെ 1ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമായിരുന്ന പ്രതിമാസ റീച്ചാർജ് പ്ലാനാണ് വരിക്കാർക്ക് നഷ്ടമായിരിക്കുന്നത്. ഇതിന് പകരമായി ജിയോ മറ്റ് പ്ലാനുകൾ ഏതെങ്കിലും 1ജിബി പ്രതിദിന ഡാറ്റ സഹിതം അ‌വതരിപ്പിക്കുമോ എന്ന് നിലവിൽ വ്യക്തമല്ല. വളരെ ​സൈലന്റായാണ് ജിയോ തങ്ങളുടെ പ്ലാനുകളുടെ ലിസ്റ്റിൽ നിന്ന് ഈ പ്ലാൻ നീക്കിയിരിക്കുന്നത്.

249 രൂപയുടെ പ്ലാനിന്റെ പ്രസക്തി

249 രൂപയുടെ പ്ലാനിനെക്കാൾ വില കുറഞ്ഞ റീച്ചാർജ് പ്ലാൻ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ കാണാൻ കഴിയും. 189 രൂപയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ, 198 രൂപ പ്ലാൻ, 209 രൂപ പ്ലാൻ, 239 രൂപ പ്ലാൻ എന്നിവയൊക്കെ അ‌തിന് ഉദാഹരണമാണ്.

പാവങ്ങളുടെ പ്ലാനിൽ ​കൈവച്ച് അ‌ംബാനി! ജിയോ 249 രൂപ പ്ലാൻ പിൻവലിച്ചു

എന്നാൽ 1ജിബി പ്രതിദിന ഡാറ്റ സഹിതം ഒരു മാസം വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാൻ എന്ന നിലയിൽ 249 രൂപയുടെ പ്ലാനിന് പകരമാകാൻ ഈ പറഞ്ഞ പ്ലാനുകൾക്കൊന്നും കഴിയില്ല. 249 രൂപയുടെ അ‌ഭാവത്തിൽ 1ജിബി പ്രതിദിന ഡാറ്റ അ‌വശേഷിക്കുന്ന ഏക ജിയോ പ്ലാൻ 209 രൂപയുടെ പ്ലാനാണ്. പക്ഷേ അ‌തിന് വാലിഡിറ്റി കുറവാണ്.

249 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്തിരുന്ന ആനുകൂല്യങ്ങൾ

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ നൽകിയിരുന്നു. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമായിരുന്നു. 8.89 രൂപയായിരുന്നു ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

പാവങ്ങളുടെ പ്ലാനിൽ ​കൈവച്ച് അ‌ംബാനി! ജിയോ 249 രൂപ പ്ലാൻ പിൻവലിച്ചു

കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾ വാലിഡിറ്റിക്കായി വലിയ തോതിൽ ആശ്രയിച്ചിരുന്ന ഒരു പ്ലാൻ ആയിരുന്നു 249 രൂപയുടേത്. കാരണം ദിവസവും അ‌ത്യാവശ്യം ഡാറ്റയും ലഭിക്കും കോളിങ്ങും നടക്കും വാലിഡിറ്റിയും ആകും. എന്നാൽ ഇനി സാധാരണക്കാർ ഇതിന് ബദൽ ഓപ്ഷനായി വാലിഡിറ്റി കുറഞ്ഞ 209 രൂപയുടെ പ്ലാനിനെയോ, 1.5ജിബി പ്രതിദിന ഡാറ്റയോടെ എത്തുന്ന 28 ദിവസ പ്ലാനായ 299 രൂപ പ്ലാനിനെയോ ആശ്രയിക്കേണ്ടി വരും.

249 രൂപയുടെ പ്ലാൻ പിൻവലിച്ചതിനാൽ ആളുകൾ മറ്റ് പ്ലാനുകളെ ആശ്രയിക്കും. ഇത് വരുമാന വർധനവിന് കാരണമാകും. വരിക്കാരിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധിപ്പിക്കാൻ ജിയോ കണ്ട മാർഗമാകാം ഇത്. അ‌ടുത്തുതന്നെ IPO (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നടത്താൻ പദ്ധതിയിടുന്നതിനാൽ ജിയോ അതിന്റെ ARPU കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു, അ‌തിന്റെ ഭാഗമായിട്ടാകാം ഈ പ്ലാൻ പിൻവലിക്കപ്പെട്ടത് എന്നാണ് കരുതപ്പെടുന്നത്.

249 രൂപയുടെ റീച്ചാർജ് പ്ലാനിന് ബദൽ ഓപ്ഷനുകൾ

1ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ 249 രൂപയുടെ പ്ലാനി​ലെ അ‌തേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ജിയോ പ്ലാനാണ് 209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. എന്നാൽ ഇതിന്റെ വാലിഡിറ്റി വെറും 22 ദിവസം മാത്രമാണ്. ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ വാല്യൂ പ്ലാനുകളുടെ വിഭാഗത്തിൽ അ‌ഫോഡബിൾ പ്ലാനുകളുടെ കൂട്ടത്തിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പാവങ്ങളുടെ പ്ലാനിൽ ​കൈവച്ച് അ‌ംബാനി! ജിയോ 249 രൂപ പ്ലാൻ പിൻവലിച്ചു

പ്രതിദിന ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയുള്ള നിരക്ക് കുറഞ്ഞ പ്രതിമാസ പ്ലാൻ വേണമെന്ന് ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് മറ്റൊരു ഓപ്ഷൻ 299 രൂപയുടെ പ്ലാനാണ്. ഇത് 28 ദിവസ വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio has removed its Rs 249 plan from its prepaid list. The main benefits offered by Jio in the Rs 249 plan were 1GB daily data, unlimited calling, 100 SMS per day, and 28 days validity. The two options that can now be considered instead are the Rs 209 plan with 22 days validity and the Rs 299 plan that comes with 1.5GB daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X