ഇന്ത്യൻ ടെലിക്കോം വിപണിയുടെ ഹൃദയം തൊട്ട ജിയോ റീച്ചാർജ് പ്ലാൻ! പ്രതിമാസ റീച്ചാർജ് പ്ലാനുകളിലെ കേമൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ എന്നത് അവരുടെ സേവനങ്ങളുടെ ജനപ്രീതിയുടെ വിജയം കൂടിയാണ്. അതിൽ ജിയോയുടെ റീച്ചാർജ് പ്ലാനുകൾക്കും വിലയ പങ്കുണ്ട്. വരിക്കാരെ ജിയോയുമായി അടുപ്പിക്കുന്ന പ്രധാന കണ്ണിയാണ് റീച്ചാർജ് പ്ലാനുകൾ. 5ജി സ്മാർട്ട്ഫോണുള്ള ഒരു ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം പ്രതിമാസ റീച്ചാർജിന് ഏറ്റവും അനുയോജ്യം 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇത് ഇപ്പോൾ ജിയോയുടെ ദീപാവലി ഓഫർ അടക്കമുള്ള ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. ജിയോയുടെ വരിക്കാരുടെ എണ്ണം ഉയർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്ന ഒരു റീച്ചാർജ് പ്ലാനാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിയോയുടെ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു എന്നതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ ജിയോ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ഇപ്പോൾ ജിയോ ഫെസ്റ്റിവൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 349 രൂപയുടെ ജിയോ പ്ലാനും ഫെസ്റ്റിവൽ ഓഫർ സഹിതം ആണ് എത്തുന്നത്. 349 രൂപയുടെ പ്ലാനിലെ ജിയോ സ്പെഷ്യൽ ഓഫർ ആനുകൂല്യങ്ങൾ: ജിയോ ഫിനാൻസ്- ജിയോ ഗോൾഡിൽ 2% അധിക ആനുകൂല്യം, ഇതിനായി +91-8010000524 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ മതി.
പുതിയ ജിയോഹോം ബ്രോഡ്ബാൻഡ് കണക്ഷനിൽ 2 മാസത്തെ സൗജന്യ ട്രയൽ. മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ ടിവി സബ്‌സ്‌ക്രിപ്‌ഷൻ, 50 ജിബി ജിയോഎഐക്ലൗഡ് സ്റ്റോറേജ് ഫ്രീ. ഇത്രയുമാണ് ജിയോ ഫെസ്റ്റിവൽ ഓഫറുകളായി ഈ പ്ലാനിൽ അധികമായി ലഭ്യമാകുക. ഇവ കൂടാതെ ജിയോടിവി, സബ്സ്ക്രിപ്ഷനും ഉണ്ട്.

ധാരാളം ഡാറ്റ വേണ്ട 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ഏറ്റവും ലാഭമുള്ള പ്രതിമാസ റീച്ചാർജ് ഓപ്ഷൻ ഈ 349 രൂപ പ്ലാനാണ്. കാരണം ഇതിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുണ്ട്. ഈ ഓഫർ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ പ്രതിമാസ പ്ലാൻ ഇതാണ്. 198 രൂപ വിലയുള്ള ജിയോ പ്ലാനും അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുമെങ്കിലും അതിന് ചെലവ് കൂടുതലാണ്.
198 രൂപയുടെ ജിയോ പ്ലാൻ 14 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ഇതിന്റെ പ്രതിദിന ചെലവ് 14.14 രൂപയാണ്. അതേസമയം 349 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 12.46 രൂപയാണ്. പ്ലാനിന്റെ വില കൂടും തോറും പ്രതിദിന ചെലവ് കുറയും എന്നതാണ് ജിയോ പ്ലാനുകളുടെ ഒരു പൊതു രീതി.
ചില ജിയോ വരിക്കാർ റീച്ചാർജ് തുക ലാഭിക്കാൻ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ 5ജി ഫോൺ ഉള്ളവരെ സംബന്ധിച്ചിടത്തോളം 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനിനെക്കാൾ ലാഭം 349 രൂപയുടെ പ്ലാൻ തന്നെയാണ്. 1.5ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്രതിമാസ പ്ലാൻ 299 രൂപ വിലയിലാണ് എത്തുന്നത്.

ഒരു ദിവസം അൽപ്പം ഡാറ്റ കൂടുതൽ ഉപയോഗിച്ചാൽ ഡാറ്റ പരിധി തീരുകയും പിന്നീട് ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടി വരികയും ചെയ്യും എന്നൊരു പ്രശ്നം 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ഉപയോഗിക്കുന്ന ജിയോ വരിക്കാർക്ക് നേരിടേണ്ടി വരാറുണ്ട്. ഇങ്ങനെ ഡാറ്റ പ്ലാനിനായി പണം ചെലവാക്കുന്നതിനെക്കാളും, ഡാറ്റ പിശുക്കി ഉപയോഗിക്കുന്നതിനെക്കാളും മികച്ച തീരുമാനം 50 രൂപ കൂടി നൽകി 349 രൂപ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ്.


Click it and Unblock the Notifications








