വീട്ടിൽ ഇന്റർനെറ്റ് വേണോ? ജിയോ, എയർടെൽ ബ്രോഡ്ബാൻഡ് പ്ലാന് കുറഞ്ഞത് എന്ത് ചിലവാകും എന്ന് ഇതാ
ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവന രംഗത്തെ പ്രമുഖരാണ് റിലയൻസ് ജിയോയും ( Reliance Jio), ഭാരതി എയർടെലും (Bharti Airtel). ഇന്ത്യ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, അതോടൊപ്പം തന്നെ വീടുകളിലും ഇന്റർനെറ്റ ഉപയോഗവും ആവശ്യങ്ങളും വർധിച്ചു. അതിനാൽത്തന്നെ ആളുകൾ മികച്ച ബ്രോഡ്ബാൻഡ് സേവന ദാതാവിനെക്കുറിച്ചും എൻട്രിലെവൽ പ്ലാനുകളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരായ ജിയോ, എയർടെൽ എന്നിവരുടെ വില കുറഞ്ഞ പ്ലാനുകൾ ഏതൊക്കെയെന്നും അതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്നും ഇവിടെ പരിചയപ്പെടാം.
ജിയോയും എയർടെലും ഇന്റർനെറ്റ് കണക്ഷൻ എന്ന നിലയിൽ ഫൈബർ, എയർഫൈബർ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ രണ്ട് സേവനങ്ങളും ഈ രണ്ട് പ്ലാറ്റ്ഫോമുകളും ഇപ്പോൾ ഒരൊറ്റ സ്ഥാപനത്തിന് കീഴിലാക്കിയാണ് പ്രവർത്തിച്ചുവരുന്നത്. അതായത് ഇപ്പോൾ ജിയോയുടെ ബ്രോഡ്‌ബാൻഡ് ബിസിനസ് ജിയോഹോമിന് കീഴിലാണ്, അതിൽ FWA (ഫിക്സഡ്-വയർലെസ് ആക്‌സസ്), ഫൈബർ സേവനങ്ങൾ ഉൾപ്പെടുന്നു.

ജിയോ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ: ജിയോ ഫൈബർ കണക്ഷൻ വരിക്കാർക്കായി 30 Mbps മുതൽ 1 Gbps വരെയുള്ള ഫൈബർ പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ചില ജിയോ ഫൈബർ പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ എത്തുന്ന പ്ലാൻ (എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ) 399 രൂപയ്ക്ക് ലഭ്യമാണ്.
399 രൂപയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻ പ്ലാൻ 30 Mbps വേഗതയിൽ വരുന്നു, കൂടാതെ 3.3TB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. പ്ലാനിനൊപ്പം OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളൊന്നുമില്ല. ഒടിടി സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ വേണമെങ്കിൽ 599 രൂപയുടെ ജിയോ ഫൈബർ പ്ലാൻ ഉണ്ട്. കൂടാതെ സൗജന്യ ജിയോ STB (സെറ്റ്-ടോപ്പ് ബോക്സ്) നേടാം.

മികച്ച വേഗതയിൽ ഡാറ്റ വേണമെങ്കിൽ ജിയോ ഫൈബർ പ്ലാൻ ഉപയോക്താക്കൾ അൽപ്പം കൂടി തുക മുടക്കേണ്ടിവരും.
100 Mbps വേഗതയുള്ള ജിയോ ഫൈബർ പ്ലാൻ വാല്യൂ പാക്ക് എന്ന ടാഗോടെ 666 രൂപയ്ക്ക് ലഭ്യമാണ്. 100 Mbp വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും സൗജന്യ വോയ്‌സ് ആനുകൂല്യവും ഇതിൽ ഉൾപ്പെടുന്നു.
എയർടെൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ: 499 രൂപ വിലയിലാണ് എയർടെലിന്റെ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ ലഭ്യമാകുക. ഇത് 40 Mbps വരെ വേഗതയും 3.3TB പ്രതിമാസ ഡാറ്റയും എയർടെൽ എക്സ്സ്ട്രീം പ്ലേ (22+ OTT-കൾ) ആനുകൂല്യങ്ങളും സഹിതം എത്തുന്നു. ആറ് അല്ലെങ്കിൽ പന്ത്രണ്ട് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഉപയോക്താക്കൾക്ക് വൈ-ഫൈ റൂട്ടർ സൗജന്യമായി വാഗ്ദാനം ചെയ്യും.
ജിയോയുടെയും എയർടെലിന്റെയും എൻട്രിലെവൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്താൽ വില ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നവരെ സംബന്ധിച്ചിടത്തോളം ജിയോ ഫൈബർ പ്ലാനാണ് മെച്ചം. എന്നാൽ അൽപ്പം വില കൂടുതലാണ് എങ്കിലും മികച്ച വേഗതയും ഒടിടി സബ്സ്ക്രിപ്ഷനുകളും അടങ്ങുന്നു എന്നതിനാൽ എയർടെൽ പ്ലാനും മികച്ചതാണ്. ഇവിടെ ഉപയോക്താവിന്റെ ആവശ്യങ്ങളും പണം മുടക്കാനുള്ള കഴിവും ആണ് പ്ലാൻ തെരഞ്ഞെടുക്കുന്നതിൽ നിർണായകമാകുക.

മൊത്തത്തിൽ നോക്കിയാൽ രണ്ട് പ്ലാനുകളും നല്ലതാണ്, കാരണം രണ്ടും രണ്ട് വിധ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണ് എത്തുന്നത്. അതിൽ ജിയോ പ്ലാൻ കുറഞ്ഞ വിലയിൽ ബ്രോഡ്ബാൻഡ് പ്ലാൻ എന്ന ലക്ഷ്യം നിറവേറ്റുന്നു. എയർടെൽ പ്ലാനാകട്ടെ, കുറഞ്ഞ വിലയ്ക്ക് ഒടിടിയും മികച്ച വേഗതയും അടങ്ങുന്ന പ്ലാൻ എന്ന ലക്ഷ്യം നിറവേറ്റുന്നു. എയർടെല്ലിന്റെയോ ജിയോയുടെയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഇവയുടെ കണക്ഷൻ ബുക്ക് ചെയ്യാം.


Click it and Unblock the Notifications








