Home
Recharge plans

റീച്ചാർജിൽ പണത്തിന് പ്രസക്തിയുണ്ടോ! ഈ ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ അ‌ത് മനസിലാക്കിത്തരും

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലും (BSNL). ഇതിൽ ഏറ്റവുമധികം ടെലിക്കോം വരിക്കാർ വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ​ചെയ്യുന്നത് റിലയൻസ് ജിയോയെയാണ്. എന്നാൽ വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലാണ് എങ്കിലും സാധാരണക്കാരായ ആളുകൾ കൂടുതലായി ആശ്രയിക്കുന്ന ഒരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. ഈ രണ്ട് കമ്പനികൾക്കും അ‌വയുടേതായ പ്രാധാന്യമുണ്ട്. ആളുകൾ തങ്ങളുടെ താൽപര്യങ്ങൾക്ക് അ‌നുയോജ്യമെന്ന് കണ്ട് ഈ രണ്ട് കമ്പനികളിൽ ഒന്നിനെ തെരഞ്ഞെടുത്ത് അ‌വർ​ക്കൊപ്പം മുന്നോട്ട് പോകുന്നു.

ജിയോയെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്ന പ്രധാന കാരണം 5ജി സേവനങ്ങൾ അ‌ടക്കം വാഗ്ദാനം ചെയ്യുന്നു എന്നതാണ്. മികച്ച നെറ്റ്വർക്ക് വേഗതയും ധാരാളം മികച്ച റീച്ചാർജ് പ്ലാനുകളും ജിയോയ്ക്ക് ഉണ്ട്. അ‌തേസമയം ബിഎസ്എൻഎല്ലിനെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്. അ‌തിൽ ആദ്യത്തേത് വളരെ കുറഞ്ഞ ചെലവിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നു എന്നതാണ്.

റീച്ചാർജിൽ പണത്തിന് പ്രസക്തിയുണ്ടോ! ഈ പ്ലാനുകൾ മനസിലാക്കിത്തരും

ബിഎസ്എൻഎല്ലിനെ ആളുകൾ സ്നേഹിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം അ‌ത് ഇന്ത്യയിലെ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയാണ് എന്നതാണ്. രാജ്യസ്നേഹം കണക്കിലെടുത്ത് ബിഎസ്എൻഎല്ലിനൊപ്പം മുന്നോട്ട് പോകുന്ന വളരെയധികം വരിക്കാർ ഉണ്ട്. ഇനി ഇന്ത്യയിലെ സാധാരണക്കാരുടെ കാര്യമെടുത്താൽ ടെലിക്കോം സേവനങ്ങളുമായി അ‌വരെ ഏറ്റവും കുറഞ്ഞ ചെലവിൽ ബന്ധിപ്പിക്കുന്ന ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്.

ടെലിക്കോം കമ്പനികളുടെ വരിക്കാരെ സംബന്ധിച്ചിടത്തോളം ഇഷ്ടപ്പെട്ട കമ്പനിയെ തെരഞ്ഞെടുക്കുന്നതിൽ റീച്ചാർജ് നിരക്ക് പ്രസക്തവും പ്രധാനവുമായ ഘടകമാണോ എന്ന് ചോദിച്ചാൽ വരിക്കാരുടെ താൽപര്യമാണ് ഏറ്റവും പ്രധാനം എന്ന് പറയേണ്ടിയിരിക്കുന്നു. പണം ഒരു വിഷയമല്ലാത്തവർ ജിയോയ്ക്ക് ഒപ്പം പോകും. അ‌തേസമയം നിരക്കിന് പ്രാധാന്യം കാണുന്ന സാധാരണക്കാർ ബിഎസ്എൻഎല്ലിന് ഒപ്പം പോയേക്കും.

റീച്ചാർജിൽ പണത്തിന് പ്രസക്തിയുണ്ടോ! ഈ പ്ലാനുകൾ മനസിലാക്കിത്തരും

ജിയോ വളരെ മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. അ‌തിൽ അ‌തിന്റെ വരിക്കാർ തൃപ്തരുമാണ്. എന്നാൽ ജിയോയെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഏത് കമ്പനിയാണ് മികച്ചത് എന്ന് ചോദിച്ചാൽ പറയുക സാധ്യമല്ല, അ‌ത് വരിക്കാരുടെ താൽപര്യങ്ങളെ അ‌ടിസ്ഥാനമാക്കിയിരിക്കുന്നു. എന്നാൽ ഏറ്റവും ലാഭകരമായ പ്ലാൻ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്ന് നിസംശയം പറയാം.

ജിയോയും ബിഎസ്എൻഎല്ലും 1.5ജിബി പ്രതിദിന ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഏത് കമ്പനിയുടെ പ്ലാൻ ആണ് മികച്ചത് എന്ന് പറയുക അ‌സാധ്യം. കാരണം മുൻപ് പറഞ്ഞത് തന്നെ, ഉപയോക്താവിന്റെ താൽപര്യങ്ങളാണ് അ‌വരുടെ തീരുമാനത്തിന് അ‌ടിസ്ഥാനം. എങ്കിലും നിരക്ക് കുറവ് ഇവിടെ ബിഎസ്എൻഎൽ പ്ലാനിന് തന്നെയാണ്. ഇവയിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

299 രൂപയുടെ ജിയോ പ്ലാൻ: പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഐപിഎൽ കണക്കിലെടുത്ത് മാർച്ച് 31ന് മുൻപ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭ്യമാണ്.

റീച്ചാർജിൽ പണത്തിന് പ്രസക്തിയുണ്ടോ! ഈ പ്ലാനുകൾ മനസിലാക്കിത്തരും

187 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ദിവസം 1.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നത്. ജിയോയുടെ 28 ദിവസത്തെ 1.5ജിബി പ്ലാനിനെക്കാൾ 112 രൂപ വിലക്കുറവ് ഈ ബിഎസ്എൻഎൽ പ്ലാനിനുണ്ട്.

ഈ രണ്ട് പ്ലാനുകൾ പരിശോധിച്ചാൽ സാധാരണ വരിക്കാരെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ പ്ലാനാണ് മികച്ചത്. എന്നാലിപ്പോൾ പ്രത്യേക ഓഫറിന്റെ ഭാഗമായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നതിനാൽ ക്രിക്കറ്റ് ആരാധകർക്ക് ഒരുപക്ഷേ മികച്ചതായി തോന്നുക 299 രൂപയുടെ പ്ലാനാണ്. അ‌തിനാലാണ് ഉപയോക്താവിന്റെ താൽപര്യമാണ് റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിലും കമ്പനികളുടെ കാര്യത്തിലും ഏ​റ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത്.

More from GizBot

Best Mobiles in India

English summary
Jio Rs 299 plan and BSNL Rs 187 plan are plans that offer 1.5GB daily data with a validity of 28 days. These plans also offer benefits like unlimited voice calls and 100 SMS per day. Jio plan has JioHotstar subscription as an additional benefit. But BSNL plan does not have any additional benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X