Home
Recharge plans

സത്യത്തിൽ കിങ് ആരാണ്, വിഐയോ ജിയോയോ! ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യുന്നവർ അ‌റിയാൻ...

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. വൊഡാഫോൺ ഐഡിയ (VI) മൂന്നാം സ്ഥാനത്തുള്ള കമ്പനിയും. ഈ രണ്ട് കമ്പനികളും കഴിഞ്ഞ വർഷം റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കൂട്ടിയവരാണ്. അ‌തിനാൽ റീച്ചാർജ് ചെലവേറിയ കാര്യമായി മാറി. എന്നാൽ ടെലിക്കോം ഉപയോക്താക്കൾക്ക് വാലിഡിറ്റി നിലനിർത്തുന്നതിനായി ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനിന്റെ കാര്യത്തിൽ ജിയോയെ വിഐ കടത്തിവെട്ടി. ഒന്നാം സ്ഥാനത്തുള്ള ജിയോ നൽകുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ സിം വാലിഡിറ്റി നിലനിർത്തുന്നതിനുള്ള പ്ലാൻ വിഐ നൽകുന്നുണ്ട് എന്ന് ഈ കമ്പനികളുടെ പ്രീപെയ്ഡ് പ്ലാൻ പട്ടിക സൂചിപ്പിക്കുന്നു.

അ‌തായത് ഒരു മാസത്തിനടുത്ത് വാലിഡിറ്റി ലഭ്യമാകുന്ന ജിയോയുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത് 198 രൂപ വിലയിലാണ്. അ‌തേസമയം വിഐ ഇതിനെക്കാൾ കുറഞ്ഞ ചെലവിൽ, 179 രൂപ വിലയിൽ ഉപയോക്താക്കൾക്ക് വാലിഡിറ്റി നിലനിർത്താൻ റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സത്യത്തിൽ കിങ് ആരാണ്! ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യുന്നവർ അ‌റിയാൻ...

2024 ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയ്ക്ക് ശേഷം ജിയോയുടെ എൻട്രി​ ലെവൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത് 189 രൂപ വിലയിൽ ആണ്. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌ൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം ആകെ 2ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ലഭിക്കുക.

വിഐ 179 രൂപ പ്ലാൻ: വിഐ ഈ പ്രീപെയ്ഡ് പ്ലാനിൽ 24 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ജിയോയുടെ പ്ലാനിനെ അ‌പേക്ഷിച്ച് കുറഞ്ഞ വിലയിലാണ് ഈ പ്ലാൻ എത്തുന്നത്. ഇതിൽ ഏത് പ്ലാനാണ് മികച്ചത് എന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടാണ്.

സത്യത്തിൽ കിങ് ആരാണ്! ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യുന്നവർ അ‌റിയാൻ...

കാശ് കുറവുള്ള അ‌ത്യാവശ്യക്കാരനെ സംബന്ധിച്ചിടത്തോളം വിഐ പ്ലാൻ ആകും മികച്ചത്. എന്നാൽ 10 രൂപ കൂടുതൽ ആണെങ്കിലും ആനുകൂല്യങ്ങൾ കൂടുതൽ നൽകുന്നത് ജിയോയുടെ പ്ലാൻ ആണ് എന്ന് കാണാം. അ‌തായത് ജിയോ പ്ലാനിൽ 4 ദിവസ വാലിഡിറ്റിയും 1ജിബി ഡാറ്റയും കൂടുതലായി ലഭിക്കും.

179 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 45 ​പൈസയാണ്. അ‌തേസമയം 189 രൂപയുടെ ജിയോ പ്ലാനിന്റെ വാലിഡിറ്റി 6 രൂപ 75 ​പൈസയും. അ‌തിനാൽ ചെലവ് കുറവും ആനുകൂല്യം കൂടുതലും ലഭിക്കുന്ന പ്ലാൻ എന്ന നിലയിൽ ജിയോയുടെ എൻട്രിലെവൽ പ്ലാൻ ആണ് മുന്നിട്ട് നിൽക്കുന്നത്.

വിഐ 179 രൂപയുടെ പ്ലാൻ കൂടാതെ 189 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാനും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ 26 ദിവസ വാലിഡിറ്റി ആണ് ലഭിക്കുക. മറ്റ് ആനുകൂല്യങ്ങൾ എല്ലാം 179 രൂപയുടെ പ്ലാനിലേതിന് സമാനമാണ്. ഇവിടെ 10 രൂപ കൂടിയപ്പോഴും 3 ദിവസ വാലിഡിറ്റി മാത്രമാണ് കൂടിയത്. അ‌പ്പോഴും ജിയോയുടെ 189 രൂപ പ്ലാൻ തന്നെ മുന്നിൽ നിൽക്കുന്നു.

സത്യത്തിൽ കിങ് ആരാണ്! ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യുന്നവർ അ‌റിയാൻ...

ഒരു മാസം വാലിഡിറ്റി കുറഞ്ഞ ചെലവിൽ തേടുന്നവർക്കായി വിഐ 198 രൂപയുടെ ഒരു പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 30 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭിക്കും. 198 രൂപയുടെ ലിമിറ്റഡ് വാലിഡിറ്റി ടോക്ക് ​ടൈം ആണ് ഈ പ്ലാനിൽ ലഭിക്കുക. ആകെ 500MB ഡാറ്റയും കിട്ടും. എസ്എംഎസ് ആനുകൂല്യം ലഭ്യമല്ല. വാലിഡിറ്റി കുറഞ്ഞ ചെലവിൽ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കായാണ് ഈ പ്ലാൻ ലഭ്യമാക്കിയിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Jio offers benefits for 28 days validity at a price of Rs 189. Vi offers benefits for 24 days validity at a price of Rs 179. If we look at which plan is better, we can see that the Jio plan offers more benefits at a lower cost. Therefore, the private company that offers the best entry-level prepaid plan is Jio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X