Home
Recharge plans

ജിയോ വരിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും; 51 രൂപ മുടക്കിയാൽ മതി

റിലയൻസ് ജിയോയും ഭാരതി എയർടെലും രാജ്യവ്യാപകമായി 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വൊഡാഫോൺ ഐഡിയയുടെ 5ജി വ്യാപനം തുടക്ക ഘട്ടത്തിലാണ്. ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിവരുന്നു, ഈ ഡിസംബർ മുതൽ ഔദ്യോഗികമായി ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കും എന്നാണ് അ‌റിയിച്ചിട്ടുള്ളത്. ചുരുക്കത്തിൽ 5ജി വ്യാപനം പല കമ്പനികളിലും പല തലങ്ങളിൽ എത്തിയിട്ടേയുള്ളൂ. എല്ലാ കമ്പനികളും ഇക്കാര്യത്തിൽ ഒരുപോലെയാണ് എന്ന് പറയാറായിട്ടില്ല. ഇതിനകം നിരവധി വരിക്കാർക്ക് 5ജി സേവനങ്ങൾ ലഭ്യമാക്കിയെങ്കിലും ജിയോയും എയർടെലും 5ജി ഡാറ്റയ്ക്കായി പ്രത്യേകം റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടില്ല.

നിലവിൽ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അ‌തായത് പ്രതിദിന പരിധിയില്ലാതെ ​ഹൈസ്പീഡ് ഡാറ്റ വേണമെങ്കിൽ അ‌ൽപ്പം ഉയർന്ന വിലയിൽ എത്തുന്ന 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനെങ്കിലും തെരഞ്ഞെടുക്കേണ്ടി വരുന്നു.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും; 51 രൂപ മുടക്കിയാൽ മതി

ചില ഉപയോക്താക്കൾ സാമ്പത്തികമായ ബുദ്ധിമുട്ട് മൂലം ചിലപ്പോൾ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനായിരിക്കും റീച്ചാർജിനായി തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇങ്ങനെ റീച്ചാർജ് ചെയ്ത ആളുകൾക്കും ഒരു ഘട്ടത്തിൽ 5ജി ഡാറ്റ ഓഫർ സ്വന്തമാക്കണം എന്ന് ആഗ്രഹം തോന്നിയാൽ അ‌ത് സാധ്യമാക്കാനുള്ള സൗകര്യം ജിയോ ഒരുക്കിയിട്ടുണ്ട്.

51 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ ഇടയിൽ 51 രൂപ വിലയിൽ ഒരു പ്ലാൻ കാണാനാകും. ​മൈജിയോ ആപ്പിൽ ട്രൂ അ‌ൺലിമിറ്റഡ് അ‌പ്ഗ്രേഡ് എന്ന വിഭാഗത്തിൽ ആണ് ഈ 51 രൂപയുടെ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഒരു സാധാരണ പ്രീപെയ്ഡ് പ്ലാൻ അല്ല, കുറെയധികം നിബന്ധനകളോടെയാണ് ഈ പ്ലാൻ എത്തുന്നത്.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും; 51 രൂപ മുടക്കിയാൽ മതി

51 രൂപയുടെ ജിയോ പ്ലാൻ വാലിഡിറ്റി സഹിതം ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഒരു റീച്ചാർജ് പ്ലാനല്ല, മറിച്ച് 4ജി ഡാറ്റയുള്ള പ്ലാൻ ഉപയോഗിക്കുന്നവർക്ക് 5ജി ഡാറ്റയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനാകുന്ന ഒരു റീച്ചാർജ് പ്ലാനാണ്. അ‌തായത് ഡാറ്റയുടെ അ‌ളവിനെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ​ഹൈസ്പീഡ് ഡാറ്റ ലഭ്യമാക്കാൻ ഈ 5ജി അ‌പ്ഗ്രേഡ് പ്ലാനിന് കഴിയും.

4G പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സേവനം 5G യിലേക്ക് മാറാൻ ഈ 51 രൂപ അപ്‌ഗ്രേഡ് പ്ലാൻ അനുവദിക്കുന്നു. നിങ്ങൾ 5G ഡാറ്റ ആഗ്രഹിക്കുന്ന ആളാണെങ്കിൽ, 1.5GB പ്രതിദിന ഡാറ്റ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്തിട്ടുണ്ടെങ്കിൽ, ജിയോയുടെ 51 രൂപ റീചാർജ് തിരഞ്ഞെടുക്കാൻ അ‌ർഹതയുണ്ട്.

51 രൂപയുടെ ജിയോ പ്ലാനിന്റെ നിബന്ധനകളും ആനുകൂല്യങ്ങളും

ആനുകൂല്യങ്ങൾ: ഉപഭോക്താവിനായി 3GB 4G ഡാറ്റ ഈ പ്ലാനിൽ ബണ്ടിൽ ചെയ്‌തിരിക്കുന്നു. കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകും. നിബന്ധനകൾ: ഉപഭോക്താവ് 1.5GB പ്രതിദിന ഡാറ്റയും 1 മാസം വരെ വാലിഡിറ്റിയുമുള്ള ഒരു സജീവ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ആളായിരിക്കണം.

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും; 51 രൂപ മുടക്കിയാൽ മതി

ഈ പ്ലാൻ ചെയ്യുന്ന ഉപയോക്താക്കൾ ജിയോ ട്രൂ 5G നെറ്റ്‌വർക്കിന് കീഴിലായിരിക്കുമ്പോൾ അ‌ൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും, പക്ഷേ ഫോൺ 5ജി പിന്തുണയുള്ളത് ആയിരിക്കണം. FUP (ഫെയർ യൂസേജ് പോളിസി) പ്രകാരം ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ 4G ഡാറ്റയുടെ വേഗത 64 Kbps ആയി കുറയും.

51 രൂപയുടെ 5ജി അ‌പ്ഗ്രേഡ് പ്ലാൻ 1 മാസം വരെ വാലിഡിറ്റിയുള്ള 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കായാണ്. അ‌തിൽക്കൂടുതൽ വാലിഡിറ്റിയുള്ള 1.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാക്കാനായി 101 രൂപ, അല്ലെങ്കിൽ 151 രൂപ വിലകളിലും ജിയോ 5ജി അ‌പ്ഗ്രേഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌ടിസ്ഥാന പ്ലാനിന്റെ കാലാവധി വരെയാണ് ഈ പ്ലാനുകളുടെയും വാലിഡിറ്റി.

More from GizBot

Best Mobiles in India

English summary
Jio Rs 51 prepaid plan offers unlimited 5G data. This is a 5G upgrade plan. 3GB of 4G data is bundled in this plan for the customer. Unlimited 5G data will also be available in this plan. But the customer must be using an active prepaid plan with 1.5GB daily data and validity of up to 1 month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X