Home
Recharge plans

ജിയോ സിം ഉണ്ടോ? എങ്കിൽ അ‌ത്യാവശ്യത്തിന് ഡാറ്റയ്ക്കായി ഈ ഓപ്ഷൻ ഉള്ളത് അ‌റിഞ്ഞു വയ്ക്കണം!

ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ള കമ്പനിയാണ് റിലയൻസ് ജിയോ. അ‌തായത് നമുക്കുചുറ്റുമുള്ള ബഹുഭൂരിപക്ഷം ആളുകൾക്കും ജിയോ സിം ഉണ്ട്. മറ്റ് ടെലിക്കോം കമ്പനികളെ അ‌പേക്ഷിച്ച് കേരളത്തിൽ പൊതുവെ എല്ലാ ടെലിക്കോം കമ്പനികൾക്കും തങ്ങളുടേതായ ഒരുപറ്റം വരിക്കാരുടെ ശക്തമായ അ‌ടിത്തറയുണ്ട്. ജിയോയുടെ കാര്യമെടുത്താൽ തങ്ങളുടെ വരിക്കാർക്കായി ജിയോ നിരവധി മികച്ച പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. പല വരിക്കാർക്കും പലവിധ താൽപര്യങ്ങളാകും ഉണ്ടാകുക. ഇവരുടെയെല്ലാം താൽപര്യങ്ങൾക്ക് പൊതുവായി അ‌നുയോജ്യമാകുന്ന വിധത്തിലാണ് ജിയോ റീച്ചാർജ് പ്ലാൻ ഓപ്ഷനുകൾ തയാറാക്കിയിരിക്കുന്നത്. അ‌തിൽ ഡാറ്റ പ്ലാനുകളുടെ വിഭാഗത്തിലെ ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ ഇവിടെ പരിചയപ്പെടുത്തുന്നു.

സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ച് ഡാറ്റ ആവശ്യങ്ങൾ ദിവസത്തിന് ദിവസം കൂടി വരികയാണ്. ജിയോ അ‌ൺലിമിറ്റഡ് 5ജി ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും എല്ലാ ഉപയോക്താക്കളും ഈ 5ജി ഓഫർ ലഭ്യമാകുന്നവരായിരിക്കില്ല. ജിയോയുടെ നയ പ്രകാരം 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കാണ് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് അ‌ർഹതയുള്ളത്.

ജിയോ സിം ഉണ്ടോ? എങ്കിൽ ഈ ഓപ്ഷൻ ഉള്ളത് അ‌റിഞ്ഞു വയ്ക്കണം!

അ‌തായത് 1.5ജിബി വരെയുള്ള പ്രതിദിന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയ്ക്ക് അ‌ർഹതയില്ല. ഈ സാഹചര്യത്തിൽ ഇത്തരം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വിധത്തിലുള്ള ഡാറ്റ പ്ലാനുകൾ ജിയോ നൽകിവരുന്നുണ്ട്. മതിയായ ഡാറ്റ ബാലൻസ് ഇല്ലാത്ത അ‌വസരങ്ങളിൽ വരിക്കാർക്ക് ഈ ഡാറ്റ പ്ലാനുകൾ പ്രയോജനപ്പെടുന്നു.

ഇപ്പോൾ ജിയോ തങ്ങളുടെ ഡാറ്റ പ്ലാനുകളിൽ ഏറ്റവുമധികം പ്രമോട്ട് ചെയ്യുന്ന പ്ലാനുകളിലൊന്നാണ് 29 രൂപയുടേത്. ചെറിയ അ‌ളവിൽ ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകളിൽ ജിയോ പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്. അ‌തിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ള പ്ലാനുകളിലൊന്നാണ് ഇത്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി എന്ന ജിയോയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ ഇത്തരം ഡാറ്റ പ്ലാനുകൾക്കും ഒരു പങ്ക് ഉണ്ട്.

ജിയോ സിം ഉണ്ടോ? എങ്കിൽ ഈ ഓപ്ഷൻ ഉള്ളത് അ‌റിഞ്ഞു വയ്ക്കണം!

29 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: ഈ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ ആകെ 2ജിബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 2 ദിവസ വാലിഡിറ്റിയിലാണ് ഇത് ലഭ്യമാകുക. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ 11 രൂപ വിലയിൽ എത്തുന്നു. ഒരു മണിക്കൂർ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ ദിവസം മുഴുവൻ വാലിഡിറ്റിയോടെ ഡാറ്റ വേണമെങ്കിൽ ലഭ്യമായിട്ടുള്ള പ്ലാനിന് 19 രൂപയാണ് വില. ഈ 19 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ ആകെ ഒരു ജിബി ​ഹൈസ്പീഡ് ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനെക്കാൾ ലാഭകരമാണ് 29 രൂപയുടെ ഡാറ്റ പ്ലാൻ.

അ‌തായത് രണ്ട് ദിവസം തുടർച്ചയായി ഡാറ്റ പിന്തുണ വേണമെങ്കിൽ ഓരോ ദിവസവും 19 രൂപയുടെ പ്ലാൻ ഉപയോഗിക്കുമ്പോൾ രണ്ട് ദിവസത്തേക്ക് 38 രൂപ ചിലവ് വരും. എന്നാൽ 29 രൂപയുടെ ഡാറ്റ പ്ലാൻ തെരഞ്ഞെടുത്താൽ അ‌തേ ആനുകൂല്യം കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇതുവഴി 11 രൂപ ലാഭിക്കാൻ സാധിക്കും.

ജിയോ സിം ഉണ്ടോ? എങ്കിൽ ഈ ഓപ്ഷൻ ഉള്ളത് അ‌റിഞ്ഞു വയ്ക്കണം!

എന്നാൽ രണ്ട് തുടർച്ചയായ ദിവസങ്ങളിൽ അ‌ധിക ഡാറ്റയുടെ ആവശ്യം നേരിടുമ്പോൾ മാത്രമാണ് ഈ 29 രൂപ പ്ലാൻ പ്രയോജനപ്പെടുക എന്നത് ശ്രദ്ധിക്കുക. ജിയോയുടെ ഡാറ്റ പ്ലാനുകളുടെ പട്ടികയിൽ ആകെ 12 പ്ലാനുകൾ കാണാൻ കഴിയും. ഇതിൽ ചിലത് പേരിന് മാത്രം ഡാറ്റയും അ‌ധിക ആനുകൂല്യമായി ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നവയാണ്. 7 ദിവസം, 30 ദിവസം, 90 ദിവസം വാലിഡിറ്റികളിലും ജിയോ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio's Rs 29 data plan offers data for a validity of 2 days. A total of 2GB of data is available in this plan. Jio's cheapest data plan comes at a price of Rs 11. It offers unlimited data for a validity of one hour. For those who need data for a validity of one day, a data plan of Rs 19 is available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X