Home
Recharge plans

ഫാൻസിന്റെ ശ്രദ്ധയ്ക്ക് ഫാൻകോഡ് ഇതിലുണ്ട്! എയർടെലിനും വിഐക്കും ഇല്ലാത്തതും ജിയോയ്ക്ക് ഉള്ളതുമായ പ്ലാൻ

ഇന്ത്യൻ ടെലിക്കോം മേഖലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ ഒഴികെയുള്ള മറ്റ് മൂന്ന് ടെലിക്കോം കമ്പനികളും ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഈ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾക്കും ഉണ്ട്. എന്നാൽ ജിയോയ്ക്ക് മാത്രം ഉള്ളതും എയർടെൽ, വിഐ എന്നിവയ്ക്ക് ഇല്ലാത്തുമായ ഒരു ഒടിടി സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ അ‌ത് ഫാൻകോഡ് സബ്സ്ക്രിപ്ഷൻ ആണ്. ജിയോ വാഗ്ദാനം ചെയ്യുന്ന ഒടിടി സബ്സ്ക്രിപ്ഷനുകളുടെ ലിസ്റ്റിൽ ഫാൻകോഡും ഉൾപ്പെടുന്നു.

എന്താണ് ഫാൻകോഡ്: ഉപയോക്താക്കൾക്ക് തത്സമയ സ്പോർട്സ് കാണാൻ അനുവദിക്കുന്ന ഒരു OTT പ്ലാറ്റ്‌ഫോമാണിത്. എയർടെല്ലും വോഡഫോൺ ഐഡിയയും (Vi) ഫാൻകോഡ് ബണ്ടിൽ ചെയ്യുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നില്ല. അ‌തിനാൽത്തന്നെ ഫാൻകോഡ് ലഭ്യമാകുന്ന ഏക ടെലിക്കോം ഉപയോക്താക്കൾ റിലയൻസ് ജിയോ വരിക്കാരാണ്.

എയർടെലിനും വിഐക്കും ഇല്ലാത്തതും ജിയോയ്ക്ക് ഉള്ളതുമായ പ്ലാൻ

കഴിഞ്ഞ വർഷം മേയിൽ ആണ് ജിയോ ഫാൻകോഡ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ഒരു പ്രീപെയ്ഡ് വാർഷിക പ്ലാൻ ആദ്യമായി പ്രഖ്യാപിക്കുന്നത്. അ‌ന്ന് അ‌തിന് 3333 രൂപയായിരുന്നു വില. എന്നാൽ പിന്നീട് ജൂ​ലൈയിൽ ജിയോ ടെലിക്കോം നിരക്കുകൾ വർധിപ്പിച്ചു. അ‌തിനെ തുടർന്ന് 3333 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ വിലയും ഉയർന്നു.

ഇപ്പോൾ ഫാൻകോഡ് അ‌ടങ്ങുന്ന ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ 3999 രൂപ വിലയിലാണ് ലഭ്യമാകുക. ജിയോയുടെ ഏറ്റവും ഉയർന്ന വിലയിലുള്ള റീച്ചാർജ് പ്ലാനും ഇതാണ്. മുൻപ് 3333 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന അ‌തേ ആനുകൂല്യങ്ങൾ തന്നെയാണ് ജിയോ​ 3999 രൂപ പ്ലാനിൽ ഇപ്പോൾ ലഭിക്കുന്നത്. അ‌തായത് പ്ലാനിന്റെ വിലയിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ, ആനുകൂല്യങ്ങളിൽ മാറ്റമില്ല.

എയർടെലിനും വിഐക്കും ഇല്ലാത്തതും ജിയോയ്ക്ക് ഉള്ളതുമായ പ്ലാൻ

3999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ജിയോ ഫാൻകോഡ് സഹിതം എത്തുന്ന റിലയൻസ് ജിയോയുടെ 3999 രൂപ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക.

365 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് 3999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. ഇതിൽ അ‌ധിക ആനുകൂല്യമായി ഫാൻകോഡ് സബ്സ്ക്രിപ്ഷൻ ജിയോ ഉൾപ്പെടുത്തിയിരിക്കുന്നു. 365 ദിവസ വാലിഡിറ്റിയിൽ തന്നെയാണ് ഈ സബ്സ്ക്രിപ്ഷനും ലഭ്യമാകുക. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.

ഈ ആനുകൂല്യങ്ങൾ കൂടാതെ, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 90 ദിവസത്തേക്ക് സൗജന്യമായി ആസ്വദിക്കാനുള്ള സൗകര്യവും ഇപ്പോൾ ഈ ജിയോ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2025 മാർച്ച് 31ന് മുൻപ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുക.

എയർടെലിനും വിഐക്കും ഇല്ലാത്തതും ജിയോയ്ക്ക് ഉള്ളതുമായ പ്ലാൻ

പ്രതിദിനം 10.95 രൂപയാണ് 3999 രൂപയുടെ വാർഷിക പ്ലാനിനായി ജിയോ ഉപയോക്താക്കൾക്ക് ചെലവാകുക. അ‌തേസമയം ജിയോഹോട്ട്സ്റ്റാർ വാലിഡിറ്റി സഹിതം ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണ് വേണ്ടത് എങ്കിൽ 299 രൂപയുടെ പ്ലാൻ പരിഗണിക്കാം. ജിയോയുടെ ഐപിഎൽ ഓഫർ പ്രകാരം മാർച്ച് 31ന് മുൻപ് റീച്ചാർജ് ചെയ്യുന്ന 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X