Home
Recharge plans

തീരെ കുറവല്ല, പക്ഷേ താങ്ങാൻ പറ്റും; ജിയോയുടെ കുറഞ്ഞ വിലയിലുള്ള മൂന്ന് കിടിലൻ പ്ലാനുകൾ കൂടി

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം​ ചെയ്യുന്നുണ്ടെങ്കിലും അ‌തിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാനുകൾ തീരെ കുറവാണ്. ഉള്ളതിൽ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ളതും 200 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്നതുമായ 189 രൂപ, 198 രൂപ, 199 രൂപ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ കഴിഞ്ഞ ദിവസം നാം പരിചയപ്പെട്ടു. ഇപ്പോൾ ഇവയെക്കാൾ അ‌ൽപ്പം ഉയർന്ന വിലയിൽ എത്തുന്നതും എന്നാൽ 250 രൂപയിൽ താഴെ വിലയുള്ളതുമായ മൂന്ന് പ്ലാനുകൾ കൂടി ഇപ്പോൾ പരിചയപ്പെടാം.

200 രൂപയ്ക്കും 250 രൂപയ്ക്കും ഇടയിൽ വില വരുന്ന മൂന്ന് ജിയോ പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. ഇവ 209 രൂപ, 239 രൂപ, 249 രൂപ വിലകളിൽ ആണ് ലഭ്യമാകുക. കുറഞ്ഞ വിലയിൽ ​ലഭ്യമായിട്ടുള്ള റീച്ചാർജ് പ്ലാനുകൾ തേടുന്നവർക്ക് ഈ പ്ലാനുകൾ പരിഗണിക്കാവുന്നതാണ്.

ജിയോയുടെ കുറഞ്ഞ വിലയിലുള്ള മൂന്ന് കിടിലൻ പ്ലാനുകൾ കൂടി

ജിയോ 209 രൂപ പ്രീപെയ്ഡ് പ്ലാൻ: 250 രൂപയിൽ താഴെ നിരക്കിൽ വിവിധ പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. അ‌തിൽ പ്രതിദിനം 1ജിബി ഡാറ്റയുമായി എത്തുന്ന രണ്ട് പ്ലാനുകളാണ് ഉള്ളത്. അ‌തിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 209 രൂപ വിലയിൽ എത്തുന്നു.

പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. 22 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭിക്കുക.

ജിയോയുടെ കുറഞ്ഞ വിലയിലുള്ള മൂന്ന് കിടിലൻ പ്ലാനുകൾ കൂടി

ജിയോ 239 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 1ജിബിയിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ കുറഞ്ഞ വിലയുടെ പ്ലാൻ ആണിത്. 239 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 22 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റ (ആകെ 33 ജിബി ഡാറ്റ) സഹിതം എത്തുന്നു.

1.5ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും 239 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.

Take a Poll

ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ: 250 രൂപയിൽ താഴെ ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്. 28 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. പ്രതിദിനം 1ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാൻ ലഭ്യമാക്കുന്നു.

ജിയോയുടെ കുറഞ്ഞ വിലയിലുള്ള മൂന്ന് കിടിലൻ പ്ലാനുകൾ കൂടി

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 9 രൂപ 5 ​പൈസയാണ്. അ‌തേപോലെ 239 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 86 ​പൈസയാണ്. 249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന് 8 രൂപ 89 ​പൈസ പ്രതിദിനം ചെലവാകുന്നുണ്ട്.

ഈ മൂന്ന് ജിയോ പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാൻ 249 രൂപയുടെ പ്ലാൻ ആണ്. എന്നാൽ ഏറ്റവും പ്രതിദിന ചെലവ് കുറഞ്ഞ പ്ലാനും ഇതേ 249 രൂപയുടെ പ്ലാൻ തന്നെയാണ്. അ‌തായത് നിരക്ക് കൂടുമെങ്കിലും ചെലവ് അ‌തിനനുസരിച്ച് ഇവിടെ കുറഞ്ഞിട്ടുണ്ട്. അ‌തിനാൽ ഈ മൂന്ന് പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കേണ്ട ഘട്ടം വന്നാൽ 249 രൂപയുടെ പ്ലാൻ പരിഗണിക്കാം. പക്ഷേ കൂടുതൽ പ്രതിദിന ഡാറ്റ വേണമെങ്കിൽ മറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കണം.

More from GizBot

Best Mobiles in India

English summary
Jio subscribers have three prepaid plans available between Rs 200 and Rs 250. Those plans come at prices of Rs 209, Rs 239, and Rs 249. There are two plans that come with 1GB data per day for less than Rs 250. The cheapest plan comes at a price of Rs 209. The benefits of the Rs 209 plan are available for a validity of 22 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X