ഇത് വെറുമൊരു പ്ലാനല്ല, മറ്റൊരു ലോകത്തേക്കുള്ള ചവിട്ടുപടിയാണ്! പുതിയ ഓഫറുമായി തകർക്കുന്ന ജിയോ പ്ലാൻ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ (Reliance Jio) അനേകം റീച്ചാർജ് പ്ലാനുകളിൽ ഒന്നുമാത്രമാണ് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. എന്നാൽ മുൻപ് ഇല്ലാതിരുന്ന ഒരു പ്രത്യേകത മാർച്ച് 22 മുതൽ ഈ പ്ലാനിന് കൈവന്നിട്ടുണ്ട്. ക്രിക്കറ്റിന്റെ ആനന്ദലഹരിയിലേക്കുള്ള വാതിൽ ജിയോ ഉപയോക്താക്കൾക്ക് മുന്നിൽ തുറക്കുന്ന ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ എന്നതാണ് അത്. ഇന്ത്യയിൽ ഇപ്പോൾ ഐപിഎൽ സീസൺ തുടങ്ങിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ഈ മത്സരങ്ങൾ എവിടെയിരുന്നും ലൈവ് ആയി കാണാൻ ജിയോയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ സഹായിക്കുന്നു.
ഐപിഎൽ സീസൺ കണക്കിലെടുത്ത് ജിയോ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്ന വിവിധ പ്ലാനുകൾ പുതിയതായി അവതരിപ്പിച്ചിരുന്നു. 100 രൂപയുടെയും, 195 രൂപയുടെയുമൊക്കെ ജിയോ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ അതിന് ഉദാഹരണമാണ്. എന്നാൽ ഇത് കൂടാതെ മറ്റൊരു കിടിലൻ ഓഫർ കൂടി ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

ജിയോയ്ക്ക് സമാനമായി എയർടെൽ, വിഐ എന്നിവയും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇവർക്കാർക്കും ഇല്ലാത്ത ഒരു ഓഫർ ജിയോ തങ്ങളുടെ വരിക്കാർക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. അത് 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യമായി 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ ലഭ്യമാകും എന്നതാണ്.
ഇവിടെയാണ് 299 രൂപയുടെ ജിയോ പ്ലാനിന് പുതിയ പ്രസക്തി കൈവരുന്നത്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കാൻ ഏറ്റവും കുറഞ്ഞ വിലയിൽ തെരഞ്ഞെടുക്കാവുന്ന പ്ലാൻ എന്നതാണ് ആ പ്രത്യേകത. ക്രിക്കറ്റ് ആസ്വാദനത്തിന്റെ ആനന്ദകരമായ ലോകത്തേക്ക് ഈ ജിയോ പ്ലാൻ വരിക്കാരെ പ്രവേശിപ്പിക്കുന്നു. പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ ജിയോ പ്ലാനിൽ ലഭ്യമാണ്.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 1.5ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ ജിയോ 28 ദിവസ പ്ലാനിന്റെ പ്രധാന പ്രത്യേകത. ഇത് കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.
28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജിയോക്ലൗഡ്, ജിയോടിവി തുടങ്ങിയ ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാണ്. ഇതിന് പുറമേയാണ് 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് ആനുകൂല്യങ്ങൾ 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുമ്പോൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ മാത്രം 90 ദിവസ വാലിഡിറ്റിയിൽ ലഭിക്കും എന്നത് ശ്രദ്ധേയമാണ്.
പ്രതിദിനം 10 രൂപ 67 പൈസയാണ് 299 രൂപയുടെ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. 299 രൂപയിൽ താഴെ വിലയുള്ള ജിയോ പ്ലാനുകൾ ഉപയോഗിക്കുന്ന ജിയോ വരിക്കാർ തങ്ങൾക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നില്ലല്ലോ എന്ന് നിരാശരാകേണ്ട കാര്യമില്ല. അതിന് ജിയോയുടെ 100 രൂപ, 195 രൂപ പ്ലാനുകൾ ഉപയോഗിച്ചാൽ മതി.

100 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 90 ദിവസ വാലിഡിറ്റിയിൽ ആകെ 5ജിബി ഹൈസ്പീഡ് ഡാറ്റയും അധിക ആനുകൂല്യമായി 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. അതിനാൽ 299 രൂപയിൽ താഴെയുള്ള പ്ലാനുകൾ ഉപയോഗിച്ച് വരുന്നവർ ഈ പ്ലാൻ ഒരു തവണ ചെയ്താൽ മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉറപ്പിക്കാൻ കഴിയും.


Click it and Unblock the Notifications








