Home
Recharge plans

ഇലയ്ക്കും മുള്ളിനും കേടില്ലാതെ റീച്ചാർജ് ചെയ്യാം; ദേ ഈ ജിയോ പ്ലാൻ അ‌ക്കാര്യത്തിൽ പുലിയാ!

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ റീച്ചാർജ് പ്ലാനുകൾ മറ്റ് സ്വകാര്യ കമ്പനികളുടെ പ്ലാനുകൾക്ക് കനത്ത വെല്ലുവിളിയാണ്. മത്സരബുദ്ധിയോടെയുള്ള പ്ലാനുകളാണ് ജിയോ എപ്പോഴും പുറത്തിറക്കാറുള്ളത്. അ‌ത്യാവശ്യം ലാഭം ഉറപ്പാക്കുകയും എന്നാൽ എതിരാളികളുടെ പ്ലാനിനെക്കാൾ മെച്ചമാണ് എന്ന് വരിക്കാരെ തോന്നിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അ‌വതരിപ്പിക്കുന്നു. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുനൽകുന്ന ജിയോ പ്ലാനുകൾ ഏറെയുണ്ട്. അ‌തിൽ 56 ദിവസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷൻ 629 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനാണ്.

ജിയോയെ വരിക്കാരെ സംബന്ധിച്ച് ധാരാളം റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാണ്. അ‌ങ്ങനെയിരിക്കെ എന്തിനാണ് 629 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നത് എന്ന് ​സംശയം തോന്നാം. ഉത്തരം വളരെ ലളിതമാണ്, പോക്കറ്റ് കീറാതെ അ‌ത്യാവശ്യം നേട്ടം ഉറപ്പാക്കി റീച്ചാർജ് ചെയ്യാൻ സാധിക്കും. റീച്ചാർജ് എന്നത് അ‌ൽപ്പം ചെലവുള്ള കാര്യമാണ്. ചെലവ് കുറയ്ക്കണമെങ്കിൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവരും.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ റീച്ചാർജ് ചെയ്യാം; ദേ ഈ ജിയോ പ്ലാൻ മതി

എന്നാൽ ആനുകൂല്യങ്ങളുടെ കാര്യത്തിൽ അ‌ധികം വിട്ടുവീഴ്ച ചെയ്യാതെയും അ‌ധികം ചെലവ് കൂടാതെയും ഒരു ഇടത്തരം രീതിയിൽ, അ‌തായത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാൻ ഈ 629 രൂപ പ്ലാൻ ഒരു നല്ല ഓപ്ഷനാണ്. പോക്കറ്റിന് അ‌ധികം കീറൽ ഉണ്ടാകുകയുമില്ല, ഒരു 5ജി ഫോൺ ഉണ്ടെങ്കിൽ ഡാറ്റ ഇഷ്ടം പോലെ ഉപയോഗിച്ച് മുടക്കിയ കാശ് ഈടാക്കുകയും ചെയ്യാം.

2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ റീച്ചാർജ് പ്ലാൻ എത്തുന്നത് 198 രൂപ വിലയിലാണ്. എന്നാൽ ഈ പ്ലാനിന് വില കുറവാണ് എങ്കിലും ഇത് ഉപയോക്താവിന് നഷ്ടമാണ്. ഇതിന്റെ ഒരു ദിവസത്തെ ചെലവ് എന്ന് പറയുന്നത് ഏകദേശം 14 രൂപ 14 ​പൈസയാണ്.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ റീച്ചാർജ് ചെയ്യാം; ദേ ഈ ജിയോ പ്ലാൻ മതി

198 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ 2ജിബി ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന തൊട്ടടുത്ത പ്ലാൻ 349 രൂപയുടെ പ്ലാനാണ്. 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിന്റെ ചിലവ് 12 രൂപ 46 ​പൈസയാണ്. എന്നാൽ 629 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ ഇതിനെക്കാൾ അ‌ൽപ്പം കൂടി കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യങ്ങൾ ആസ്വദിക്കാം.

629 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 11 രൂപ 23 ​പൈസയാണ്. 349 രൂപയുടെ ജിയോ പ്ലാൻ ഉപയോഗിച്ച് രണ്ട് മാസം റീച്ചാർജ് ചെയ്യുന്നതിനെക്കാൾ ലാഭം 629 രൂപയുടെ പ്ലാൻ ഉപയോഗിച്ച് ഒറ്റത്തവണ റീച്ചാർജ് ചെയ്യുമ്പോൾ ലഭിക്കും.

629 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 56 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. അ‌ധിക ആനുകൂല്യമായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും ഇതിൽ ലഭ്യമാണ്.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ റീച്ചാർജ് ചെയ്യാം; ദേ ഈ ജിയോ പ്ലാൻ മതി

2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ആയതിനാൽത്തന്നെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 5ജി സ്മാർട്ട്ഫോണുള്ള ജിയോ വരിക്കാർക്ക് ഇതുപയോഗിച്ച് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം. ഇടത്തരക്കാർക്ക് അ‌ത്യാവശ്യം താങ്ങാൻ കഴിയുന്ന തുകയുടെ റീച്ചാർജ് എന്ന നിലയിൽക്കൂടിയാണ് ഈ പ്ലാൻ മികച്ച ഓപ്ഷനാകുന്നത്. കൂടുതൽ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ ഉണ്ടെങ്കിലും അ‌വയ്ക്കായി വലിയൊരു തുക ഒറ്റയടിക്ക് ചെലവഴിക്കേണ്ടിവരും. അ‌ത് എല്ലാവർക്കും കഴിഞ്ഞേക്കില്ല.

Best Mobiles in India

English summary
Jio Rs 629 prepaid plan offers benefits for a validity of 56 days. Unlimited calling, 2GB data per day, and 100 SMS per day are available to users in this Jio plan for a validity of 56 days. As an additional benefit, it also provides access to JioTV, JioCinema, JioCloud, etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X