200 രൂപ തികച്ച് വേണ്ടന്നേയ്; പ്രൈവറ്റുകാരുടെ കൂട്ടത്തിലെ 'ബിഎസ്എൻഎൽ' ആണ് ജിയോ!
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഒരേയൊരു കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ ആണ്. മറ്റ് ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ സ്വകാര്യ കമ്പനികളാണ്. ഇത് ഏതാണ്ട് എല്ലാവർക്കുംതന്നെ അറിയാവുന്ന കാര്യമാണ്. എന്നാൽ ഈ പ്രൈവറ്റ് ടെലിക്കോം കമ്പനികളുടെ കൂട്ടത്തിലെ ബിഎസ്എൻഎൽ ആണ് റിലയൻസ് ജിയോ, അത് പക്ഷേ അത്രയധികം പേർക്ക് അറിയാമോ എന്ന് വ്യക്തമല്ല. എങ്ങനെയെന്നാൽ, ബിഎസ്എൻഎല്ലിന്റെ ഒരു പ്രത്യേകത മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ മികച്ച റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കുന്നു എന്നതാണ്.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കുന്നത് ബിഎസ്എൻഎൽ ആണ്. എന്നാൽ ബിഎസ്എൻഎല്ലിനെ മാറ്റി നിർത്തി, പ്രൈവറ്റ് കമ്പനികളുടെ മാത്രം കാര്യമെടുത്താൽ അക്കൂട്ടത്തിൽ താങ്ങാനാകുന്ന നിരക്കിൽ മികച്ച പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത് ജിയോ ആണ് എന്ന് കാണാനാകും. ആ നിലയ്ക്ക് നോക്കിയാൽ പ്രൈവറ്റ് കമ്പനികളുടെ കൂട്ടത്തിലെ ബിഎസ്എൻഎൽ ആണ് റിലയൻസ് ജിയോ.

200 രൂപയിൽ താഴെ നിരക്കിൽ ജിയോയ്ക്ക് മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. ജിയോയുടെ ഈ സൂപ്പർ അഫോഡബിൾ പ്ലാനുകൾ എത്തുന്നത് 189 രൂപ, 198 രൂപ, 199 രൂപ വിലകളിലാണ്. ഇതിൽ 189 രൂപയുടെ പ്ലാൻ ഇടയ്ക്ക് കുറച്ചുനാളത്തേക്ക് ലഭ്യമല്ലായിരുന്നു. എന്നാൽ പിന്നീട് ജിയോ അത് വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനാണിത്.
189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: മൈ ജിയോ ആപ്പിൽ വാല്യൂ വിഭാഗത്തിൽ വോയ്സ് ഒൺലി പ്ലാൻ, അഫോഡബിൾ പായ്ക്ക്സ് എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങൾ കാണാം. ഇതിൽ അഫോഡബിൾ പ്ലാനുകളുടെ വിഭാഗത്തിൽ ആണ് 189 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം ആകെ 2ജിബി ഡാറ്റയും ലഭ്യമാണ്. ഇതോടൊപ്പം ജിയോടിവി, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്. താങ്ങാനാകുന്ന വിലയിൽ 28 ദിവസ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കുന്നു.
198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 14 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.
199 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്ലാനിന് വാലിഡിറ്റി അൽപ്പം കുറവാണ്. വെറും 18 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭ്യമാകുക. അധിക ആനുകൂല്യമായി ജിയോടിവി, ജിയോക്ലൗഡ് ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉണ്ട്.

ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം മറ്റനേകം പ്രീപെയ്ഡ് പ്ലാനുകളും ലഭ്യമാണ്. എങ്കിലും പ്രിയപ്പെട്ട റീച്ചാർജിനായി ആവശ്യമായ തുക കൈയിൽ ഇല്ലാത്ത അവസരങ്ങളിൽ ആശ്രയിക്കാൻ കഴിയുന്ന അഫോഡബിൾ നിരക്കിലുള്ള പ്ലാനുകൾ ഇവ മൂന്നും ആണ്. പ്രതിമാസ വാലിഡിറ്റിയിൽ പ്രതിദിന ഡാറ്റ സഹിതമുള്ള പ്ലാനുകൾ വേണമെങ്കിൽ മറ്റ് ജിയോ പ്ലാനുകൾ പരിഗണിക്കണം.


Click it and Unblock the Notifications







