90 വേണോ 98 വേണോയെന്ന് മാത്രം പറഞ്ഞാൽ മതി! ജിയോ വരിക്കാർക്ക് തൃപ്തി കൊടുക്കുന്ന 2 പ്ലാനുകൾ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്ന റീച്ചാർജ് പ്ലാനുകളിൽ ഒരു പ്ലാൻ 90 ദിവസ വാലിഡിറ്റിയിലും മറ്റൊരു പ്ലാൻ 98 ദിവസ വാലിഡിറ്റിയിലും എത്തുന്നുണ്ട്. നിരവധി പ്ലാനുകൾ ജിയോയുടെ പക്കൽ ഉണ്ടെന്നിരിക്കെ ഈ രണ്ട് പ്ലാനുകളിലും എന്ത് ആനുകൂല്യമാണ് ജിയോ നൽകുന്നത് എന്ന് പലർക്കും അറിയില്ല. എന്നാൽ അറിഞ്ഞിരുന്നാൽ അടുത്ത റീച്ചാർജിന്റെ സമയത്ത് ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാവുന്ന രണ്ട് പ്ലാനുകളാണ് ഇവ. ഈ പ്ലാനുകളുടെ വില 899 രൂപ, 999 രൂപ എന്നിങ്ങനെയാണ്.
899 രൂപ, 999 രൂപ പ്ലാനുകളുടെ കാര്യമെടുത്താൽ വിലയിൽ ഇവ തമ്മിലുള്ള വ്യത്യാസം 100 രൂപയാണ് എന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകും. എന്നാൽ ആനുകൂല്യങ്ങളിൽ ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഇവയിൽ ഏത് പ്ലാനാണ് കൂടുതൽ ലാഭകരം എന്നൊക്കെ അറിയാൻ താൽപര്യമുള്ള ജിയോ വരിക്കാർ ഉണ്ടാകും. അവർക്കായി ഈ പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 90 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 20ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാണ് എന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത. ചുരുക്കം ചില പ്ലാനുകളിൽ മാത്രമേ ജിയോ എക്സ്ട്രാ ഡാറ്റ ഉൾപ്പെടുത്തിയിട്ടുള്ളൂ.
പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും 899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്. 9 രൂപ 98 പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 98 ദിവസത്തെ വാലിഡിറ്റിയോടെ എത്തുന്നു എന്നതാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത.
അൺലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. അതിനാൽ ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് പരിധിയില്ലാതെ ഇഷ്ടം പോലെ ഹൈ സ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ഇത് കൂടാതെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാണ്. 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ആകെ 196ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക.
ജിയോ 999 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 10 രൂപ 19 പൈസയാണ്. ഈ 899 രൂപ, 999 രൂപ പ്ലാനുകളിൽ ഏതാണ് ലാഭം എന്ന് നോക്കിയാൽ ചെലവിന്റെ അടിസ്ഥാനത്തിലും ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലും 899 രൂപയുടെ പ്ലാനാണ് ലാഭം. ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന 4ജി ഉപയോക്താക്കൾക്ക് 899 രൂപയുടെ പ്ലാനിൽ 20ജിബി എക്സ്ട്രാ ഡാറ്റ ആസ്വദിക്കാനാകും.

വാലിഡിറ്റിക്ക് പ്രാധാന്യം നൽകുന്നവർ ഒരുപക്ഷേ 999 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്തേക്കാം. ഈ രണ്ട് പ്ലാനുകളെക്കാളും കുറഞ്ഞ വിലയിൽ 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ തിരയുന്നവർക്ക് 859 രൂപയുടെ ജിയോ പ്ലാൻ പരിഗണിക്കാം. 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ 859 രൂപ പ്ലാനിൽ ലഭിക്കും.


Click it and Unblock the Notifications








