ജിയോ വരിക്കാർക്ക് റീച്ചാർജ് പ്ലാനുകളുടെ ചാകരക്കാലം! റിപ്പബ്ലിക് ഡേ ഓഫർ പ്രഖ്യാപിച്ചു
ഇന്ത്യ റിപ്പബ്ലിക് ദിന വാർഷികം ആഘോഷിക്കുന്ന സുദിനത്തിൽ തങ്ങളുടെ വരിക്കാർക്കായി പ്രത്യേക റിപ്പബ്ലിക് ദിന ഓഫർ പുറത്തിറക്കി റിലയൻസ് ജിയോ (Reliance Jio Republic Day Offer 2025). 3599 രൂപയുടെ വാർഷിക പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിൽ അധിക ആനുകൂല്യങ്ങൾ നൽകിക്കൊണ്ടാണ് ജിയോ റിപ്പബ്ലിക് ദിന ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ജിയോയ്ക്ക് രണ്ട് വാർഷിക പ്ലാനുകളാണ് ഉള്ളത്. 3599 രൂപ, 3999 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ഇതിൽ 3599 രൂപയുടെ വാർഷിക പ്ലാനിലാണ് ജിയോ റിപ്പബ്ലിക് ഡേ ഓഫർ ലഭ്യമാകുക.
റിലയൻസ് ജിയോ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങളും - റിപ്പബ്ലിക് ഡേ 2025 ഓഫറും: 3359 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ പ്രധാന ആനുകൂല്യങ്ങളായി ജിയോ വാഗ്ദാനം ചെയ്യുന്നു.

365 ദിവസ വാലിഡിറ്റിയിൽ ആണ് 3599 രൂപയുടെ ജിയോ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ലഭ്യമാകും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും അധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭ്യമാണ്. ഇതിന് പുറമേയാണ് റിപ്പബ്ലിക് ഡേ ഓഫറുകളും ലഭ്യമാക്കിയിരിക്കുന്നത്.
3599 രൂപയുടെ ജിയോ പ്രീപെയ്ഡ് വാർഷിക പ്ലാനിലെ റിപ്പബ്ലിക് ഡേ ഓഫറുകൾ- അജിയോ കൂപ്പൺ (500 രൂപ വിലയുള്ള രണ്ട് Ajio കൂപ്പണുകൾ): കുറഞ്ഞത് 2999 രൂപയുടെ പർച്ചേസ് നടത്തുന്നവർക്ക് ഈ ഓഫർ ഉപയോഗിച്ച് 500 രൂപ ഡിസ്കൗണ്ട് നേടാൻ സാധിക്കും.

500 രൂപയുടെ രണ്ട് ടിറ (Tira) ഡിസ്‌കൗണ്ട് കൂപ്പണുകൾ: ഏറ്റവും കുറഞ്ഞത് 999 പർച്ചേസ് നടത്തുമ്പോൾ 25% വരെ ഡിസ്കൗണ്ട് ലഭിക്കും. ഈസ് മൈ ട്രിപ്പ് 1500 രൂപ ഡിസ്കൗണ്ട്: ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 1500 രൂപ ഡിസ്കൗണ്ട് നേടാൻ ഈ കൂപ്പൺ സഹായിക്കും. സ്വിഗ്ഗി 150 രൂപ ഡിസ്കൗണ്ട്: കുറഞ്ഞത് 499 രൂപയോ അതിന് മുകളിലോ ഉള്ള ഓഡറുകൾക്ക് 250 രൂപ ഡിസ്കൗണ്ട് ലഭിക്കും.
റീച്ചാർജിനായി മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള ആനുകൂല്യങ്ങൾ റിപ്പബ്ലിക് ഡേ ഓഫറിന്റെ ഭാഗമായി ജിയോ 3599 രൂപയുടെ പ്ലാനിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. മുൻപ് ക്രിസ്മസ്- ന്യൂഇയർ ഓഫറിന്റെ ഭാഗമായും ഈ പ്ലാനിൽ ഇത്തരം അധിക ആനുകൂല്യങ്ങൾ റിലയൻസ് ജിയോ ലഭ്യമാക്കിയിരുന്നു.
റീച്ചാർജിനായി വാർഷിക പ്ലാൻ തെരഞ്ഞെടുക്കാൻ സാമ്പത്തികമില്ലാത്ത ജിയോ വരിക്കാർ വിഷമിക്കേണ്ടതില്ല. കാരണം മറ്റ് വിവിധ വാലിഡിറ്റികളിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ധാരാളം പ്ലാനുകൾ ജിയോ ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല ട്രായിയുടെ നിർദേശപ്രകാരമുള്ള വോയ്സ്-എസ്എംഎസ് ഒൺലി പ്ലാനുകളും ഇപ്പോൾ ജിയോ പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. ഡാറ്റ ഇല്ലാതെ വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് ഈ പ്ലാനുകൾ ഉപയോഗപ്പെടുത്താനാകും.

ആദ്യം 458 രൂപ, 1958 രൂപ വിലകളിലാണ് ജിയോ വോയ്സ് -എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ജിയോ ഈ പ്ലാനുകളിൽ മാറ്റം വരുത്തുകയും നിരക്ക് കുറച്ച് പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 448 രൂപ, 1748 രൂപ വിലകളിലാണ് ഈ ജിയോ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത്.


Click it and Unblock the Notifications








