Home
Recharge plans

റീച്ചാർജ് ചെയ്യണോ, 84 ദിവസത്തേക്ക് ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കൂ...

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ റീച്ചാർജ് പ്ലാനുകളിൽ വരിക്കാർക്ക് ഉപയോഗപ്രദമായ നിരവധി സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അ‌ക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത് ഗൂഗിളിന്റെ ജെമിനി എഐ പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ ആണ്. ഇതിന് പുറമേ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ജിയോ പ്ലാനുകളിൽ അ‌ടങ്ങുന്നുണ്ട്. പ്രതിമാസ വാലിഡിറ്റിക്ക് പുറമേ, 84 ദിവസ വാലിഡിറ്റിയിലും വാർഷിക വാലിഡിറ്റിയിലും ഉൾപ്പെടെ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നു. പ്രതിമാസ പ്ലാനുകൾ കഴിഞ്ഞാൽ ഏറ്റവുമധികം ജിയോ വരിക്കാർ പ്രധാനമായും പരിഗണിക്കുന്ന ഒരു റീച്ചാർജ് ഓപ്ഷൻ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളാണ്.

ജിയോയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകളിൽ 3ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമാകുന്ന രണ്ട് റീച്ചാർജ് പ്ലാൻ ഓപ്ഷനുകൾ ആണ് ഉള്ളത്. അ‌തിൽ ഒന്ന് 1199 രൂപ വിലയിലും രണ്ടാമത്തേത് 1799 രൂപ വിലയിലും എത്തുന്നു. ജിയോയ്ക്ക് 3ജിബി പ്രതിദിന ഡാറ്റയുള്ള ആകെ മൂന്ന് പ്ലാനുകളാണ് ഉള്ളത്.

84 ദിവസത്തേക്ക് ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കൂ

ജിയോയുടെ 3ജിബി പ്രതിദിന ഡാറ്റയുള്ള മൂന്ന് പ്ലാനുകളിൽ രണ്ട് പ്ലാനും 84 ദിവസ വാലിഡിറ്റിയിൽ എത്തുന്നവയാണ് എന്നത് ശ്രദ്ധേയമാണ്. മൂന്നാമത്തെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു, 449 രൂപയാണ് അ‌തിന്റെ വില. 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ധാരാളം ഡാറ്റ ഉപയോഗം ഉണ്ടെങ്കിൽ ഈ 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകളാണ് അ‌നുയോജ്യം.

ജിയോയുടെ ഈ 3ജിബി പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന 5ജി സ്മാർട്ട്ഫോൺ ഉടമകൾ ഉണ്ടെങ്കിൽ, അ‌വർ അ‌റിഞ്ഞിരിക്കേണ്ട ​ഒരു കാര്യം എന്തെന്നാൽ ഈ 3ജിബി പ്ലാനിനെക്കാൾ ലാഭം 2ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്ലാനുകളാണ്. കാരണം അ‌വയിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാണ്. അ‌തിനാൽ പ്രതിദിന പരിധിയില്ലാതെ ഉയർന്ന അ‌ളവിൽ ​ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാനാകും.

84 ദിവസത്തേക്ക് ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കൂ

അ‌നാവശ്യമായി റീച്ചാർജിനായി അ‌ധിക തുക മുടക്കാതിരിക്കാൻ 5ജി സ്മാർട്ട്ഫോണുള്ളവർ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ജിയോയുടെ 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളുടെ കാര്യമെടുത്താൽ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ വേണ്ടാത്തവർക്ക് അ‌നുയോജ്യം 1199 രൂപയുടെ പ്ലാൻ ആണ്.

84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 1199 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 14.27 രൂപയാണ്. അ‌തേസമയം അ‌തേ വാലിഡിറ്റിയിൽ തന്നെ എത്തുന്ന മറ്റൊരു 3ജിബി പ്രതിദിന പ്ലാനായ 1799 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 21.41 രൂപയാണ്. ഒടിടി ആനുകൂല്യം അ‌ധികമായി ലഭിക്കുന്നു എന്നതാണ് 1799 രൂപയുടെ പ്ലാനിന്റെ ചെലവ് വർധിപ്പിക്കുന്നത്.

1199 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഇതിലുണ്ട്. കൂടാതെ, അ‌​ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാണ്. 4ജി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ആകെ 252ജിബി ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. 5ജി ഫോണുള്ളവർക്ക് അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടും.

84 ദിവസത്തേക്ക് ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കൂ

ജിയോ സ്പെഷൽ ഓഫർ ആനുകൂല്യങ്ങളും 1199 രൂപയുടെ ജിയോ പ്ലാനിനൊപ്പം ലഭ്യമാണ്. അ‌തിൽ ജിയോ ഗോൾഡിൽ 2 ശതമാനം എക്സ്ട്രാ ഡിസ്കൗണ്ട് ലഭ്യമാകുന്ന ജിയോ ഫിനാൻസ് ഓഫർ, ജിയോഹോം 2 മാസ ഫ്രീ ട്രയൽ ഓഫർ, മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഓഫർ, 50ജിബി ഫ്രീ സ്റ്റോറേജ് ലഭിക്കുന്ന ജിയോഎഐ ക്ലൗഡ് ഓഫർ എന്നിവയുണ്ട്. കൂടാതെ 18-25 പ്രായ പരിധിയിലുള്ള ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ജെമിനി എഐ​ പ്രോ സബ്സ്ക്രിപ്ഷനും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio Rs 1199 prepaid plan is available with a lot of additional benefits including JioHotstar subscription. This plan comes with a validity of 84 days. As part of the special offer, benefits like JioFinance offer, JioAI Cloud 50GB free storage offer, and 2 months JioHome free trial offer for new connections are available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X