Home
Recharge plans

എങ്കിലും ജിയോ... ഈ ചതി വേണ്ടാരുന്നു! ജിയോ വോയ്സ് ഒൺലി പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാൻ ലഭ്യമാകില്ല!

റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ്. ആ ജിയോ ട്രായിയുടെ കർശന ഉത്തരവിനെ തുടർന്ന് അ‌ടുത്തിടെ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു. ട്രായി ലക്ഷ്യമിട്ടതുപോലെയുള്ള മെച്ചമൊന്നും സ്വകാര്യ ടെലിക്കോം കമ്പനികൾ അ‌വതരിപ്പിച്ച വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ കൊണ്ട് ടെലിക്കോം വരിക്കാർക്ക് കിട്ടുന്നില്ല എന്ന് പൊതുസമൂഹം അ‌ഭിപ്രായപ്പെടുന്നു. എങ്കിലും എല്ലാ കമ്പനികളും തങ്ങൾക്ക് നഷ്ടം വരാത്ത രീതിയിൽ അ‌വതരിപ്പിച്ച വോയ്സ് ഒൺലി പ്ലാനുകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. കാര്യമായ ഉപകാരം ഇല്ലെങ്കിലും ഈ പ്ലാനുകൾ ആർക്കെങ്കിലുമൊക്കെ ഒരു ആശ്വാസം ആകുമെന്ന് കരുതിയിരിക്കെ ഒരു പുതിയ വെല്ലുവിളി ഇപ്പോൾ ഉയർന്നിരിക്കുന്നു.

ജിയോ രണ്ട് വോയ്സ് - എസ്എംഎസ് ഒൺലി പ്ലാനുകളാണ് വരിക്കാർക്കായി അ‌വതരിപ്പിച്ചത്. ഡാറ്റ ഇല്ലാതെ അ‌ൺലിമിറ്റഡ് കോളിങ്ങും നിശ്ചിത എസ്എംഎസും ആണ് വ്യത്യസ്ത വാലിഡിറ്റികളിൽ ഈ രണ്ട് വോയ്സ് ഒൺലി പ്ലാനുകളും വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ഈ പ്ലാനുകളുമായി ബന്ധപ്പെട്ട് ഒരു നിർണായക വിവരം ജിയോ വെളപ്പെടുത്തിയിരിക്കുന്നു.

ജിയോ വോയ്സ് ഒൺലി പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാൻ ലഭ്യമാകില്ല!

ജിയോ വോയ്സ് - എസ്എംഎസ് ഒൺലി പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാർക്ക് ജിയോയുടെ ഡാറ്റ പ്ലാനുകളോ ഡാറ്റ ബൂസ്റ്റർ പ്ലാനുകളോ ഉപയോഗിക്കാനാകില്ല. ഇക്കാര്യം ജിയോ തന്നെയാണ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത് എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്ററിൽ ഒരു ജിയോ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ജിയോയുടെ ഈ നിലപാട് വരിക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. മറ്റ് ടെലിക്കോം കമ്പനികളായ എയർടെലും വിഐയും തങ്ങളുടെ വോയ്സ് ഒൺലി പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നതിൽ വിലക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അ‌തേസമയം ഡാറ്റ ഇല്ലാത്ത പ്ലാൻ തെരഞ്ഞെുപിടിച്ച് ഉപയോഗിക്കുന്നവർ ഡാറ്റയേ ഉപയോഗിക്കേണ്ട എന്ന ജിയോയുടെ നയം തികച്ചും ഏകപക്ഷീയവും ഏകാധിപത്യപരവുമാണ്.

ജിയോ വോയ്സ് ഒൺലി പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാൻ ലഭ്യമാകില്ല!

ഉപയോക്താക്കൾക്ക് താൽപര്യമുണ്ടെങ്കിൽ അ‌ടിയന്തര ഘട്ടങ്ങളിൽ ഡാറ്റ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ അ‌വസരം ഉണ്ടാകണം. അ‌നാവശ്യമായി ഡാറ്റയ്ക്ക് പണം ചെലവഴിക്കാൻ താൽപര്യമില്ലാത്തവർക്കായാണ് ട്രായി വോയ്സ്- എസ്എംഎസ് ഒൺലി പ്ലാൻ അ‌വതരിപ്പിക്കാൻ പറഞ്ഞത്. അ‌തിനർഥം അ‌വർക്ക് ഡാറ്റയേ നൽകാൻ പാടില്ല എന്നല്ല. ആർക്കും ഏത് സമയത്തും ഡാറ്റ ഉപയോഗിക്കേണ്ട ആവശ്യം വരാം.

ജിയോയുടെ ഇപ്പോഴത്തെ നിലപാട് തുടരുകയാണ് എങ്കിൽ വോയ്സ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്ത ഒരാൾക്ക് പെട്ടെന്ന് ഡാറ്റയ്ക്ക് ആവശ്യം വന്നാൽ അ‌യാൾ ഡാറ്റയുള്ള മറ്റേതെങ്കിലും പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ട അ‌വസ്ഥ നിലനിൽക്കുന്നു. അ‌ങ്ങാടിയിൽ​​ തോറ്റതിന് അ‌മ്മയോട് എന്ന് പറഞ്ഞതുപോലെ ട്രായിയോട് തോറ്റതിന് വരിക്കാരു​ടെ നേർക്ക് പ്രതികാരം ചെയ്യുന്നതുപോലെയാണ് ജിയോയുടെ ഈ നിലപാട്.

ജിയോയുടെ ഈ നയത്തിൽ ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഇടപെടുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. വിമർശനങ്ങൾ ശക്തമായാൽ വോയ്സ് പ്ലാനുകളുടെ കാര്യത്തിൽ മാറ്റം ഉണ്ടായതുപോലെ ജിയോയുടെ ഈ നയത്തിലും മാറ്റം വന്നേക്കാം. ജിയോയെ അ‌പേക്ഷിച്ച് വരിക്കാരുടെ എണ്ണം വളരെയേറെ കുറവുള്ള വിഐ ഇക്കാര്യത്തിൽ വളരെ മാന്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ജിയോ വോയ്സ് ഒൺലി പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാൻ ലഭ്യമാകില്ല!

തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ വോയ്‌സ്, എസ്എംഎസ് ഒൺലി പ്ലാനുകൾക്ക് പുറമേ ഡാറ്റ വൗച്ചറുകൾ റീചാർജ് ചെയ്യുന്നത് തുടരാമെന്ന് വോഡഫോൺ ഐഡിയ ഒരു പ്രതികരണത്തിൽ സ്ഥിരീകരിച്ചു, ഈ രണ്ട് റീച്ചാർജുകളും ഒരുമിച്ച് പ്രവർത്തിക്കും. എയർടെലിന്റെ കാര്യവും അ‌ങ്ങനെ തന്നെയാണ്. അ‌വിടെയും ആവശ്യക്കാർക്ക് ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാനാകും.

നിലവിൽ വോയ്‌സ്, എസ്എംഎസ് മാത്രമുള്ള പ്ലാനുകൾക്ക് പുറമേ ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കാത്ത ഏക ടെലിക്കോം കമ്പനി റിലയൻസ് ജിയോ മാത്രമാണ്. വോയ്സ് ഒൺലി പ്ലാനുക​ളോട് ആളുകൾക്കുള്ളിൽ താൽപര്യക്കുറവ് സൃഷ്ടിക്കാൻ ജിയോയുടെ ഈ നടപടി കാരണമാകും എന്ന് വിലയിരുത്തപ്പെടുന്നു.

Best Mobiles in India

English summary
Subscribers using Jio Voice - SMS Only plans will not be able to use Jio's data plans or data booster plans. This was confirmed by Jio itself on Twitter. The company revealed this in response to a question from a Jio user on Twitter. Meanwhile, Airtel and Vi subscribers will be able to use the data plan with these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X