Home
Recharge plans

ഏതൊക്കെ ജിയോ പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5G ഡാറ്റ കിട്ടും? ടോപ് 12 ലിസ്റ്റ് ദേ നോക്ക്!

ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം ഉപയോക്താക്കൾ സ്വന്തമായുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). അ‌തിനാൽത്തന്നെ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളെപ്പറ്റി അ‌റിയാൻ താൽപര്യമുള്ളവരും ഏറെയാണ്. രാജ്യത്ത് രണ്ട് ടെലിക്കോം കമ്പനികൾ മാത്രമാണ് 5ജി സേവനങ്ങൾ കാര്യമായി ലഭ്യമാക്കിയിട്ടുള്ളത്, ജിയോ, എയർടെൽ എന്നിവയാണ് അ‌വ. ഈ രണ്ട് കമ്പനികളും 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം സൗജന്യമായി അ‌ൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയുടെ വരിക്കാർക്കായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം ലഭ്യമാകുന്ന 12 'ടോപ് ട്രെൻഡിങ്' പ്ലാനുകൾമാത്രം ഇവിടെ പരിചയപ്പെടുത്തുന്നു (ഇവ കൂടാതെ മറ്റ് ചില പ്ലാനുകളും അ‌ൺലിമിറ്റഡ് 5ജി സഹിതം എത്തുന്നുണ്ട്).

198 രൂപയുടെ ജിയോ പ്ലാൻ: അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 14 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് 5ജിയും ജിയോടിവി, ജിയോക്ലൗഡ് ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും അ‌ധിക ആനുകൂല്യമായി ഇതിലുണ്ട്.

ഏതൊക്കെ ജിയോ പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5G കിട്ടും? ടോപ് 12 ലിസ്റ്റ്

349 രൂപയുടെ ജിയോ പ്ലാൻ: കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ബെസ്റ്റ് 5ജി പ്ലാൻ ആണ് ഇത്. 198 രൂപയുടെ പ്ലാനിനെക്കാൾ ലാഭകരവും ഈ പ്ലാനാണ്. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയാണ് ഇതിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. 5ജി ഫോണുള്ളവർക്ക് അൺലിമിറ്റഡ് 5ജിയും ലഭിക്കും. ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

445 രൂപയുടെ ജിയോ പ്ലാൻ: 28 ദിവസ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ ഇതിൽ ലഭിക്കും. സോണി എൽഐവി, സീ5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ എൻഎക്‌സ്‌ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് എന്നീ ​ഒടിടി പ്ലാറ്റ്ഫോമുകളുടെയും ജിയോ ആപ്പുകളുടെയും സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

899 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ + 20ജിബി എക്സ്ട്രാ ഡാറ്റ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജിയോടിവി, ജിയോക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിലുണ്ട്.

949 രൂപയുടെ ജിയോ പ്ലാൻ: 84 ദിവസത്തേക്ക് ജിയോഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന അ‌ൺലിമിറ്റഡ് 5ജി ഡാറ്റയുള്ള പ്ലാൻ എന്നതാണ് ഇതിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റപ എന്നിവയും ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനും ഈ 84 ദിവസ പ്ലാനിൽ ലഭ്യമാകും.

ജിയോ 999 രൂപ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ 98 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്.

ഏതൊക്കെ ജിയോ പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5G കിട്ടും? ടോപ് 12 ലിസ്റ്റ്

1028 രൂപയുടെ ജിയോ പ്ലാൻ: 50 രൂപ ക്യാഷ്ബാക്ക് + 3 മാസ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷൻ എന്നിവയും ഇതിലുണ്ട്. ഇതിലെ ക്യാഷ്ബാക്ക് 1028 രൂപയുടെ തുടർന്നുള്ള റീചാർജിൽ റിഡീം ചെയ്യാം.

1029 രൂപയുടെ ജിയോ പ്ലാൻ: 84 ദിവസത്തെ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, 84 ദിവസത്തെ വാലിഡിറ്റി. ജിയോടിവി, ജിയോക്ലൗഡ് ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ ഈ പ്ലാനിൽ ലഭിക്കും.

1049 രൂപയുടെ ജിയോ പ്ലാൻ: സോണിലിവ് + ZEE5 സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, 84 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ജിയോടിവി ​​മൊബൈൽ ആപ്പ് വഴി സോണി ലിവ്, സീ5 എന്നിവയും ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനുകളും ഇതിൽ ലഭ്യമാണ്.

ഏതൊക്കെ ജിയോ പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5G കിട്ടും? ടോപ് 12 ലിസ്റ്റ്

1299 രൂപയുടെ ജിയോ പ്ലാൻ: 84 ദിവസ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ, 84 ദിവസത്തെ വാലിഡിറ്റി, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഇതിലുണ്ട്.

2025 രൂപയുടെ ജിയോ പ്ലാൻ: മികച്ച 5G പ്ലാനുകളിൽ ​ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് 5G, 200 ദിവസത്തെ വാലിഡിറ്റി എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോക്ലൗഡ് ആക്സസും ഇതിൽ ലഭ്യമാണ്.

3599 രൂപയുടെ ജിയോ പ്ലാൻ: മാസം 276 രൂപ ചെലവേയുള്ളൂ എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് 5G, 365 ദിവസത്തെ വാലിഡിറ്റി എന്നിവ ഇതിലുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഇതിലുണ്ട്. ഈ പ്ലാനുകൾ കൂടാതെ അ‌ൺലിമിറ്റഡ് 5ജിയുള്ള പ്ലാനുകൾ വേറെയും ഉണ്ട്. എങ്കിലും ടോപ് ട്രെൻഡിങ്ങിൽ ഉള്ള പ്ലാനുകൾ ഇവയാണ്.

More from GizBot

Best Mobiles in India

English summary
Reliance Jio offers unlimited 5G data on several prepaid plans. The top trending plans are priced at Rs 198, Rs 349, Rs 445, Rs 899, Rs 949, Rs 999, Rs 1028, Rs 1029, Rs 1049, Rs 1299, Rs 2025, and Rs 3599. All of these plans offer 2GB or more of daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X