Home
Recharge plans

തുടക്കം 299 രൂപ പ്ലാനിൽ തന്നെ! ജിയോ 50GB ജിയോAIക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകാൻ തുടങ്ങി

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ 2024ലെ വാർഷിക പ്ലാനിൽ പ്രഖ്യാപിച്ചതുപോലെ തന്നെ ഉപയോക്താക്കൾക്ക് AI-പവർഡ് ഫീച്ചറുകളുള്ള ജിയോ AI-ക്ലൗഡ് സ്റ്റോറേജ് ഔദ്യോഗികമായി നൽകാൻ തുടങ്ങി. "AI എവരിവേർഡ് ഫോർ എവരിവൺ" എന്ന ജിയോയുടെ നയത്തിന്റെ അ‌ടിസ്ഥാനത്തിലാണ് സൗജന്യ ജിയോAIക്ലൗഡ് സ്റ്റോറേജ് ലഭ്യമാക്കാൻ തുടങ്ങിയിരിക്കുന്നത്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്. ക്ലൗഡ് സ്റ്റോറേജും AI സേവനങ്ങളും എല്ലാവർക്കും ആക്‌സസ് ചെയ്യാൻ കഴിയുന്നതാക്കുക എന്നതാണ് ഇതിലൂടെ ജിയോ ലക്ഷ്യമിടുന്നത്.

ആകെ 50ജിബി ജിയോഎഐക്ലൗഡ് സ്റ്റോറേജ് (50GB JioAICloud Storage) ആണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാക്കുക. മുമ്പ്, 2024 നവംബറിൽ തന്നെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് AI സവിശേഷതകളുള്ള 100GB വരെ സൗജന്യ AI ക്ലൗഡ് സ്റ്റോറേജ് നൽകുമെന്ന് ജിയോ പ്രഖ്യാപിച്ചു. ഇപ്പോൾ, തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്ത എല്ലാ ഉപയോക്താക്കൾക്കും എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും ജിയോ 50GB AI-ക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

ജിയോ 50GB ജിയോAIക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകാൻ തുടങ്ങി

ജിയോ AI-ക്ലൗഡ് വെൽക്കം ഓഫർ: 2024ൽ നടന്ന വാർഷിക യോഗത്തിൽ ആണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അ‌ംബാനി ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫർ ആദ്യമായി പ്രഖ്യാപിച്ചത്. "ജിയോ ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും മറ്റ് എല്ലാ ഡിജിറ്റൽ ഉള്ളടക്കങ്ങളും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും 100GB വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കുമെന്ന് ഇന്ന് ഞാൻ പ്രഖ്യാപിക്കുന്നു''.

കൂടുതൽ സ്റ്റോറേജ് ശേഷി ആവശ്യമുള്ളവർക്ക് വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ഞങ്ങൾ സ്റ്റോറേജ് നൽകും. ക്ലൗഡ് ഡാറ്റ സംഭരണവും ഡാറ്റാധിഷ്ഠിത AI സേവനങ്ങളും എല്ലായിടത്തും എല്ലാവർക്കും ലഭ്യമാകുന്ന ശക്തവും താങ്ങാനാവുന്നതുമായ ഒരു പരിഹാരം കൊണ്ടുവരുന്ന ജിയോ AI-ക്ലൗഡ് വെൽക്കം ഓഫർ ഈ വർഷം ദീപാവലി മുതൽ ആരംഭിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു," എന്നാണ് അ‌ന്ന് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചത്.

ജിയോ 50GB ജിയോAIക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകാൻ തുടങ്ങി

അ‌ംബാനിയുടെ ആ വാർഷിക പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഇപ്പോൾ ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സൗജന്യ 50ജിബി ജിയോഎഐക്ലൗഡ് സ്റ്റോറേജ് നൽകാൻ തുടങ്ങിയിരിക്കുന്നത്. "കണക്റ്റഡ് ഇന്റലിജൻസ് ഉപയോഗിക്കുന്ന എല്ലാവർക്കും AI എന്ന ജിയോയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനായി, ജിയോയുടെ AI-ക്ലൗഡ് വെൽക്കം ഓഫർ അവതരിപ്പിച്ചു.

Take a Poll

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് സൗജന്യ ജിയോ AI-ക്ലൗഡ് എങ്ങനെ ലഭിക്കും: 299 രൂപയും അതിൽ കൂടുതലുമുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്കാണ് 50GB AI-ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭ്യമാകുക. അ‌തേസമയം നിശ്ചിത തുക മാനദണ്ഡമില്ലാതെ ജിയോയുടെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും ഇപ്പോൾ 50GB AI-ക്ലൗഡ് സ്റ്റോറേജ് ഉണ്ട്.

അ‌തായത് ലഭ്യമായ ഏറ്റവും ഒടുവിലെ വിവരങ്ങൾ പ്രകാരം 349 രൂപ, 449 രൂപ, 649 രൂപ, 749 രൂപ, 1,549 രൂപ എന്നീ വിലകളിൽ ലഭ്യമാകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ 50ജിബി എഐ-ക്ലൗഡ് സ്റ്റോറേജ് ജിയോ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ ഈ സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടേയുള്ളൂ. അ‌തിനാൽ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിലേ വ്യക്തമാകൂ എന്നകാര്യം കൂടി അ‌റിഞ്ഞിരിക്കുക.

ജിയോ 50GB ജിയോAIക്ലൗഡ് സ്റ്റോറേജ് സൗജന്യമായി നൽകാൻ തുടങ്ങി

ഈ ഓഫർ ലഭിക്കുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളും ഉൾപ്പടെയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങളെല്ലാം സൗജന്യമായി ഈ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കാനാവും. ഇപ്പോൾ കൂടുതൽ പേരും ഗൂഗിളിന്റെയും ആപ്പിളിന്റെയും ക്ലൗഡ് സ്‌റ്റോറേജ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ പരിമിതമായ അ‌ളവിൽ മാത്രമാണ് സൗജന്യ സ്റ്റോറേജ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Jio has started offering 50GB of JioAICloud Storage to both prepaid and postpaid users. It will be available on all postpaid plans. Meanwhile, it will be available on prepaid subscribers on plans above Rs 299. With this, Jio aims to make cloud storage and AI services accessible to everyone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X