ജനുവരിയും കഴിഞ്ഞ് ഫെബ്രുവരിയായി! ഈ ജിയോ പ്ലാൻ ഇനി ഇപ്പോഴും എപ്പോഴും കിട്ടിയേക്കും
റിലയൻസ് ജിയോയുടെ (Reliance Jio) പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിരവധി പ്ലാനുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഏത് നിമിഷം വേണമെങ്കിലും പിൻവലിക്കപ്പെടാൻ സാധ്യതയുള്ള ഒരു പ്ലാൻ 2025 രൂപയുടെ പ്ലാനാണ്. കാരണം ക്രിസ്മസ്- ന്യൂ ഇയർ ഓഫർ എന്ന നിലയിൽ ജിയോ അവതരിപ്പിച്ച റീച്ചാർജ് പ്ലാനാണ് ഇത്. ഈ ജിയോ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിന്റെ യഥാർത്ഥ ഓഫർ കാലയളവ് 2024 ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെയായിരുന്നു. എന്നാൽ ജനുവരി 11ന് കാലവധി അവസാനിക്കുമെന്ന് കരുതിയിരിക്കെ ജിയോ ഈ പ്ലാൻ ലഭ്യമാകുന്ന കാലയളവ് ജനുവരി 31 വരെയായി ദീർഘിപ്പിച്ചു.
അതോടെ ജനുവരി 31 ന് ശേഷം ഈ 2025 രൂപയുടെ പ്ലാൻ ലഭ്യമാകില്ല എന്ന് കരുതപ്പട്ടു. എന്നാൽ ജനുവരി 31 കഴിഞ്ഞ് ഇപ്പോൾ ഫെബ്രുവരി പകുതിയാകാറായിട്ടും ഈ ജിയോ പ്ലാൻ ഇപ്പോഴും മൈജിയോ ആപ്പിൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ മുകളിൽ തന്നെ കാണാം. അതായത് ഈ പ്ലാൻ ഉപയോഗിച്ച് ഇപ്പോഴും റീച്ചാർജ് ചെയ്യാം.

എന്നാൽ 2025 രൂപയുടെ ഈ പ്ലാൻ എത്രനാൾകൂടി ഇങ്ങനെ ലഭ്യമാകും എന്ന് ജിയോ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽത്തന്നെ ഈ പ്രീപെയ്ഡ് പ്ലാൻ ഏത് സമയം വേണമെങ്കിലും അപ്രത്യക്ഷമാകാം, ചിലപ്പോൾ അപ്രത്യക്ഷമാകാതിരിക്കുകയും ചെയ്യാം. 200 ദിവസ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ് സേവനങ്ങളും ഒപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പോലുള്ള അധിക ആനുകൂല്യങ്ങളും ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് ഈ റീച്ചാർജ് പ്ലാൻ പരിഗണിക്കാവുന്നതാണ്.
336 ദിവസ വാലിഡിറ്റിയുള്ള 1748 രൂപയുടെ പ്ലാനും 365 ദിവസ വാലിഡിറ്റിയുള്ള 3599 രൂപ, 3999 രൂപ എന്നീ വിലകളിലെ രണ്ട് വാർഷിക പ്ലാനുകളും കഴിഞ്ഞാൽ, നിലവിൽ ഏറ്റവുമധികം വാലിഡിറ്റി ലഭിക്കുന്നത് 2025 രൂപയുടെ പ്ലാനിലാണ്. മുൻപ് ഇത് ഒരു സ്പെഷൽ പ്ലാൻ ആയിരുന്നു. കാരണം ഒട്ടനവധി അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.

ജിയോ 2025 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ഫീച്ചറുകൾ: അൺലിമിറ്റഡ് വോയ്സ് കോളിങ്, 2.5ജിബി പ്രതിദിന ഡാറ്റ (ആകെ 500 ജിബി ഡാറ്റ), ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ലഭ്യമാണ്.
മുൻപ് ഈ പ്ലാനിൽ 500 രൂപയുടെ അജിയോ കൂപ്പൺ, ഈസ്മൈ ട്രിപ്പ് 1500 രൂപ ഡിസ്കൗണ്ട്, 150 രൂപ സ്വിഗ്ഗി ഡിസ്കൗണ്ട് എന്നീ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നു. എന്നാൽ ഈ അധിക ആനുകൂല്യങ്ങൾ ഇപ്പോൾ നീക്കപ്പെട്ടിട്ടുണ്ട്. അതിനാൽ സ്പെഷൽ പ്ലാൻ ആയിരുന്ന 2025 രൂപയുടെ ജിയോ പ്ലാൻ ഇപ്പോൾ ഒരു സാധാരണ പ്രീപെയ്ഡ് പ്ലാൻ ആയി മാറിയിരിക്കുന്നു.

സ്പെഷൽ ആനുകൂല്യങ്ങൾ ഒഴിവാക്കി സാധാ പ്ലാൻ ആക്കി മാറ്റിയതിനാൽ തന്നെ മറ്റ് ജിയോ പ്ലാനുകൾക്കൊപ്പം ഈ 2025 രൂപ പ്ലാനും ഇനി സ്ഥിരമായി ലഭ്യമാകാനുള്ള സാധ്യതയും ഉണ്ട്. പ്രതിദിനം 10 രൂപ 12 പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ സാധിക്കാത്ത വരിക്കാർക്ക് പരിഗണിക്കാവുന്ന തൊട്ടടുത്ത ഓപ്ഷനായി 2025 രൂപ പ്രീപെയ്ഡ് പ്ലാനിനെ കാണാവുന്നതാണ്.


Click it and Unblock the Notifications








