വിട്ടുകളയാതെ ചേർത്ത് പിടിക്കണം! 25GB ബൾക്ക് ഡാറ്റ സഹിതം എത്തുന്ന ഈ ജിയോ പ്ലാൻ സ്പെഷലാണ്
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവുമധികം വരിക്കാരുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി 14 ദിവസ വാലിഡിറ്റിയിൽ മുതൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും അതിൽ ചില പ്ലാനുകൾ അൽപ്പം സ്പെഷൽ ആണ്. അതിന്റെ ഉദാഹരണമാണ് അടുത്തിടെ വന്ന വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ. ഇവ ഉപയോക്താക്കളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കർശനമായി നിർദേശം നൽകിയതിനെ തുടർന്നാണ് ഈ വോയ്സ്- എസ്എംഎസ് പ്ലാനുകൾ നിലവിൽ വന്നത്.
എന്നാൽ ഇവിടെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് ജിയോയുടെ വോയ്സ് ഒൺലി പ്ലാനുകളെക്കുറിച്ചല്ല, അവയ്ക്കും മുൻപ് ട്രായിയുടെ ഉത്തരവിനെ തുടർന്ന് ടെലിക്കോം കമ്പനികൾ അവതരിപ്പിച്ച കൂട്ടത്തിലുള്ള ഒരു പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് ആണ്. 355 രൂപയാണ് ഈ പ്ലാനിന്റെ വില. പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന തരത്തിലുള്ള പ്ലാനാണിത്.

മുൻപ് ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ 28 ദിവസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്രതിമാസ പ്ലാനുകൾ നൽകിയിരുന്നില്ല. ഇത് പ്രതിമാസ റീച്ചാർജ് പ്ലാനുകളെ ആശ്രയിച്ചിരുന്നവർക്ക് വളരെ ബുദ്ധിമുട്ടും ധന നഷ്ടവും ഉണ്ടാക്കി. അതായത് വർഷത്തിൽ 12 മാസമേ ഉള്ളൂ എങ്കിലും വർഷത്തിൽ 13 തവണ പ്രതിമാസ റീച്ചാർജ് ചെയ്യേണ്ട ദുരവസ്ഥ ടെലിക്കോം ഉപയോക്താക്കൾ നേരിട്ടു.
പരാതികൾ വർധിച്ചതിനെ തുടർന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി പ്രശ്നത്തിൽ ഇടപെടുകയും മാസം മുഴുവൻ വാലിഡിറ്റിയുള്ള പ്രതിമാസ പ്ലാനുകൾ അവതരിപ്പിക്കണമെന്ന് കർശന ഉത്തരവിടുകയും ചെയ്തു. ആ ഉത്തരവാണ് ഇന്ന് കാണുന്ന 30 ദിവസ, പ്രതിമാസ പ്ലാനുകളുടെ അടിസ്ഥാനം. ഇപ്പോൾ ജിയോയുടെ പക്കലുള്ള 355 രൂപയുടെ പ്ലാൻ പ്രതിമാസ വാലിഡിറ്റിയിൽ എത്തുന്ന ഒരു പ്ലാനാണ്.

ഈ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ ഒരു പ്രത്യേകത ഇത് ബൾക്ക് ഡാറ്റയുമായി എത്തുന്നു എന്നതാണ്. ബൾക്ക് ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ താരതമ്യേന കുറവാണ്. ഈ 355 രൂപയുടെ പ്ലാനിൽ ആകെ 25ജിബി ബൾക്ക് ഡാറ്റയാണ് ഉപയോക്താവിന് ലഭ്യമാകുക. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പോലുള്ള ആനുകൂല്യങ്ങൾ 355 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമല്ല.
ജിയോ 355 രൂപ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം 25 ജിബി ബൾക്ക് ഡാറ്റ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
ഡാറ്റ ഉപയോഗം 25ജിബി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത ഫെയർ യൂസേജ് പോളിസി (FUP) 64kbps ആയി കുറയും. 30 ദിവസത്തിലധികം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാനുകൾ വേറെയുണ്ട്. കൃത്യം 30 ദിവസത്തെ വാലിഡിറ്റി മാത്രം നൽകുന്ന പ്ലാൻ നിലവിൽ 355 രൂപയുടേത് മാത്രമേയുള്ളൂ.

ടെലിക്കോം കമ്പനികൾക്ക് കൂടുതലും 28 ദിവസം 56 ദിവസം, 84 ദിവസം എന്നിങ്ങനെ അപൂർണ്ണമായ വാലിഡിറ്റികളിൽ എത്തുന്ന പ്ലാനുകളോടാണ് താൽപര്യം. 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന മറ്റ് ജിയോ റീച്ചാർജ് ഓപ്ഷനുകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നവർക്ക് 319 രൂപയുടെ ജിയോ പ്ലാൻ പരിഗണിക്കാവുന്നതാണ്. കലണ്ടർ മാസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നതാണ് 319 രൂപയുടെ ജിയോ പ്ലാനിന്റെ പ്രത്യേകത.
ഈ മാസം റീച്ചാർജ് ചെയ്യുന്ന തിയതി മുതൽ അടുത്ത മാസം അതേ തിയതിക്ക് മുമ്പുള്ള ദിവസം വരെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് കലണ്ടർ മന്ത് വാലിഡിറ്റി പ്ലാനിന്റെ പ്രത്യേകത. ഉദാഹരണത്തിന്, ഏപ്രിൽ 6-ന് റീചാർജ് ചെയ്താൽ മേയ് 5 വരെ വാലിഡിറ്റിയുണ്ടാകും. അടുത്ത റീച്ചാർജ് മേയ് 6-ന് ചെയ്യേണ്ടിവരും.


Click it and Unblock the Notifications







