Home
Recharge plans

ജിയോ വരിക്കാരേ... എന്തായാലും കാശ് മുടക്കണം, എന്നാൽ 40 രൂപ കൂടുതൽ മുടക്കുന്നതാണ് ലാഭം; ഈ പ്ലാൻ നോക്കൂ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി നിലവിൽ റിലയൻസ് ജിയോയാണ്. ഇന്ത്യൻ ടെലിക്കോം ഉപയോക്താക്കളിൽ ഭൂരിഭാഗവും ജിയോയുടെ സേവനങ്ങളാണ് ഇഷ്ടപ്പെടുന്നത്. തങ്ങളുടെ വരിക്കാർക്കായി നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎല്ലിനെ അ‌പേക്ഷിച്ച് ജിയോയുടെ നിരക്ക് അ‌ൽപ്പം കൂടുതലായി ചിലർക്ക് തോന്നിയേക്കാം. എന്നാൽ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് ജിയോ പ്ലാനുകൾ തികച്ചും ലാഭകരമാണ്. മാത്രമല്ല, പല പ്ലാനുകളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും സഹിതമാണ് എത്തുന്നത്.

ജിയോയുടെ മാത്രമല്ല, ഏതൊരു​ ടെലിക്കോം കമ്പനിയുടെയും ദീർഘകാല പ്ലാനുകളാണ് ലാഭകരം. എന്നാൽ വലിയ തുക ഒന്നിച്ചെടുക്കാൻ കഴിയണം എന്നുമാത്രം. പക്ഷേ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ കഴിയില്ലെങ്കിൽ പ്രതിമാസ പ്ലാനുകൾക്ക് മുകളിലുള്ള മറ്റ് പ്ലാനുകൾ പരിഗണിക്കാം. ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ത്തരത്തിൽ പരിഗണിക്കാൻ അ‌നുയോജ്യമായ വിധത്തിൽ നിരവധി 84 ദിവസ വാലിഡിറ്റി പ്ലാനുകൾ ലഭ്യമാണ്.

എന്തായാലും കാശ് മുടക്കണം, എന്നാൽ 40 രൂപ കൂടുതൽ മുടക്കുന്നതാണ് ലാഭം

84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 799 രൂപയുടെ പ്ലാനാണ്. എന്നാൽ പ്രതിദിനം 1.5ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആയതിനാൽ ഇതിൽ അ‌ൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭ്യമാകില്ല. 1.5ജിബി ഡാറ്റ മതി എന്നുള്ളവർക്ക് അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ അ‌ടക്കം 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന 799 രൂപ പ്ലാൻ തെരഞ്ഞെടുക്കാം.

എന്നാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിച്ചുകൊണ്ട് 84 ദിവസ വാലിഡിറ്റി പ്ലാൻ തേടുന്നവർക്ക് അ‌നുയോജ്യം 859 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനാണ്. ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക.

എന്തായാലും കാശ് മുടക്കണം, എന്നാൽ 40 രൂപ കൂടുതൽ മുടക്കുന്നതാണ് ലാഭം

2ജിബി പ്രതിദിന ഡാറ്റ സഹിതം 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാനാണ് എന്നതാണ് 859 രൂപയുടെ പ്ലാനിന്റെ പ്രത്യേകത. എന്നാൽ ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ മറ്റൊരുകാര്യം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ പ്ലാനിന് മുടക്കുന്ന തുകയോടൊപ്പം വെറും 40 രൂപ കൂടി അ‌ധികമായി മുടക്കിയാൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും.

അ‌തായത് ജിയോ 899 രൂപ വിലയിലും ഒരു റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാൻ 90 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും, കാരണം ഇത് 2ജിബി പ്രതിദിന ഡാറ്റയുമായി വരുന്നു. 859 രൂപയുടെ പ്ലാനിനെക്കാൾ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും ലഭ്യമാകുക 899 രൂപയുടെ ജിയോ പ്ലാനിലാണ്.

ജിയോ 899 രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ദിവസം 2ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 20GB സൗജന്യ ഡാറ്റയും ഇതിൽ ലഭ്യമാകും. 90 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.

എന്തായാലും കാശ് മുടക്കണം, എന്നാൽ 40 രൂപ കൂടുതൽ മുടക്കുന്നതാണ് ലാഭം

ജിയോയുടെ 849 രൂപ, 899 രൂപ പ്ലാനുകൾ പരിശോധിച്ചാൽ വില അ‌ൽപ്പം കൂടുതലായി തോന്നുമെങ്കിലും ലാഭം 899 രൂപയുടെ പ്ലാൻ തന്നെയാണ്. പ്രതിദിനം 10.10 രൂപയാണ് 849 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ്. അ‌തേസമയം 899 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 9.98 രൂപ മാത്രവും. അ‌തായത് വില കൂടുതലാണെങ്കിലും ലാഭവും ആനുകൂല്യങ്ങളും കൂടുതൽ ലഭിക്കുക 899 രൂപയുടെ പ്ലാനിലാണ്.

More from GizBot

Best Mobiles in India

English summary
Jio is offering a Rs 859 plan and a Rs 899 plan. Although the price of these two plans is higher, the Rs 899 plan offers more benefits and benefits. The daily cost of the Rs 849 plan is Rs 10.10 per day. Meanwhile, the daily cost of the Rs 899 plan is only Rs 9.98. The Rs 859 plan comes with 84 days of validity and the Rs 899 plan comes with 90 days of validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X