77 രൂപയ്ക്ക് ഒരു ജിയോ പ്രീപെയ്ഡ് പ്ലാൻ ഉണ്ട്; ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ പരിചയപ്പെട്ടിരിക്കേണ്ട പ്ലാൻ!
ക്രിക്കറ്റ് പ്രേമികൾ ഇപ്പോൾ ഏഷ്യ കപ്പ് മത്സരങ്ങളുടെ ആവേശത്തിലാണ്. വീണ്ടും ഒരു ഇന്ത്യ- പാക് മത്സരം നാളെ (സെപ്റ്റംബർ 21) നടക്കാൻ പോവുകയാണ്. അതിനാൽ ആവേശം വീണ്ടും ഉയരും. ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ സോണിലിവ് സബ്സ്ക്രിപ്ഷൻ ഉള്ള ഉപയോക്താക്കൾക്ക് തത്സമയം സ്മാർട്ട്ഫോണിൽ എവിടെയിരുന്നും ആസ്വദിക്കാനാകും. ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ സോണിലിവ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ പരിചയപ്പെടാം. ജിയോ ഉപയോക്താക്കൾക്കാണ് ഇത് ലഭ്യമാകുക. ജിയോ തങ്ങളുടെ ഡാറ്റ പ്ലാനുകളുടെ കൂട്ടത്തിൽ ചില പ്ലാനുകളിൽ ഒടിടി സബ്സ്ക്രിപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു പ്ലാനാണ് ഇത്.
77 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ 77 രൂപ വിലയിൽ ഒരു പ്ലാൻ കാണാൻ കഴിയും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ക്രിക്ക്രറ്റ് പ്രേമികളായിട്ടുള്ള ജിയോ വരിക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പ്ലാൻ ആണ് ഇത്. കാരണം വെറും 77 രൂപ വിലയിൽ ഈ പ്ലാനിൽ 30 ദിവസത്തേക്ക് സോണിലിവ് സബ്സ്ക്രിപ്ഷൻ ലഭിക്കും.

സോണിലിവ് സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിലും 77 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ പ്ലാൻ എന്ന നിലയ്ക്കാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ 5 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 3ജിബി ഡാറ്റയും ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളൊന്നും ഇതിൽ ഇല്ല.
ഏഷ്യ കപ്പ് മത്സരങ്ങൾ തത്സമയം കാണാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്. ക്രിക്കറ്റ് ഡാറ്റ പായ്ക്ക് എന്ന നിലയ്ക്കാണ് ജിയോ ഈ പ്ലാനിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. സോണിലിവ് ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്ന മറ്റൊരു ഡാറ്റ പ്ലാനും ജിയോയ്ക്ക് ഉണ്ട്. 175 രൂപയുടെ പ്ലാനാണ് അത്.

175 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോ കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിച്ച ഒരു പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഡാറ്റയും പത്തോളം ഒടിടി സബ്സ്ക്രിപ്ഷനും സഹിതം എത്തുന്നതിനാൽ ഇത് ഒരു ഡാറ്റ പ്ലാൻ എന്ന നിലയിലും എന്റർടെയ്ൻമെന്റ് പ്ലാൻ എന്ന നിലയിലും പരിഗണിക്കാനാകും. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.
ആകെ 10ജിബി ഹൈസ്പീഡ് ഡാറ്റ ആണ് 175 രൂപയുടെ പ്ലാനിൽ ലഭിക്കുക. എന്നാൽ ഡാറ്റയെക്കാളുപരി ഇതിലെ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആണ് കൂടുതൽ പരിഗണിക്കേണ്ടത്. സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ജിയോടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭ്യമാകും.
സോണിലിവ് സ്ബ്സ്ക്രിപ്ഷൻ ലഭിക്കുന്ന വേറെയും പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. അതിലൊന്ന് 445 രൂപയുടെ ജിയോടിവി പ്രീമിയം പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഓഫർ, ജിയോടിവി, ജിയോക്ലൗഡ്, തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമേ പത്തോളം ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിൽ ഉണ്ട്.

സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷന് പുറമേ ഫാൻകോഡ് സബ്സ്ക്രിപ്ഷനും ഇതിൽ ഉണ്ട്. ഡാറ്റ, കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോടൊപ്പം എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നതാണ് 485 രൂപ പ്ലാനിന്റെ പ്രത്യേകത. ഇതിന് പുറമേ 1049 രൂപയുടെ ജിയോ പ്ലാനും സോണിലിവ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








