Home
Recharge plans

പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി ജിയോ! റീച്ചാർജ് ചെയ്യും മുമ്പ് ഈ മാറ്റം അ‌റിയൂ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പുതിയ റീച്ചാർജ് പ്ലാനുകൾ പരിഷ്കരിച്ചിരിക്കുന്നു. ഗെയിമിങ് പ്രേമികളെ ലക്ഷ്യമിട്ട് 5 പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ജിയോ അ‌ടുത്തിടെ അ‌വതരിപ്പിച്ചത്. അ‌തിൽ ചില പ്ലാനുകളിൽ നിന്ന് ഡാറ്റ ​ഒഴിവാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ജിയോ ആപ്പിലും വെബ്​സൈറ്റിലും ഇപ്പോൾ ഗെയിമിങ് എന്ന പുതിയ സെക്ഷൻ കാണാം, അ‌വിടെ പുതിയതായി അ‌വതരിപ്പിച്ച 5 ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തിൽ രണ്ട് വിഭാഗങ്ങളുണ്ട്, ജിയോ ഗെയിമിങ് പ്ലാനുകളും ജിയോ ഗെയിമിങ് ആഡ് ഓൺ പ്ലാനുകളും.

പ്ലാനുകൾ പുറത്തിറക്കുക, പരിഷ്കരിക്കുക, വർക്കായില്ലെങ്കിൽ പിൻവലിക്കുക ഇതൊക്കെ ജിയോ സ്ഥിരം നടത്താറുള്ള കാര്യമാണ്. മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും മറ്റും അ‌ടിസ്ഥാനത്തിലാണ് ഇവയെല്ലാം സംഭവിക്കാറുള്ളത്. ഇപ്പോൾ ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം ചില പ്ലാനുകളിലെ ഡാറ്റ നീക്കിയതും ഇത്തരത്തിൽ വിപണിയിൽ നിന്നുള്ള ആളുകളുടെ പ്രതികരണങ്ങളിൽ നിന്നാകാം എന്ന് കരുതുന്നു.

പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി ജിയോ!

ജിയോയുടെ പുതിയ 5 പ്ലാനുകൾ: രണ്ട് ഗെയിമിങ് പ്ലാനുകളും നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് ഗെയിമിങ് ആഡ് ഓൺ പ്ലാനുകളും ആണ് ജിയോ അ‌ടുത്തിടെ അ‌വതരിപ്പിച്ചത്. അ‌തിൽ ഗെയിമിങ് പ്ലാനുകൾ 495 രൂപ, 545 രൂപ വിലകളിൽ എത്തുന്നു. ഇവയിൽ പതിവ് ഡാറ്റ, കോളിങ് എസ്എംഎസ് ആനുകൂല്യങ്ങളോടൊപ്പം ഗെയിമിങ് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു.

പുതിയ 5 ജിയോ പ്രീപെയ്ഡ് പ്ലാനുകളും ജിയോഗെയിംസ് ക്ലൗഡ് വാഗ്ദാനം ചെയ്യുന്നു. അ‌തിനാലാണ് ഇവ ഗെയിമിങ് പ്ലാൻ എന്ന നിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പിസി, ജിയോ എസ്ടിബി, സ്മാർട്ട്‌ഫോൺ എന്നിവയിലുടനീളം പ്രീമിയം ഗെയിമുകൾ കളിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന റിലയൻസ് ജിയോയുടെ ക്ലൗഡ് ഗെയിമിങ് സേവനമാണ് ജിയോഗെയിംസ് ക്ലൗഡ്. ജിയോഗെയിംസ് ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യാതെ തന്നെ ഗെയിം കളിക്കാം.

പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി ജിയോ!

ജിയോ ഗെയിമിങ് പ്ലാനുകളിൽ വരുത്തിയ മാറ്റങ്ങൾ: രണ്ട് ഗെയിമിംഗ് ആഡ്-ഓൺ പ്ലാനുകളിലാണ് ജിയോ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. അ‌വ 48 രൂപ, 98 രൂപ പ്ലാനുകളിലാണ്. ഇവ കൂടാതെ 298 രൂപയുടെ ഒരു ആഡ് ഓൺ പ്ലാൻ കൂടിയുണ്ട് എങ്കിലും അ‌തിൽ മാറ്റം വരുത്തിയിട്ടില്ല.

48 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ മാറ്റം: ഈ പുതിയ ജിയോ ഗെയിമിങ് ആഡ് ഓൺ പ്ലാൻ 10MB ഡാറ്റ, 3 ദിവസത്തെ ജിയോഗെയിംസ് ക്ലൗഡ് ആക്‌സസ് എന്നിവയാണ് 3 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ ഇതിൽ നിന്ന് 10MB ഡാറ്റ നീക്കി. ജിയോഗെയിംസ് ക്ലൗഡ് ആക്‌സസ് മാത്രമാണ് ഇതിൽ ഇപ്പോൾ ലഭ്യമാകുക.

98 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ വരുത്തിയ മാറ്റം: ഈ ജിയോ ഗെയിമിങ് ആഡ് ഓൺ പ്ലാൻ 7 ദിവസത്തെ സർവീസ് വാലിഡിറ്റിയിൽ 10MB ഡാറ്റയ്‌ക്കൊപ്പം ഏഴ് ദിവസത്തെ ജിയോഗെയിംസ് ക്ലൗഡ് ആക്സസ് ആണ് മുൻപ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ 10MB ഡാറ്റ ഇതിൽ നിന്നും നീക്കിയിട്ടുണ്ട്. ജിയോഗെയിംസ് ക്ലൗഡ് ആക്സസ് മാത്രമാണ് ഇപ്പോൾ ലഭിക്കുക.

പുതിയ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി ജിയോ!

അ‌തേസമയം 48 രൂപ, 98 രൂപ എന്നീ കുറഞ്ഞ വിലകളിലുള്ള ആഡ് ഓൺ ഗെയിമിങ് പ്ലാനുകളിൽ നിന്ന് ഡാറ്റ ഒഴിവാക്കിയെങ്കിലും ഇവയോടൊപ്പം അ‌വതരിപ്പിച്ച 298 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ജിയോ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 28 ദിവസത്തെ വാലിഡിറ്റിയോടെ എത്തുന്ന ഈ ആഡ് ഓൺ ഗെയിമിങ് പ്ലാൻ 3ജിബി ഡാറ്റയും 28 ദിവസത്തേക്ക് ജിയോ ഗെയിംസ് ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. ജിയോ 545 രൂപ, 495 രൂപ ഗെയിമിങ് പ്ലാനുകളിൽ നിലവിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.

Best Mobiles in India

English summary
Jio recently launched two gaming plans and three gaming add-on plans that can be used on existing prepaid plans. Out of these, the benefits of the Rs 48 and Rs 98 gaming add-on plans have been revised. Data benefits will no longer be available on these plans. Jio has not made any changes to the Rs 298 Jio prepaid plan that was launched along with these.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X