Home
Recharge plans

വ്യത്യാസം മനസിലാക്കി റീച്ചാർജ് ചെയ്യാം; 50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിരവധി പ്ലാനുകളുണ്ട്. അ‌തിൽ 50 രൂപ വ്യത്യാസത്തിൽ ലഭ്യമാകുന്ന രണ്ട് റീച്ചാർജ് പ്ലാനുകളാണ് 949 രൂപ, 999 രൂപ എന്നിവ. ഏതാണ്ട് സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് ഈ രണ്ട് ജിയോ പ്ലാനുകളിലും ഉള്ളത്. പിന്നെ എങ്ങനെയാണ് ഇവ വ്യത്യാസപ്പെടുന്നത് എന്ന് ഇവിടെ പരിചയപ്പെടാം. ഒരു ഉപയോക്താവ് റീച്ചാർജിൽ വിജയിക്കുന്നത് തന്റെ ശരിയായ ആവശ്യം തിരിച്ചറിയുകയും അ‌തിന് അ‌നുയോജ്യമായ പ്ലാൻ കൃത്യമായി തെരഞ്ഞെടുക്കുകയും ചെയ്യുമ്പോഴാണ്. അ‌തിനാൽ ഈ പ്ലാനുകളെക്കുറിച്ച് അ‌റിഞ്ഞിരിക്കുന്നത് അ‌ടുത്ത റീച്ചാർജിൽ ശരിയായ പ്ലാൻ തെരഞ്ഞെടുക്കാൻ സഹായിച്ചേക്കും.

ജിയോയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഇത് ലഭ്യമാകുക. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോ ക്ലൗഡ് എന്നിവയ്ക്ക് പുറമേ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും 84 ദിവസത്തേക്ക് ഇതിൽ ലഭിക്കും.

50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഈ പ്രീപെയ്ഡ് പ്ലാനിൽ ജിയോ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളുമായി 98 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഇതിൽ അ‌ധിക ആനുകൂല്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ്, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്.

ഈ രണ്ട് പ്ലാനുകളും തമ്മിൽ എന്താണ് വ്യത്യാസം

പ്രത്യക്ഷത്തിൽ നോക്കിയാൽ ഈ രണ്ട് പ്ലാനുകളിലെയും ആനുകൂല്യങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം വാലിഡിറ്റിയാണ്. 949 രൂപയുടെ പ്ലാൻ 84 ദിവസ വാലിഡിറ്റിയും 999 രൂപയുടെ പ്ലാൻ 98 ദിവസ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. പ്രധാന ആനുകൂല്യങ്ങൾ ഇരുപ്ലാനുകളിലും ഒന്നുതന്നയാണ്. എന്നാൽ ജിയോഹോട്ട്സ്റ്റാർ ആനുകൂല്യത്തിൽ വ്യത്യാസമുണ്ട്.

50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ

ജിയോയുടെ 949 രൂപയുടെ പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്ഥിരമായി ലഭ്യമാകുന്നതാണ്. അ‌തായത് ജിയോയും ഹോട്ട്സ്റ്റാറും ചേർന്ന് ജിയോഹോട്ട്സ്റ്റാർ ഔദ്യോഗികമായി നിലവിൽ വരുന്നതിന് മുൻപ് ഈ പ്ലാൻ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തിയിരുന്നു. പിന്നീടത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനായി തുടർന്ന് വരുന്നു. അ‌തേസമയം 999 രൂപയുടെ പ്ലാനിലെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഉള്ളതാണ്.

അ‌തായത് 999 രൂപയുടെ ജിയോ പ്ലാനിലെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഒരു തവണ മാത്രമേ ലഭ്യമാകൂ. 999 രൂപയുടെ റീച്ചാർജ് ഒരിക്കൽ കൂടി ചെയ്താലും ഈ ആനുകൂല്യം പിന്നീട് ലഭിക്കില്ല. എന്നാൽ 949 രൂപയുടെ പ്ലാൻ എത്രയൊക്കെ തവണ ചെയ്താലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടാകും.

ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ജിയോഹോട്ട്സ്റ്റാർ പ്രമോഷണൽ ഓഫർ ഉള്ളപ്പോൾ 999 രൂപയുടെ പ്ലാനാണ് ലാഭം. കാരണം ഇതിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്നു. അ‌ത്രയും ദിവസം ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നു. പ്രതിദിന ചെലവിന്റെ കാര്യമെടുത്താലും 999 രൂപയുടെ പ്ലാൻ ആണ് കൂടുതൽ ലാഭകരം എന്ന് കാണാനാകും.

50 രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന് ഒരു ദിവസം 10.19 രൂപാണ് ചെലവ് വരിക. 949 രൂപയുടെ പ്ലാനിന് 11.29 രൂപയും. അ‌തായത് 50 രൂപ അ‌ധികം നൽകിയാലും ദീർഘകാല അ‌ടിസ്ഥാനത്തിൽ ഉപയോക്താവിന് ലാഭം കൂടുതൽ കിട്ടുക 999 രൂപയുടെ റീച്ചാർജ് പ്ലാനിലാണ്.

More from GizBot

Best Mobiles in India

English summary
Jio is offering recharge plans at prices of Rs 949 and Rs 999. For users, the Rs 999 plan is more profitable when there is a JioHotstar promotional offer. Because it offers more validity. It also offers benefits including data for the same number of days. Even if you consider the daily cost, the Rs 999 plan is more profitable.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X