വർഷം മുഴുവൻ ജിയോ സിം ആക്ടീവ് ആയിരിക്കാൻ ഈ പ്ലാൻ മതി! കോൾ, ഡാറ്റ എല്ലാം ഇഷ്ടം പോലെ കിട്ടും
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ എങ്കിലും അതിന്റെ പ്രീപെയ്ഡ് പ്ലാനുകൾ പലപ്പോഴും താരതമ്യം ചെയ്യപ്പെടുക ഏറ്റവും പിന്നിലുള്ള ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളോട് ആണ്. കാരണം ബിഎസ്എൻഎൽ വളരെ കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജിയോയും അത്ര കുറഞ്ഞ നിരക്കിൽ നൽകുന്നില്ലെങ്കിൽപ്പോലും മറ്റ് രണ്ട് ടെലിക്കോം കമ്പനികളക്കാൾ അത്യാവശ്യം കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം എല്ലാ പ്ലാനുകളും സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ വൻ വിലക്കുറവിലാണ് എത്തുന്നത്.
ബിഎസ്എൻഎല്ലിൽ പ്രതിമാസ പ്ലാൻ ഉപയോഗിക്കുന്നവർക്കും വാർഷിക പ്ലാൻ ഉപയോഗിക്കുന്നവർക്കും തമ്മിൽ കാര്യമായ ലാഭ വ്യത്യാസം ഉണ്ടാകുന്നില്ല. കാരണം അവിടെ എല്ലാ പ്ലാനുകളും അത്യാവശ്യം മാന്യമായി കുറഞ്ഞ വിലയിൽ തന്നെയാണ് ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ജിയോയുടെ കാര്യം അങ്ങനെയല്ല. അവിടെ കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് ചെലവ് വളരെ കൂടുതലായിരിക്കും.

വാലിഡിറ്റിയും ഡാറ്റയുടെ അളവും കൂടുന്നതിന് അനുസരിച്ചാണ് ജിയോയുടെ പ്ലാനുകളുടെ വിലയും ഉയരുക. വരിക്കാരെ സംബന്ധിച്ചിടത്തോളം പ്രതിമാസം റീച്ചാർജ് ചെയ്യുന്നതിനെക്കാൾ വളരെയധികം ലാഭം ലഭിക്കുക ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളിലാണ്. 84 ദിവസം, 90 ദിവസം, 98 ദിവസം, 200 ദിവസം എന്നിങ്ങനെ വിവിധ വാലിഡിറ്റികളിലുള്ള ദീർഘകാല പ്ലാനുകൾ കൂടാതെ 365 ദിവസ വാലിഡിറ്റിയുള്ള വാർഷിക പ്ലാനുകളും ജിയോയ്ക്ക് ഉണ്ട്.
ജിയോയുടെ വാർഷിക് പ്ലാനുകളുടെ കാര്യമെടുത്താൽ ആകെ രണ്ട് പ്ലാനുകളാണ് കാണാൻ സാധിക്കുക. അവ 3599 രൂപ, 3999 രൂപ വിലകളിൽ എത്തുന്നു. ഇതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനും ലാഭകരമായ പ്ലാനും 3599 രൂപയുടെ പ്ലാൻ തന്നെയാണ്. ഒരു വർഷത്തേക്ക് ജിയോ സിം വാലിഡിറ്റി നിലനിർത്തുന്നതോടൊപ്പം ആവശ്യമായ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ജിയോയുടെ രണ്ട് വാർഷിക പ്ലാനുകളും 2.5ജിബി പ്രതിദിന ഡാറ്റ സഹിതമാണ് എത്തുന്നത്. അതിനാൽത്തന്നെ 3599 രൂപയുടെ പ്ലാൻ ആണ് കൂടുതൽ ലാഭകരം. 4ജി ഉപയോക്താക്കൾക്ക് ഇതിലെ 2.5ജിബി ഡാറ്റ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും, എന്നാൽ 5ജി ഫോൺ ഉള്ളവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാൻ സാധിക്കും എന്ന നേട്ടമുണ്ട്.
ജിയോ 3599 രൂപ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞതും മികച്ചതുമായ ഈ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്.
365 ദിവസമാണ് ഈ 3599 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി. പ്രധാന ആനുകൂല്യത്തിന് പുറമേ, അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ജിയോക്ലൗഡ്, ജിയോടിവി, തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മാർച്ച് 31 ന് മുൻപ് റീച്ചാർജ് ചെയ്താൽ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭ്യമാകും. പ്രതിദിനം 9 രൂപ 86 പൈസയാണ് ഈ പ്ലാനിന് ചെലവാകുക.

പ്രതിമാസ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 3599 രൂപയുടെ ജിയോ പ്ലാനിന് 299 രൂപ 91 പൈസ ചെലവ് വരും. ജിയോയുടെ മറ്റൊരു വാർഷിക പ്രീപെയ്ഡ് പ്ലാനായ 3999 രൂപയുടെ പ്ലാനും ഈ പ്ലാനും തമ്മിലുള്ള ഏക വ്യത്യാസം ഫാൻകോഡ് സബ്സ്ക്രിപ്ഷനാണ്. 3599 രൂപയുടെ പ്ലാനിൽ ഫാൻകോഡ് സബ്സ്ക്രിപ്ഷൻ ഇല്ല, 3999 രൂപയുടെ പ്ലാനിൽ ഫാൻകോഡ് സബ്സ്ക്രിപ്ഷൻ ഉണ്ട്, അത്രതന്നെ!


Click it and Unblock the Notifications








