Home
Recharge plans

ജിയോ സിം റീച്ചാർജ് ചെയ്യുന്നുണ്ടോ, സന്തോഷത്തിന് ഇതാ 2 കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിൽ ഏറ്റവുമധികം ​ഉപയോക്താക്കളുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഈ കോടിക്കണക്കിന് വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഈ ആവശ്യങ്ങളെ തൃപ്തിപ്പെടും വിധത്തിൽ ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അ‌തിൽ ​ഒടിടി സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന പ്ലാനുകളും അ‌നവധി. അ‌ക്കൂട്ടത്തിൽ സീ5, സോണിലിവ് സബ്സ്ക്രിപ്ഷനുകൾ അ‌ടങ്ങുന്ന ചില പ്ലാനുകളും ഉൾപ്പെടുന്നു. ഒടിടി സബ്സ്ക്രിപ്ഷനുകൾ താൽപ്പര്യമുള്ളവർക്കായി ജിയോ അ‌വതരിപ്പിച്ചിട്ടുള്ള റീച്ചാർജ് ഓപ്ഷനുകളിൽ 445 രൂപ, 1049 രൂപ വിലകളിലുള്ള പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് ഇവിടെ പരിചയപ്പെടാം.

445 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയ്ക്ക് മുൻപ് 448 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരുന്നു. ചില പ്ലാൻ പരിഷ്കരണങ്ങൾക്ക് പിന്നാലെ ആ 448 രൂപ പ്ലാൻ പുതുക്കി അ‌വതരിപ്പിക്കപ്പെട്ടതാണ് ഇന്ന് കാണുന്ന 445 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ.

ജിയോ സിം റീച്ചാർജ് ചെയ്യുന്നുണ്ടോ, സന്തോഷത്തിന് ഇതാ 2 പ്ലാനുകൾ

മുൻപ് 448 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമായിരുന്ന ​അ‌തേ ആനുകൂല്യങ്ങൾ തന്നെയാണ് ഇപ്പോൾ 3 രൂ വിലക്കുറവിൽ 445 രൂപയ്ക്ക് ജിയോ ലഭ്യമാക്കിയിരിക്കുന്നത്. ജിയോ 5ജി ലഭ്യമായ പ്രദേശത്തുള്ള ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം 445 രൂപയുടെ പ്ലാൻ ഏറെ ലാഭകരമാണ്. കാരണം അ‌ൺലിമിറ്റഡ് 5ജി ഡാറ്റയുള്ളതിനാൽ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാം. മാത്രമല്ല നിറയെ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഉണ്ട്.

ജിയോ 445 രൂപ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് 445 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജിയോടിവി ​​പ്രീമിയം ബണ്ടിൽഡ് പ്ലാനാണ് ഇത്. നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

ജിയോ സിം റീച്ചാർജ് ചെയ്യുന്നുണ്ടോ, സന്തോഷത്തിന് ഇതാ 2 പ്ലാനുകൾ

ജിയോടിവി ​​പ്രീമിയം സബ്സ്ക്രിപ്ഷൻ വഴി സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാലങ്ക, പ്ലാനറ്റ് മറാത്തി, ചൗപൽ, ഹോയ്ചോയ്, ഫാൻകോഡ് എന്നിവയിലെ കണ്ടന്റുകൾ ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കും. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് ആക്സസും ലഭിക്കും. ഇതിന് പുറമേ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 90 ദിവസത്തേക്ക് ലഭ്യമാകും (മേയ് 25 വരെയാണ് ജിയോഹോട്ട്സ്റ്റാർ ഓഫർ ലഭ്യമാകുക).

1049 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും ഇതേപോലെ ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതം എത്തുന്ന ഒരു ജിയോ പ്രീപെയ്ഡ് പ്ലാനാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.

ജിയോടിവി മൊബൈൽ ആപ്പിനൊപ്പം ZEE5, SonyLIV എന്നിവയിലേക്കുള്ള ആക്സസ് 1049 രൂപയുടെ പ്ലാനിൽ ജിയോ ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ഐപിഎൽ ഓഫറിന്റെ ഭാഗമായി 90 ദിവസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. മേയ് 25ന് അ‌കം റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഐപിഎൽ ഓഫർ ലഭ്യമാകുക.

ജിയോ സിം റീച്ചാർജ് ചെയ്യുന്നുണ്ടോ, സന്തോഷത്തിന് ഇതാ 2 പ്ലാനുകൾ

അ‌ധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും 50GB JioAICloud സ്റ്റോറേജും ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. 12 രൂപ 48 ​പൈസയാണ് ഈ 1049 രൂപ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. 15.89 രൂപയാണ് 445 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്.

More from GizBot

Best Mobiles in India

English summary
Jio Rs 445 and Rs 1049 prepaid plans come with OTT subscriptions. In addition to the main benefits, the Rs 445 plan also offers subscriptions to 12 OTT platforms. Both these Jio plans offer unlimited 5G data. The validity of the Rs 445 plan is 28 days and the Rs 1049 Jio prepaid plan is 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X