Home
Recharge plans

ജിയോ വരിക്കാർക്ക് വീണ്ടും തിരിച്ചടി! 69 രൂപ, 139 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടി

ഇന്ത്യയിലെ സാധാരണക്കാരായ ജിയോ വരിക്കാർക്ക് ഇപ്പോൾ കഷ്ടകാലമാണെന്ന് തോന്നുന്നു. കാരണം തുടർച്ചയായി തിരിച്ചടികളാണ് ഇപ്പോൾ ജിയോ വരിക്കാർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ടായിരുന്ന നല്ല രണ്ട് റീച്ചാർജ് പ്ലാനുകൾ വോയ്സ് ഒൺലി പ്ലാനുകൾ എന്ന പേരിൽ പൊളിച്ചുപണിത് ആകെ കുളമാക്കി. മാത്രമല്ല, വോയ്സ് ഒൺലി പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ ആകില്ല എന്ന് നാട്ടിലെങ്ങുമില്ലാത്ത നിയന്ത്രണവും കൊണ്ടുവന്നു. ഇപ്പോഴിതാ മറ്റൊരു തിരിച്ചടി കൂടി ജിയോ വരിക്കാർക്ക് വന്ന് ചേർന്നിരിക്കുന്നു. ജിയോയുടെ രണ്ട് ഡാറ്റ പ്ലാനുകളുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തിയിരിക്കുന്നു എന്നതാണ് അ‌ത്.

ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയെ നയിക്കുന്നത് മുകേഷ് അ‌ംബാനിയുടെ മകനായ ആകാശ് അ‌ംബാനിയാണ്. ആരുടെ ഐഡിയയാണ് എന്ന് അ‌റിയില്ലെങ്കിലും, ഇപ്പോൾ അ‌ടുത്തിടെയായി ജിയോ എടുക്കുന്ന തീരുമാനങ്ങളിൽ പലതും വരിക്കാർക്ക് നഷ്ടക്കച്ചവടമാണ്. തങ്ങളുടെ കോടിക്കണക്കിന് വരുന്ന വരിക്കാർക്കായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. ഈ പ്ലാനുകളുടെ കൂട്ടത്തിൽ ഡാറ്റ പ്ലായ്ക്കുകളും ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ഉണ്ടായിരുന്നു.

വീണ്ടും തിരിച്ചടി! ജിയോ 69 രൂപ, 139 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടി

എന്നാലിപ്പോൾ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ എന്ന വിഭാഗം കാണാനാകില്ല. ഇതിൽ ഉണ്ടായിരുന്ന പ്ലാനുകൾ ജിയോ പിൻവലിച്ചിട്ടൊന്നുമില്ല, പക്ഷേ അ‌വയുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തി, അ‌വ ജിയോ ഡാറ്റ പായ്ക്ക് എന്ന വിഭാഗത്തിന് കീഴിലേക്ക് മാറ്റിയിരിക്കുന്നു.

ജിയോയ്ക്ക് മുൻപ് 8 ഡാറ്റ പായ്ക്കുകളും രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ആണ് ഉണ്ടായിരുന്നത്. ഇതിൽ ഡാറ്റ പായ്ക്കുകൾ 11 രൂപ, 19 രൂപ, 29 രൂപ, 49 രൂപ, 175 രൂപ, 219 രൂപ, 289 രൂപ, 359 രൂപ എന്നീ വിലകളിലും ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ 69 രൂപ, 139 രൂപ വിലകളിലുമാണ് ലഭ്യമായിരുന്നത്.

വീണ്ടും തിരിച്ചടി! ജിയോ 69 രൂപ, 139 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടി

എന്നാലിപ്പോൾ ഡാറ്റ ബൂസ്റ്റർ പ്ലാനുകളായിരുന്ന 69 രൂപ, 139 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടി അ‌വയെ ഡാറ്റ പായ്ക്കുകളാക്കി മാറ്റിയിരിക്കുന്നു. മുൻപ് ഈ രണ്ട് പ്ലാനുകളും ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ ആണ് ഡാറ്റ ലഭ്യമാക്കിയിരുന്നത്. അ‌തായത് ഉപയോക്താവിന്റെ അടിസ്ഥാന പ്ലാനിന് 42 ദിവസത്തെ വാലിഡിറ്റി ബാക്കിയുണ്ടെങ്കിൽ, ഈ ഡാറ്റ പ്ലാനുകളിലെ ഡാറ്റയും 42 ദിവസ വാലിഡിറ്റിയിൽ ലഭിക്കുമായിരുന്നു.

എന്നാലിപ്പോൾ ഈ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ ആക്ടീവ് പ്ലാൻ വാലിഡിറ്റി വെട്ടി. പകരം, 69 രൂപയുടെയും 139 രൂപയുടെയും ഡാറ്റ പ്ലാനുകളുടെ വാലിഡിറ്റി ഇപ്പോൾ വെറും 7 ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തി. 69 രൂപയുടെ പ്ലാൻ ഇപ്പോൾ 7 ദിവസത്തെ വാലിഡിറ്റിയിൽ 6ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.

അ‌തേപോലെ 139 രൂപയുടെ പ്ലാൻ ഇപ്പോൾ 7 ദിവസത്തെ വാലിഡിറ്റിയിൽ 12ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം നഷ്ടക്കച്ചവടമാണ്. ഉദാഹരണത്തിന് 75 ദിവസം വാലിഡിറ്റി അ‌വശേഷിക്കുന്ന ഒരു ജിയോ ഉപയോക്താവ് മുൻപ് ഈ രണ്ട് പ്ലാനുകളിൽ ഒന്ന് ഉപയോഗിച്ച് റീച്ചാർജ് ചെയ്തിരുന്നെങ്കിൽ ആ ഡാറ്റ 75 ദിവസ വാലിഡിറ്റിയിൽ അ‌യാൾക്ക് ലഭിക്കുമായിരുന്നു.

വീണ്ടും തിരിച്ചടി! ജിയോ 69 രൂപ, 139 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടി

അ‌തിനർഥം ഈ 75 ദിവസ വാലിഡിറ്റിയിൽ എപ്പോൾ വേണമെങ്കിലും അ‌യാൾക്ക് ആ ഡാറ്റ ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ വാലിഡിറ്റി 7 ദിവസമായി പരിമിതിപ്പെടുത്തിയതോടെ ആ 7 ദിവസം കഴിഞ്ഞാൽ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ഡാറ്റ നഷ്ടമാകും. കുറച്ചുനാൾ മുൻപ് 11 രൂപയുടെ ഡാറ്റ പ്ലാനും ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ ഡാറ്റ ലഭ്യമാക്കിയിരുന്നു. എന്നാൽ ജിയോ അ‌ത് വെട്ടി 1 ദിവസ വാലിഡിറ്റിയാക്കി മാറ്റിയിരുന്നു.

ഇപ്പോൾ ജിയോ നടത്തിയിരിക്കുന്ന ഈ ഡാറ്റ പ്ലാൻ പരിഷ്കരണം യഥാർഥത്തിൽ ജിയോ വരിക്കാർക്ക് തിരിച്ചടിയാണ്. ഇപ്പോൾ അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഒരു ഡാറ്റ പ്ലാനും ജിയോയുടെ പക്കലില്ല. എങ്കിലും മറ്റ് ചില സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് നോക്കുമ്പോൾ ജിയോ അ‌ൽപ്പം ഭേദമാണ് എന്ന് തോന്നും.

More from GizBot

Best Mobiles in India

English summary
Jio has changed the validity of its Rs 69 and Rs 139 data booster plans, which will no longer be available with active validity. Both of these will now offer data with a validity of 7 days. The Rs 69 plan now offers 6GB data with a validity of 7 days. Similarly, the Rs 139 plan now offers 12GB data with a validity of 7 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X