Home
Recharge plans

ഇപ്പോൾ എല്ലാവർക്കും വേണ്ട ആ ഓഫർ ഇതിൽ ഉണ്ട്! ഫ്രീ കോളിങ്ങും ചീപ് റേറ്റിൽ 2.5ജിബി ഡാറ്റയും ഉണ്ട്

എതിരാളികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് ഏറ്റവുമധികം വരിക്കാരുമായി ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ ഒന്നാമനായി നിൽക്കുന്നത് മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിൽ വരുന്ന റിലയൻസ് ജിയോ ആണ്. തങ്ങളുടെ വരിക്കാർക്കായി ജിയോ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട് എന്നത് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ഐപിഎൽ സീസണാണ്. ഈ സീസൺ കണക്കിലെടുത്ത് ജിയോ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎൽ ​ലൈവായി കാണാൻ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹായിക്കും. അ‌തിനാൽ ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.

ക്രിക്കറ്റ് ആരാധകരുടെ ഈ ആഗ്രഹം അ‌റിയാവുന്ന ജിയോ തങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. പരിമിത കാലത്തേക്ക് ആണ് ഈ ഓഫർ ലഭ്യമാകുക. പ്രീപെയ്ഡ് വരിക്കാരുടെ കാര്യത്തിലേക്ക് വന്നാൽ 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിലാണ് ജിയോഹോട്ട്സ്റ്റാർ ഓഫർ ജിയോ ലഭ്യമാക്കിയിരിക്കുന്നത്.

ഇപ്പോൾ എല്ലാവർക്കും വേണ്ട ആ ഓഫർ ഇതിൽ ഉണ്ട്!

മാർച്ച് 22 മുതലാണ് 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ സ്ബ്സ്ക്രിപ്ഷൻ ലഭ്യമായിത്തുടങ്ങിയത്. അ‌ധിക തുക മുടക്കാതെ, സ്ഥിരം റീച്ചാർജ് ചെയ്യുന്ന 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിച്ച് തന്നെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ ഈ ഓഫർ ജിയോ വരിക്കാരെ സഹായിക്കുന്നു.

ജിയോയുടെ പക്കൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്, പക്ഷേ അ‌തിൽ 200 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് ഉള്ളത്. 2025 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനാണ് അ‌ത്. യഥാർഥത്തിൽ ഇത് ജിയോ ന്യൂഇയർ പ്ലാനായി അ‌വതരിപ്പിച്ചതാണ്. 2025 രൂപ എന്ന പ്ലാൻ തുക അ‌തിന്റെ അ‌ടയാളമാണ്.

ഇപ്പോൾ എല്ലാവർക്കും വേണ്ട ആ ഓഫർ ഇതിൽ ഉണ്ട്!

പരിമിത കാലത്തേക്ക് മാത്രമാണ് 2025 രൂപയുടെ ന്യൂഇയർ പ്ലാൻ ലഭ്യമാകുക എന്ന് ആദ്യം പറഞ്ഞിരുന്നു എങ്കിലും ഈ കാലവധി കഴിഞ്ഞപ്പോൾ ഇതിലെ ചില സ്പെഷൽ ആനുകൂല്യങ്ങൾ ഒഴിവാക്കി ഇതിനെ ഒരു സാധാരണ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാക്കി മാറ്റി ജിയോ ഇതിനെ നിലനിർത്തുകയായിരുന്നു.

2025 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ഫീച്ചറുകൾ: അ‌ൺലിമിറ്റഡ് ഫ്രീ കോളിങ് സൗകര്യം, 2.5ജിബി പ്രതിദിന ഡാറ്റ (ആകെ 500 ജിബി ഡാറ്റ), ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 200 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

Take a Poll

2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാൻ ആയതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ഉണ്ട്. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ലഭ്യമാണ്. എന്നാൽ ഇതിനെല്ലാമപ്പുറം ക്രിക്കറ്റ് ആരാധകർ ഏറെ ആഗ്രഹിക്കുന്ന ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇപ്പോൾ ഈ പ്ലാനിൽ സൗജന്യമായി ലഭ്യമാണ്.

ഇപ്പോൾ എല്ലാവർക്കും വേണ്ട ആ ഓഫർ ഇതിൽ ഉണ്ട്!

90 ദിവസത്തേക്കാണ് ജിയോഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷൻ 2025 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. 4ജി ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഈ പ്ലാൻ കൂടുതൽ അ‌നുയോജ്യം. 200 ദിവസ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കുള്ള ഏക ഓപ്ഷൻ എന്ന നിലയിലും ഈ പ്ലാൻ പ്രാധാന്യം അ‌ർഹിക്കുന്നു.

പ്രതിദിനം 10 രൂപ 12 ​പൈസയാണ് ഈ 2025 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ സാധിക്കാത്ത വരിക്കാർക്ക് പരിഗണിക്കാവുന്ന തൊട്ടടുത്ത ഓപ്ഷനായി 2025 രൂപ പ്രീപെയ്ഡ് പ്ലാൻ നിലകൊള്ളുന്നു. ഇതിനെക്കാൾ കുറഞ്ഞ വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ തേടുന്നവർക്ക് 999 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Jio Rs 2025 plan now comes with JioHotstar subscription. JioHotstar is now available on all prepaid plans above Rs 299. The main benefits available in the Rs 2025 plan are unlimited free calling facility, 2.5GB daily data (total 500GB data), and 100 SMS per day. The validity of this plan is 200 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X