Home
Recharge plans

ഒടിടി കോംബോ സഹിതം എത്തുന്ന ഏക ജിയോ പ്രീപെയ്ഡ് പ്ലാൻ; ഇപ്പോൾ ഓഫർ പിൻബലത്തിൽ ലഭ്യമാണ്

റിലയൻസ് ജിയോയുടെ (Reliance Jio) പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 1049 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ കാണാനാകും. ഒടിടി (over-the-top) കോംബോ സഹിതം ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് ഇത്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ രണ്ട് OTT പ്ലാറ്റ്‌ഫോമുകളായ ZEE5, SonyLIV എന്നിവയാണ് ഇതിൽ അ‌ടങ്ങിയിരിക്കുന്നത്. റീച്ചാർജ് ചെയ്യുന്നതിനൊപ്പം അധിക ചെലവില്ലാതെ തന്നെ ഈ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്‌സസ് വേണമെങ്കിൽ, ജിയോ വരിക്കാർക്കാർ ഈ 1049 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാവുന്നതാണ്.

ഈ രണ്ട് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ കോംബോ സഹിതം ലഭ്യമാകുന്ന ഏക ജിയോ പ്രീപെയ്ഡ് പ്ലാൻ ആണ് 1049 രൂപയുടേത്. ഇപ്പോൾ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതുകൊണ്ട് ആളുകൾക്ക് മറ്റൊരു നേട്ടം കൂടി കിട്ടും. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 90 ദിവസത്തേക്ക് നേടാം എന്നതാണ് അ‌ത്.

ഒടിടി കോംബോ സഹിതം എത്തുന്ന ഏക ജിയോ പ്രീപെയ്ഡ് പ്ലാൻ

ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് ജിയോ തങ്ങളുടെ 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ ( JioHotstar ) സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരിമിതകാലത്തേക്ക് മാത്രം പ്രഖ്യാപിച്ച ഈ ഓഫറിന്റെ കാലാവധിയായി ആദ്യം നിശ്ചയിച്ചിരുന്നത് മാർച്ച് 31 ആയിരുന്നു. എന്നാലിപ്പോൾ ഏപ്രിൽ 15 വരെ ഓഫർ നീട്ടിയിട്ടുണ്ട്.

അ‌തിനാൽ ഏപ്രിൽ 15 ന് ഉള്ളിൽ 299 രൂപയ്ക്ക് മുകളിലുള്ള വിലയുടെ എല്ലാ പ്ലാനുകൾക്കൊപ്പവും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. ആ നിലയ്ക്ക് ഈ 1049 രൂപയുടെ പ്ലാനിനൊപ്പവും ഈ അ‌ധിക ആനുകൂല്യം ലഭ്യമാകുന്നു. ആകെ 3 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം സ്വന്തമാക്കാൻ ഈ പ്ലാൻ സഹായിക്കും.

ഒടിടി കോംബോ സഹിതം എത്തുന്ന ഏക ജിയോ പ്രീപെയ്ഡ് പ്ലാൻ

1049 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.

2 ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിൽ ലഭ്യമാണ്. ഇപ്പോൾ ഉപയോക്താക്കൾക്കുള്ള മറ്റൊരു നേട്ടം എന്തെന്നാൽ, ഈ പ്ലാൻ 50GB JioAICloud സ്റ്റോറേജും നൽകുന്നുണ്ട്. ഇതിന് പുറമേ ഏപ്രിൽ 15ന് ഉള്ളിൽ റീച്ചാർജ് ചെയ്താൽ 90 ദിവസത്തേക്ക് JioHotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

ജിയോടിവി മൊബൈൽ ആപ്പിനൊപ്പം ZEE5, SonyLIV എന്നിവയിലേക്കുള്ള ആക്സസും 1049 രൂപയുടെ പ്ലാനിൽ ജിയോ ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് ( ഐപിഎൽ ) 2025 കാണുന്നതിനും ജിയോഹോട്ട്സ്റ്റാറിന്റെ മുഴുവൻ കണ്ടന്റ് ലൈബ്രറിയും കാണുന്നതിനും സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊബൈൽ ആക്‌സസ് സഹായിക്കും.

ഒടിടി കോംബോ സഹിതം എത്തുന്ന ഏക ജിയോ പ്രീപെയ്ഡ് പ്ലാൻ

സോണിലിവ് പ്ലാറ്റ്‌ഫോമിൽ നേരിട്ട് കണ്ടന്റ് കാണാൻ താൽപ്പര്യമുണ്ടെങ്കിൽ, അ‌തിനായി അ‌തിന്റെ പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടിവരും. സീ5 ൻ്റെ കാര്യവും അ‌ങ്ങനെ തന്നെയാണ്. 4ജി ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് പ്രതിദിനം 2ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഇൻ്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. 12 രൂപ 48 ​പൈസയാണ് ഈ 1049 രൂപ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്.

More from GizBot

Best Mobiles in India

English summary
Jio Rs 1049 prepaid plan comes with OTT combo. It includes two of the most popular OTT platforms in the country, ZEE5 and SonyLIV. Now, people will get another benefit by recharging with this plan. That is, they can get JioHotstar subscription for 90 days. It also includes data, calling, and unlimited 5G data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X