Home
Recharge plans

അ‌ംബാനിയുടെ സിം ഉണ്ടേൽ ഡാറ്റയ്ക്കാണോ ക്ഷാമം! ജിയോയുടെ 2025ലെ ഡാറ്റ പ്ലാനുകൾ

സ്മാർട്ട്ഫോണുകളുടെ ജീവൻ ഇന്റർനെറ്റാണ്. ഡാറ്റ ഇല്ലാത്ത സ്മാർട്ട്ഫോൺ പോക്കറ്റിന് ഒരു ഭാരമാണ്. 5ജി സ്മാർട്ട്ഫോണുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രദേശത്ത് ജിയോയുടെയോ എയർടെലിന്റെയോ 5ജി ലഭ്യമാണ് എങ്കിൽ ഇപ്പോൾ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ആസ്വദിക്കാൻ സാധിക്കും. കാരണം, 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റ ഉള്ള പ്ലാനുകളിൽ ഈ കമ്പനികൾ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്. അ‌തേസമയം 4ജി സ്മാർട്ട്ഫോണുള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജിനൊപ്പം ലഭ്യമാകുന്ന ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റയ്ക്കായി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. തങ്ങളുടെ കോടിക്കണക്കിന് വരുന്ന വരിക്കാർക്കായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. അ‌തിൽ ഡാറ്റ പ്ലായ്ക്കുകളും ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ഉണ്ട്. ജിയോയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ ഡാറ്റ ലഭ്യമാക്കുന്നു.

അ‌ംബാനിയുടെ സിം ഉണ്ടേൽ ഡാറ്റയ്ക്കാണോ ക്ഷാമം! ജിയോയുടെ ഡാറ്റ പ്ലാനുകൾ

ജിയോ ഡാറ്റ പായ്ക്കുകളിൽ ചിലത് നേരത്തെ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ ഡാറ്റ ലഭ്യമാക്കിയിരുന്നു, എങ്കിലും ഇപ്പോൾ അ‌വയെല്ലാം നിശ്ചിതി ദിവസ വാലിഡിറ്റിയോടെയാണ് വരുന്നത്. ആക്ടീവായിട്ടുള്ള ഒരു റീച്ചാർജ് പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്കാണ് ഈ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ സാധിക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ: നിലവിൽ ജിയോ തങ്ങളുടെ വരിക്കാർക്കായി രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അ‌വ 69 രൂപ, 139 രൂപ വിലകളിൽ ആണ് ലഭ്യമാകുക. 69 രൂപയുടെ പ്ലാൻ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ 6ജിബി ​ഹൈസ്പീഡ് ഡാറ്റ ലഭ്യമാക്കുന്നു. 139 രൂപയുടെ പ്ലാൻ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിൽ 12ജിബി ഡാറ്റ നൽകുന്നു.

അ‌ംബാനിയുടെ സിം ഉണ്ടേൽ ഡാറ്റയ്ക്കാണോ ക്ഷാമം! ജിയോയുടെ ഡാറ്റ പ്ലാനുകൾ

ജിയോ ഡാറ്റ പായ്ക്കുകൾ: നിലവിൽ ജിയോയുടെ പക്കൽ 8 ഡാറ്റ പായ്ക്കുകൾ ആണ് ഉള്ളത്. ഇവ 11 രൂപ, 19 രൂപ, 29 രൂപ, 49 രൂപ, 175 രൂപ, 219 രൂപ, 289 രൂപ, 359 രൂപ എന്നീ വിലകളിലാണ് എത്തുന്നത്.

11 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: ജിയോയുടെ ഡാറ്റ പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10 ജിബി ​ഹൈസ്പീഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 19 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: 1 ദിവസ വാലിഡിറ്റിയിൽ ആകെ 1ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

29 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: ഈ പ്ലാൻ 2 ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. 49 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: വലിയ അ‌ളവിൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഡാറ്റ പ്ലാൻ ആണ് ഇത്. ആകെ 25ജിബി ​ഹൈസ്പീഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരു ദിവസം മാത്രമാണ് ഈ ഡാറ്റയുടെ വാലിഡിറ്റി.

അ‌ംബാനിയുടെ സിം ഉണ്ടേൽ ഡാറ്റയ്ക്കാണോ ക്ഷാമം! ജിയോയുടെ ഡാറ്റ പ്ലാനുകൾ

175 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ 10 ജിബി ഡാറ്റയും നിരവധി ഒടിടി പ്ലാറ്റ്ഫോമുകളും ഈ പ്ലാനിൽ ലഭിക്കുന്നു. ജിയോ ടിവി മൊബൈൽ ആപ്പ് വഴി സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം (28 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷൻ കൂപ്പൺ ക്രെഡിറ്റ് ചെയ്യും), ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ എൻഎക്‌സ്‌ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്‌ചോയ് എന്നിവയുൾപ്പെടെയുള്ള ഒടിടി സേവനങ്ങൾ ഇതിൽ ലഭ്യമാകുന്നു.

219 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി ഹൈ-സ്പീഡ് ഡാറ്റ ഈ പ്ലാൻ നൽകുന്നു. 289 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റിയിൽ 40 ജിബി ഡാറ്റ ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നു. 359 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റിയിൽ 50 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Jio subscribers have 2 data booster plans and 8 data packs to rely on for data. Jio's data booster plans provide data for the validity of the active plan. Some of the Jio data packs earlier provided data for the validity of the active plan, but now all of them come with a fixed daily validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X