വില കുറഞ്ഞ പ്ലാനുകളുടെ 'സംസ്ഥാന സമ്മേളനം'! ജിയോ, എയർടെൽ, വിഐ പോസ്റ്റ്പെയ്ഡ് വരിക്കാർ ശ്രദ്ധിക്കൂ
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകൾക്ക് പുറമേ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആണ്. എന്നാൽ ഇന്ത്യൻ പോസ്റ്റ്പെയ്ഡ് രംഗത്ത് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത് എയർടെൽ ആണ്. രണ്ടാം സ്ഥാനത്ത് വൊഡാഫോൺ ഐഡിയയും (VI). ഇവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്ത് മാത്രമാണ് റിലയൻസ് ജിയോ ഉള്ളത്. പോസ്റ്റ്പെയ്ഡ് മേഖലയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ജിയോ പലവിധ തന്ത്രങ്ങളും പയറ്റിവരുന്നു. അതിന്റെ ഭാഗമായി മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ മെച്ചപ്പെട്ട പ്ലാനുകൾ ഉൾപ്പെടെ ജിയോ വാഗ്ദാനം ചെയ്യുന്നു.
വിഐയെ സംബന്ധിച്ചിടത്തോളം അവരുടെ ശക്തി തന്നെ പോസ്റ്റ്പെയ്ഡ് വരിക്കാരാണ്. ഒരുകാലത്ത് രാജ്യത്ത് ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാർ ഉണ്ടായിരുന്നത് വിഐക്ക് ആരുന്നു. ഇപ്പോൾ ജിയോയും എയർടെലും 5ജി ഡാറ്റ ഉൾപ്പെടെ നൽകുന്നതിനാൽ വിഐ ചെറിയ തോതിൽ ഇവിടെയും തിരിച്ചടി നേരിടുന്നുണ്ട്. എങ്കിലും ജിയോയെക്കാൾ കൂടുതൽ പോസ്റ്റ്പെയ്ഡ് വരിക്കാർ ഇപ്പോഴും വിഐക്ക് ഒപ്പമുണ്ട്.

ഇന്ത്യയിലെ പോസ്റ്റ്പെയ്ഡ് ടെലിക്കോം രംഗം നിയന്ത്രിക്കുന്നത് എയർടെൽ, വിഐ, ജിയോ എന്നീ മൂവർ സംഘമാണ്. ഇതിൽ ജിയോയും എയർടെലും 5ജിയും വാഗ്ദാനം ചെയ്യുന്നു. ഈ ടെലിക്കോം കമ്പനികളിൽ നിന്ന് ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഏതാണ് എന്ന് ഇവിടെ പരിചയപ്പെടാം.
റിലയൻസ് ജിയോ 349 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: ജിയോയുടെ ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 349 രൂപ വിലയിലാണ് എത്തുന്നത്. 30ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസും ലഭിക്കും. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഭാരതി എയർടെൽ 449 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 449 രൂപ വിലയിൽ എത്തുന്നു. ആകെ 50ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, എന്നിവയാണ് മറ്റ് പ്രധാന ആനുകൂല്യങ്ങൾ.
449 രൂപയുടെ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂ റിബൺ ബാഗ് കവറേജ്, അപ്പോളോ 24|7 സർക്കിൾ എന്നിവയുൾപ്പെടെ അധിക ആനുകൂല്യങ്ങളും അൺലിമിറ്റഡ് 5Gയും ഈ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
വോഡഫോൺ ഐഡിയ 451 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: വിഐയുടെ ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 451 രൂപ വിലയിലാണ് എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിമാസം 3000 എസ്എംഎസ്, 50ജിബി ഡാറ്റ എന്നിവയാണ് ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.

പുലർച്ചെ 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ, 200ജിബി ഡാറ്റ റോൾഓവർ, വി ഗെയിംസ് തുടങ്ങിയവ അധിക ആനുകൂല്യമായി ഇതിലുണ്ട്. കൂടാതെ 3 മാസത്തേക്ക് Vi മൂവീസ് & ടിവി, 1 വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, 360 ദിവസത്തേക്ക് SonyLIV മൊബൈൽ സബ്സ്ക്രിപ്ഷൻ, 1 വർഷത്തേക്ക് SunNXT, 1 വർഷത്തേക്ക് EaseMyTrip, 1 വർഷത്തേക്ക് Norton Mobile Security എന്നിവയിലൊന്ന് തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








