Home
Recharge plans

ജിയോ സിം ഉണ്ടോ? ബിഗ് ബോസ് സൗജന്യമായി കാണാം; കാഴ്ചകൾ വേറെയുമുണ്ട്

റിലയൻസ് ജിയോ വരിക്കാർക്ക് ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമായ ബിഗ് ബോസ് സൗജന്യമായി കാണാൻ അ‌വസരം ഉണ്ട്. മോഹൻലാൽ നയിക്കുന്ന മലയാളം ബിഗ് ബോസ് സീസൺ 7 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ സൽമാൻ ഖാൻ നയിക്കുന്ന ഹിന്ദി ബിഗ് ബോസ് 19 സീസൺ 2025 ഓഗസ്റ്റ് 24 മുതൽ ഇന്ത്യയിൽ ആരംഭിക്കുകയാണ്. രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഈ ഷോ ജിയോഹോട്ട്സ്റ്റാർ വഴി ഉപയോക്താക്കൾക്ക് സൗജന്യമായി കാണാനാകും. ജിയോയുടെ ഒടിടി പ്ലാറ്റ്ഫോമായ ​ജിയോഹോട്ട്സ്റ്റാർ എപ്പിസോഡുകൾ രാത്രി 9ന് സ്ട്രീം ചെയ്യും, കളേഴ്‌സ് ടിവി ചാനൽ രാത്രി 10:30ന് ഷോ സ്ട്രീം ചെയ്യും.

ജിയോ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ജിയോ തങ്ങളുടെ ചില പ്ലാനുകളിൽ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഡയറക്ടായി ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി വരുന്ന മൂന്ന് പ്രധാന പ്ലാനുകളാണ് ജിയോയ്ക്ക് ഉള്ളത്. അ‌വ 949 രൂപ, 195 രൂപ, 100 രൂപ വിലകളിൽ എത്തുന്നു.

ജിയോ സിം ഉണ്ടോ? ബിഗ് ബോസ് സൗജന്യമായി കാണാം; കാഴ്ചകൾ വേറെയുമുണ്ട്

ജിയോ അ‌ൺലിമിറ്റഡ് ഓഫർ

ഐപിഎൽ സമയത്ത് ജിയോ ഒരു അ‌ൺലിമിറ്റഡ് ഓഫർ ആരംഭിച്ചിരുന്നു. ജിയോ വരിക്കാർക്ക് 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്നതായിരുന്നു ഈ ഓഫർ. ഇത് ഇപ്പോഴും ലഭ്യമാണ്. എന്നാൽ ഒരു തവണ മാത്രമേ ഈ ഓഫർ വഴി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കൂ.

അ‌തായത് 349 രൂപയുടെ പ്ലാനിനൊപ്പം ഒരിക്കൽ ജിയോഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ചാൽ പിന്നീടുള്ള റീച്ചാർജുകളിൽ ഈ ഓഫർ ലഭ്യമാകില്ല. അ‌തിനാൽ മുൻപ് സബ്സ്ക്രിപ്ഷൻ ഉപയോഗിച്ചിട്ടില്ലാത്തവർക്ക് ജിയോ അ‌ൺലിമിറ്റഡ് ഓഫർ വഴി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുകയും ബിഗ് ബോസ് ഉൾപ്പെടെയുള്ള ജനപ്രിയ ഷോകൾ കാണുകയും ചെയ്യാം.

ജിയോ സിം ഉണ്ടോ? ബിഗ് ബോസ് സൗജന്യമായി കാണാം; കാഴ്ചകൾ വേറെയുമുണ്ട്

ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോക്താക്കളെ ബിഗ് ബോസ് 19, മലയാളം ബിഗ്ബോസ് സീസൺ 7 എന്നിവയെല്ലാം സൗജന്യമായി കാണാൻ അനുവദിക്കും. ജിയോയ്ക്ക് എപ്പോൾ വേണമെങ്കിലും ജിയോ അൺലിമിറ്റഡ് 2025 ഓഫർ നിർത്തലാക്കാനുള്ള അവകാശമുണ്ട്. അ‌തിനാൽ താൽപര്യമുള്ള ഉപയോക്താക്കൾ എത്രയും വേഗം ഈ ഓഫർ ലഭ്യമാകുന്ന ഒരു പ്ലാൻ സെലക്ട് ചെയ്ത് റീച്ചാർജ് ചെയ്യുക.

ടിവി വഴിയും ലോഗിൻ ചെയ്യാം

ജിയോഹോട്ട്‌സ്റ്റാറിന്റെ മികച്ച അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ജിയോ അ‌ൺലിമിറ്റഡ് ഓഫർ മികച്ച അ‌വസരമാണ്. ഇതിലൂടെ ലഭിക്കുന്ന സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ടിവികളിൽ ലോഗിൻ ചെയ്യാനും ഉയർന്ന റെസല്യൂഷനിൽ കണ്ടന്റുകൾ ആസ്വദിക്കാനും കഴിയും. പക്ഷേ പക്ഷേ ഒരു സമയം ഒരു ഡി​വൈസിൽ മാത്രമായി സബ്സ്ക്രിപ്ഷൻ പരിമിതപ്പെടുത്തിയിരിക്കുന്നു.

ബിഗ് ബോസ് മാത്രമല്ല

ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനിലൂടെ ജിയോ വരിക്കാർക്ക് ബിഗ് ബോസ് മാത്രമല്ല, മറ്റ് നിരവധി കണ്ടന്റുകളും കാണാൻ സാധിക്കും. ഗെയിം ഓഫ് ത്രോൺസ്, ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ തുടങ്ങിയ നിരവധി പ്രധാന ഗെയിമുകൾ പ്ലാറ്റ്‌ഫോമിൽ ഉണ്ട്. ഡിസ്‌നി, പീക്കോക്ക്, ലോകമെമ്പാടുമുള്ള മറ്റ് പ്രൊഡക്ഷൻ ഹൗസുകൾ എന്നിവയിൽ നിന്നുള്ള കണ്ടന്റുകളും ജിയോഹോട്ട്‌സ്റ്റാർ ഹോസ്റ്റ് ചെയ്യുന്നു. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലുള്ള സിനിമകളും ഇതിൽക്കാണാം.

ജിയോ സിം ഉണ്ടോ? ബിഗ് ബോസ് സൗജന്യമായി കാണാം; കാഴ്ചകൾ വേറെയുമുണ്ട്

ജിയോ അ‌ൺലിമിറ്റഡ് ഓഫർ തെരഞ്ഞെടുക്കപ്പെട്ട നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ജിയോ പ്ലാനുകളിലും ഉണ്ട്. എന്നാൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുമായി എത്തുന്ന മൂന്ന് പ്ലാനുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് അ‌ൺലിമിറ്റഡ് കോളിങ്, ഡാറ്റ, വാലിഡിറ്റി പോലുള്ള ആനുകൂല്യങ്ങൾ അ‌ടങ്ങുന്നത്, 949 രൂപയുടെ പ്ലാനാണത്. മറ്റ് രണ്ട് പ്ലാനുകളും ഡാറ്റ പ്ലാനുകൾ ആണ്. ഡാറ്റയും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും മാത്രമാണ് അ‌തിൽ ലഭിക്കുക.

More from GizBot

Best Mobiles in India

English summary
Jio subscribers can watch Bigg Boss 19 for free. Jio has made JioHotstar subscription available directly on three prepaid plans and as part of an offer on some other plans. The Malayalam version of Bigg Boss season 7, hosted by Mohanlal, is in progress. In addition, the Hindi version of Bigg Boss 19, hosted by Salman Khan, is set to start in India from August 24, 2025. It can be watched for free through the Jio offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X