Home
Recharge plans

ഈ പ്ലാനൊന്ന് കണ്ടാൽ മതി, റീച്ചാർജ് ചെയ്യാൻ ആവേശം താനേ വരും! ജിയോയെപ്പോലും മലർത്തിയടിച്ച BSNL പ്ലാൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). ഈ രണ്ട് ടെലിക്കോം കമ്പനികളും തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവരിൽ ഏത് കമ്പനിയാണ് മികച്ച സേവനങ്ങൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് എന്ന് ചോദിച്ചാൽ നിസംശയം പറയാം അ‌ത് റിലയൻസ് ജിയോ ആണെന്ന്. എന്നാൽ മാന്യമായ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ആര് എന്ന് ചോദിച്ചാൽ അ‌തിന്റെ ഉത്തരം ബിഎസ്എൻഎൽ എന്ന് ​ധൈര്യമായി പറയാം.

ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും റീച്ചാർജ് പ്ലാനുകൾ തമ്മിൽ വളരെ കാര്യമായ അ‌ന്തരമുണ്ട്. നേരത്തെ മുതൽ തന്നെ സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ഇറക്കിയിരുന്നത്. കഴിഞ്ഞ വർഷം ജൂ​ലൈയിൽ സ്വകാര്യ കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതോടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളും സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകളും തമ്മിലുള്ള തുക വ്യത്യാസം വർധിച്ചു.

ഈ പ്ലാനൊന്ന് കണ്ടാൽ മതി, റീച്ചാർജ് ചെയ്യാൻ ആവേശം താനേ വരും!

ജിയോയെപ്പോലും മലർത്തിയടിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കൽ ധാരാളമുണ്ട്. അ‌തിന് ഒരു ഉദാഹരണമാണ് 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഈ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾക്ക് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാനിന് 1199 രൂപയാണ് വില. അ‌തായത് ജിയോ പ്ലാനിന് ഏതാണ്ട് 600 രൂപ കൂടുതൽ വില നൽകേണ്ടിവരുന്നുണ്ട്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ മാത്രമാണ് ഈ രണ്ട് പ്ലാനുകൾ തമ്മിലുള്ള ഏക വ്യത്യാസം.

ഇപ്പോഴുള്ള ജിയോ പ്ലാനുകളിൽ ബിഎസ്എൻഎല്ലിന്റെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വിലയോട് തൊട്ടടുത്ത വിലയിൽ എത്തുന്നത് 666 രൂപയുടെ പ്ലാനാണ്. ഇരു പ്ലാനുകളിൽ എത് പ്ലാനാണ് മികച്ചത് എന്നറിയാൻ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല. എങ്കിലും 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെയും 666 രൂപയുടെ ജിയോ പ്ലാനിലെയും ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.

ഈ പ്ലാനൊന്ന് കണ്ടാൽ മതി, റീച്ചാർജ് ചെയ്യാൻ ആവേശം താനേ വരും!

ബിഎസ്എൻഎൽ 599 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 3ജിബി ഡാറ്റ സഹിതമാണ് ഈ പ്ലാൻ എത്തുന്നത്, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്. 84 ദിവസ വാലിഡിറ്റിയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

3ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ 3ജിബി എക്സ്ട്രാ ഡാറ്റയും 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഈ എക്സ്ട്രാ 3ജിബി ഡാറ്റ ലഭിക്കൂ. ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നതുകൊണ്ട് വിലയിൽ 2ശതമാനം ഡിസ്കൗണ്ടും നേടാം.

അ‌തായത് ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 587 രൂപ 02 ​പൈസയേ ഈ പ്ലാനിന് ചെലവാകൂ. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 7 രൂപ 13 ​പൈസ മാത്രമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വകാര്യ ടെലിക്കോം കമ്പനികൾ 1000 രൂപയ്ക്ക് മുകളിൽ വിലയിൽ നൽകുന്ന ആനുകൂല്യങ്ങളാണ് ​'നിസാരം' 599 രൂപയ്ക്ക് ഈ പ്ലാനിൽ ബിഎസ്എൻഎൽ കുത്തി നിറച്ചിരിക്കുന്നത്.

ഈ പ്ലാനൊന്ന് കണ്ടാൽ മതി, റീച്ചാർജ് ചെയ്യാൻ ആവേശം താനേ വരും!

666 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 1.5ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 70 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക. 2ജിബി പ്രതിദിന പ്ലാൻ അ‌ല്ല എന്നതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാനിൽ ലഭ്യമല്ല.

ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയാണ് 666 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ വളരെ കുറച്ച് ആനുകൂല്യങ്ങൾ മാത്രമേ ഈ പ്ലാനിൽ ലഭിക്കൂ, എന്നിട്ട് പോലും ഇതിന്റെ പ്രതിദിന ചെലവ് 9.51 രൂപയാണ്. ഡാറ്റയുടെ കാര്യമെടുത്താൽ ഒരു ദിവസം ജിയോ പ്ലാൻ നൽകുന്നതിന്റെ ഇരട്ടി ഡാറ്റ അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്. വാലിഡിറ്റിയും കൂടുതൽ ബിഎസ്എൻഎല്ലിനാണ്.

More from GizBot

Best Mobiles in India

English summary
Jio has launched prepaid plans priced at Rs 666 and BSNL at Rs 599. Jio's Rs 666 prepaid plan offers 1.5GB daily data, unlimited calling, and 100 SMS per day for a validity of 70 days. BSNL's Rs 599 plan offers 3GB daily data, unlimited calling, 3GB extra data, and a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X