Home
Recharge plans

ജിയോ സിം ആണോ? 500 രൂപ പ്ലാൻ വേണ്ട, പകരം ന്യൂ ഇയർ ആഘോഷിക്കാൻ ഈ 365 ദിവസ പ്ലാൻ മതി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio)കഴിഞ്ഞ ആഴ്ച രണ്ട് പുതിയ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിക്കുകയുണ്ടായി. 500 രൂപയുടെ ന്യൂ ഇയർ സ്പെഷൽ റീച്ചാർജ് പ്ലാനും 103 രൂപയുടെ ഡാറ്റ+ ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനും ആയിരുന്നു അ‌വ. എന്നാൽ 2026നെ വരവേൽക്കാൻ തയാറെടുക്കുന്ന ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം നിലവിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷൻ 3599 രൂപ വിലയുടെ വാർഷിക പ്ലാൻ ആണ്. കാരണം 365 ദിവസത്തേക്ക് വേണ്ട എല്ലാ ടെലിക്കോം ആനുകൂല്യങ്ങളും മാന്യമായ അ‌ളവിൽ ഈ ജിയോ പ്രീപെയ്ഡ് വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇപ്പോൾ ജിയോ ന്യൂ ഇയർ പ്ലാൻ ആയി അ‌വതരിപ്പിച്ചിരിക്കുന്ന 500 രൂപയുടെ പ്ലാൻ സാധാരണ വരിക്കാരെ സംബന്ധിച്ച് അ‌ത്ര മെച്ചമുള്ളതല്ല. വെറും 28 ദിവസം മാത്രമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി, 500 രൂപ മുടക്കി 28 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാൻ തെരഞ്ഞെടുക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മാത്രമാണ് ഗുണം ചെയ്യുക.

ജിയോ സിം ആണോ? 500 രൂപ പ്ലാൻ വേണ്ട, ന്യൂ ഇയർ ആഘോഷിക്കാൻ ഈ പ്ലാൻ മതി

500 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 SMS, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോ ഫിനാൻസ് വഴി ജിയോ ഗോൾഡിൽ 1 ശതമാനം അധിക ആനുകൂല്യം, പുതിയ ജിയോഹോം കണക്ഷനുകളിൽ രണ്ട് മാസത്തെ ഫ്രീ ട്രയൽ, 50GB സൗജന്യ JioAICloud സ്റ്റോറേജ് എന്നീ സെലിബ്രേഷൻ ആനുകൂല്യങ്ങളും ഇതിലുണ്ട്.

ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്‌സ്റ്റാർ (മൊബൈൽ/ ടിവി), സോണി LIV, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ NXT, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് എന്നിവയുൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ബണ്ടിൽ ആക്‌സസ് ലഭിക്കും എന്നതാണ് 500 രൂപയുടെ ജിയോ പ്ലാനിന്റെ പ്രധാന നേട്ടം.

ജിയോ സിം ആണോ? 500 രൂപ പ്ലാൻ വേണ്ട, ന്യൂ ഇയർ ആഘോഷിക്കാൻ ഈ പ്ലാൻ മതി

ഒരു മാസം തികച്ച് വാലിഡിറ്റി ഇല്ലാത്ത ഒരു പ്ലാൻ ന്യൂ ഇയർ പ്ലാൻ എന്ന പേരിൽ തെരഞ്ഞെടുത്തതുകൊണ്ട് സാധാരണക്കാരായ ജിയോ വരിക്കാർക്ക് ഒരു മെച്ചവുമില്ല. 2026നെ ലക്ഷ്യമിട്ടുകൊണ്ട് ഒരു റീച്ചാർജ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ 3599 രൂപയുടെ വാർഷിക പ്ലാൻ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ.

ഒറ്റയടിക്ക് ഇത്ര വലിയൊരു തുക മുടക്കേണ്ടി വരും എന്നത് ഒരു ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാൽ പ്രതിമാസ അ‌ടിസ്ഥാനത്തിൽ റീച്ചാർജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലയിരുത്തുമ്പോൾ നല്ലൊരു തുക ലാഭിക്കാൻ ഈ വാർഷിക പ്ലാൻ ജിയോ വരിക്കാരെ സഹായിക്കുന്നുണ്ട്. മാത്രമല്ല, 2026ൽ ഒരു നിരക്ക് വർധന ഉണ്ടാകാൻ സാധ്യതയുണ്ട്. നിരക്ക് വർധനയുടെ ഭാരം തലയിൽ വീഴാതിരിക്കാനും 3599 രൂപയുടെ വാർഷിക പ്ലാൻ തന്നെയാണ് നല്ലത്.

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഇത് ഒരു ന്യൂ ഇയർ സ്പെഷൽ റീച്ചാർജ് പ്ലാൻ അ‌ല്ല, ദീർഘനാളായി ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉള്ള പ്ലാനാണ്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകും.

ജിയോ സിം ആണോ? 500 രൂപ പ്ലാൻ വേണ്ട, ന്യൂ ഇയർ ആഘോഷിക്കാൻ ഈ പ്ലാൻ മതി

35,100 രൂപ വിലമതിക്കുന്ന 18 മാസത്തെ സൗജന്യ ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ ഇപ്പോൾ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ലഭ്യമാണ്, ഈ വാർഷിക പ്ലാനിലും അ‌തുണ്ട്. കൂടാതെ ജിയോ ഫിനാൻസ് വഴി ജിയോ ഗോൾഡിൽ 1 ശതമാനം അധിക ആനുകൂല്യം, പുതിയ ജിയോഹോം കണക്ഷനുകളിൽ രണ്ട് മാസത്തെ ഫ്രീ ട്രയൽ, 50GB സൗജന്യ JioAICloud സ്റ്റോറേജ് എന്നീ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്.

ചുരുക്കത്തിൽ അ‌ടുത്ത റീച്ചാർജിന് തയാറെടുക്കുന്ന ജിയോ വരിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷൻ 3599 രൂപയുടെ പ്ലാൻ തന്നെ. പ്രതിദിനം 9.86 രൂപയാണ് 3599 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് ചെലവാകുക. അ‌തേസമയം 500 രൂപയുടെ ന്യൂ ഇയർ പ്ലാനിൽ ഉപയോക്താവിന് പ്രതിദിനം 17.85 രൂപ ചെലവാകും.

More from GizBot

Best Mobiles in India

English summary
The Rs 3599 prepaid annual plan is better than the Rs 500 New Year plan launched by Jio. The Rs 3599 plan will cost the user Rs 9.86 per day. Meanwhile, the Rs 500 New Year plan will cost the user Rs 17.85 per day. The Rs 3599 plan has a validity of 365 days, including unlimited 5G data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X