തമ്മിൽ ഭേദം എന്നൊന്ന് ഉണ്ട്! ജിയോയും എയർടെലും ഒരേ വിലയിൽ നൽകുന്ന റീച്ചാർജ് പ്ലാൻ, ബെസ്റ്റ് ഇതാണ്
ഇന്ത്യൻ ടെലിക്കോം വിപണിയിലെ പ്രധാന എതിരാളികൾ റിലയൻസ് ജിയോയും (Reliance Jio) ഭാരതി എയർടെലുമാണ് (Bharti Airtel). പരസ്പര മത്സരത്തിന്റെ പല ഘട്ടങ്ങളിൽക്കൂടിയും ഈ കമ്പനികൾ രണ്ടും കടന്നുപോകുന്നുണ്ട്. ജിയോ ഒരു പ്ലാൻ ഇറക്കിയാൽ എയർടെലും അതിന് സമാനമായി പ്ലാൻ ഇറക്കും. 5ജി വ്യാപനത്തിന്റെ കാര്യത്തിലും ഇരുകമ്പനികളും കഴിഞ്ഞ വർഷം കടുത്ത മത്സരമാണ് കാഴ്ചവച്ചത്. അതിന്റെ ലാഭം അവരുടെ വരിക്കാർക്ക് ലഭിച്ചു. കാരണം അതിവേഗം 5ജി ലഭ്യമായി. 5ജി വൈകിയാൽ വരിക്കാർ എതിരാളിയുടെ പക്കലേക്ക് പോകും എന്നത് മത്സരിച്ച് 5ജി വ്യാപനം നടത്താൻ ഈ കമ്പനികളെ പ്രേരിപ്പിച്ചു.
അൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നതിൽ ഉൾപ്പെടെ ജിയോയും എയർടെലും തമ്മിൽ സാമ്യമുണ്ട്. ഇരുകമ്പനികളും 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. പരസ്പര മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഒരേ വിലയിൽ ഇരുകമ്പനികളും റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളതായും കാണാം.

859 രൂപ വിലയിൽ ജിയോയും എയർടെലും പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. മികച്ച റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കുന്ന കാര്യത്തിൽ ജിയോ, എയർടെൽ എന്നിവയിൽ ആരാണ് മുന്നിൽ എന്ന് സംശയമുള്ളവർക്ക് ഈ രണ്ട് പ്ലാനുകളിലെയും ആനുകൂല്യങ്ങൾ പരിചയപ്പെട്ടാൽ ഒരു ഏകദേശ ഉത്തരം ലഭ്യമാകുന്നതാണ്.
859 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഒന്നാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയാണ് ഈ 859 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ സ്ഥിരമായി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. എന്നാലിപ്പോൾ ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് സ്പെഷൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കുന്നു. ഏപ്രിൽ 15 വരെയാണ് ഈ ജിയോഹോട്ട്സ്റ്റാർ ഓഫർ ലഭ്യമാകുക.
859 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസ വാലിഡിറ്റിയിൽ ഈ എയർടെൽ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് എന്നിവയും ഇതിലുണ്ട്.
ഒരേ വിലയിൽ എയർടെലും ജിയോയും വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ ഏറ്റവും മികച്ചത് ജിയോയുടെ 859 രൂപയുടെ പ്ലാനിൽ തന്നെയാണ്. കാരണം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ജിയോ പ്ലാനിൽ ലഭ്യമാണ്. ഇനി 4ജി ഫോൺ ഉപയോഗിക്കുന്നവർ ആണെങ്കിലും ജിയോ പ്ലാൻ തന്നെയാണ് നല്ലത്. കാരണം ദിവസം 2ജിബി ഡാറ്റ ഇതിൽ ലഭിക്കും.

എയർടെൽ പ്ലാനിൽ പ്രതിദിനം 1.5ജിബി ഡാറ്റ മാത്രമേ ലഭ്യമാകൂ. മാത്രമല്ല, ക്രിക്കറ്റ് ആരാകരെ സംബന്ധിച്ചിടത്തോളം 90 ദിവസ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ജിയോ പ്ലാനിൽ സൗജന്യമായി ലഭിക്കുന്നു. ആവശ്യത്തിന് ഡാറ്റയും സബ്സ്ക്രിപ്ഷനും ഉള്ളതിനാൽ ഏത് സാഹചര്യത്തിലും ഐപിഎൽ മത്സരങ്ങൾ ആസ്വദിക്കാം എന്ന നേട്ടവും ഉണ്ട്.


Click it and Unblock the Notifications








