വർഷം തീരാറായി! ഡാറ്റ പെട്ടെന്ന് തീരാതിരിക്കാൻ ജിയോ വരിക്കാർക്ക് 3 റീച്ചാർജ് ഓപ്ഷനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). അതിനർഥം ഏറ്റവുമധികം ഏറ്റവുമധികം പേർ ടെലിക്കോം സേവനങ്ങൾക്കായി ജിയോയെ വിശ്വസിക്കുകയും അവരുടെ സേവനങ്ങളിൽ തൃപ്തിപ്പെടുകയും ചെയ്യുന്നു എന്നുകൂടിയാണ്. ഇപ്പോൾ വർഷം അവസാനിക്കാറായിരിക്കുന്നു. അധികം വൈകാതെ ജിയോയുടെ പുതിയ ന്യൂഇയർ പ്ലാൻ എത്തുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ ജിയോയുടെ വാർഷിക പ്ലാനുകളിൽ 3ജിബി പ്രതിദിന ഡാറ്റയോടെ എത്തുന്ന ഒരു പ്ലാൻ ഇല്ല. ആകെയുള്ള രണ്ട് (3599 രൂപ, 3999 രൂപ) പ്ലാനുകളും 2.5ജിബി പ്രതിദിന ഡാറ്റയോടെയാണ് എത്തുന്നത്.
5ജി ഫോൺ ഉള്ള വരിക്കാരെ സംബന്ധിച്ചിടത്തോളം 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുത്താൽ ഡാറ്റ പരിധിയെക്കുറിച്ച് ആശങ്കപ്പെടാതെ മുന്നോട്ട് പോകാനാകും, കാരണം ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതമാണ് എത്തുന്നത്. ജിയോ 5ജി കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും ലഭ്യമായിട്ടുണ്ട്.

അതിനാൽ കൂടുതൽ ഡാറ്റ ഉപയോഗമുള്ള 5ജി ഫോൺ ഉപയോക്താക്കൾക്ക് 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുത്താൽ മതിയാകും. അതേസമയം 4ജി വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ പെട്ടെന്ന് തീരാതിരിക്കണമെങ്കിൽ ലഭ്യമായ ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റയുള്ള പ്ലാൻ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ജിയോയുടെ ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റയുള്ള പ്ലാൻ 3ജിബിയുടേത് ആണ്.
3ജിബി പ്രതിദിന ഡാറ്റയോടെ ആകെ 3 പ്ലാനുകൾ മാത്രമാണ് ജിയോ ലഭ്യമാക്കിയിരിക്കുന്നത്. അതിൽ ഒരു പ്ലാൻ പ്രതിമാസ വാലിഡിറ്റിയിലും മറ്റ് രണ്ട് പ്ലാനുകളും ത്രൈമാസ വാലിഡിറ്റിയിലുമാണ് എത്തുന്നത്. അതിലൊരു പ്ലാൻ ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ ഏതൊക്കെയെന്നും അതിലെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും പരിചയപ്പെടാം.

ജിയോ 1799 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാൻ ഇതാണ്. ഒടിടി സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്നതിനാലാണ് വില അൽപ്പം കൂടിയിരിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.
84 ദിവസ വാലിഡിറ്റിയിലാണ് 1799 രൂപയുടെ ജിയോ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോ ക്ലൗഡ് എന്നീ അധിക ആനുകൂല്യങ്ങൾക്കൊപ്പം നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാകും. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 21.41 രൂപയാണ്. ഇവയ്ക്ക് പുറമേ ജിയോ സ്പെഷൽ ബെനഫിറ്റ്സും ( ജിയോഫിനാൻസ്, ജിയോഹോം, ജിയോഹോട്ട്സ്റ്റാർ ഉൾപ്പെടെയുള്ളവ) ഇതിൽ ലഭ്യമാണ്.
ജിയോ 1199 രൂപ പ്രീപെയ്ഡ് പ്ലാൻ
84 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്ലാനും എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് എന്നിവ ഇതിൽ അധിക ആനുകൂല്യമായി ലഭ്യമാകുന്നു. കൂടാതെ ജിയോ സ്പെഷൽ ഓഫറുകളുടെ ആനുകൂല്യങ്ങളും ലഭ്യമാകും.

ജിയോ 449 രൂപ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളുമായി 28 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്ലാൻ എത്തുന്നത്. 3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്ലാൻ എന്ന പ്രത്യേകത ഇതിനുണ്ട്.
അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ ജിയോ സ്പെഷൽ ഓഫർ ആനുകൂല്യങ്ങളും ലഭ്യമാണ്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 16.03 രൂപയാണ്. 1199 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 14.27 രൂപയാണ്.


Click it and Unblock the Notifications








