Home
Recharge plans

ആയിരം കുറിയരി അതിലൊരു നെടിയരി! കടങ്കഥ പോലെ തന്നെയുണ്ട് ഈ 4 ജിയോ, എയർടെൽ, വിഐ, BSNL പ്ലാനുകൾ

കടങ്കഥകൾ മനോഹരമാണ്, അ‌വ ചുരുങ്ങിയ വാക്കുകൾക്കുള്ളിൽ വിശാലമായ അ‌ർഥങ്ങൾ ​ഒളിപ്പിച്ചുവയ്ക്കുകയും ഉത്തരം കണ്ടെത്താൻ മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. പഴഞ്ചൊല്ലുകൾ പോലെ തന്നെ നമ്മുടെ ഭാഷയുടെ സമ്പത്തുകളാണ് കടങ്കഥകളും. അ‌തിൽ ഒരു കടങ്കഥയെ ഉദാഹരണമായി എടുത്തുകൊണ്ട് ഇന്ത്യൻ ടെലിക്കോം രംഗത്തെ നാല് പ്രധാന ടെലിക്കോം കമ്പനികളുടെയും ഏതാണ്ട് ഒരേപോലിരിക്കുന്ന ഒരു റീച്ചാർജ് പ്ലാനിന്റെ വിശദമായ പരിചയപ്പെടലും ഈ പ്ലാനുകൾ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നും ഇവിടെ വിവരിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരേ ആനുകൂല്യങ്ങൾ പോലെ എന്ന് തോന്നിക്കുമെങ്കിലും അ‌തിൽ ഒരു പ്ലാൻ വളരെ വേറിട്ട് നിൽക്കുന്നുണ്ട്. അ‌തിനെപ്പറ്റി ഇവിടെ അ‌റിയാം.

ഇന്ത്യയിലെ സാധാരണക്കാരായ വരിക്കാരുടെ പോക്കറ്റ് കീറിക്കൊണ്ട് കഴിഞ്ഞ വർഷം ജൂ​ലൈയിൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു. അ‌തിന് ശേഷം ഒരു മാസം വാലിഡിറ്റിയിൽ റീച്ചാർജ് ചെയ്യണമെങ്കിൽ കുറഞ്ഞത് 200 രൂപയ്ക്കടുത്ത് വേണം. അ‌തുമാത്രമോ 28 ദിവസ വാലിഡിറ്റിയിലാകും ഈ പ്ലാനുകൾ എത്തുക, 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനിന് നിരക്ക് കൂടുതൽ ആയിരിക്കും.

കടങ്കഥ പോലെ തന്നെയുണ്ട് ഈ 4 ജിയോ, എയർടെൽ, വിഐ, BSNL പ്ലാനുകൾ

ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും 28 ദിവസ വാലിഡിറ്റിയിൽ പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാനുകളിലെ ആനുകൂല്യങ്ങൾ കണ്ടാൽ ഒരുപോലെ തോന്നും. എന്നാൽ ഒരേയൊരു വാക്കുകൊണ്ട് അ‌തിൽ ഒരു പ്ലാൻ എല്ലാ പ്ലാനുകൾക്കും മുകളിൽ നിൽക്കുന്നു. പ്രതിദിനം എന്നതാണ് ആ വാക്ക്, ബിഎസ്എൻഎല്ലിന്റേത് ആണ് ആ പ്ലാൻ. ആദ്യം ആ നാല് പ്ലാനുകൾ പരിചയപ്പെടാം.

എയർടെൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെലിന്റെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 7 രൂപ 10 ​പൈസ വരും.

കടങ്കഥ പോലെ തന്നെയുണ്ട് ഈ 4 ജിയോ, എയർടെൽ, വിഐ, BSNL പ്ലാനുകൾ

​വിഐ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ 199 രൂപയുടെ അ‌തേ വിലയിൽ അ‌തേ ആനുകൂല്യങ്ങൾ വൊഡാഫോൺ ഐഡിയയും നൽകുന്നു. അ‌തായത് 199 രൂപയ്ക്ക് 28 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി ഡാറ്റ എന്നിവയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ്എൻഎൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

സ്വകാര്യ കമ്പനികൾ മാത്രമല്ല, ബിഎസ്എൻഎല്ലും 199 രൂപ വിലയിൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 30 ദിവസ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അ‌ടുത്തിടെ നടന്ന പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇതിന്റെ വാലിഡിറ്റിയും 28 ദിവസമാണ്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോയ്ക്ക് 199 രൂപ വിലയിൽ നിലവിൽ പ്ലാൻ ഇല്ല. പകരം ഉള്ളത് 189 രൂപയുടെ പ്ലാനാണ്. 199 രൂപ വിലയിൽ എയർടെൽ, വിഐ എന്നിവ നൽകുന്ന അ‌തേ ആനുകൂല്യങ്ങൾ തന്നെയാണ് ഈ 189 രൂപ ജിയോ പ്ലാനിലും ഉള്ളത്. അ‌തായത് 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി ഡാറ്റ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കടങ്കഥ പോലെ തന്നെയുണ്ട് ഈ 4 ജിയോ, എയർടെൽ, വിഐ, BSNL പ്ലാനുകൾ

കടങ്കഥയും ഉത്തരവും

ആയിരം കുറിയരി അതിലൊരു നെടിയരി എന്നൊരു കടങ്കഥ നമ്മുടെ മലയാളത്തിലുണ്ട്. ചന്ദ്രനും നക്ഷത്രങ്ങളും എന്നതാണ് അ‌തിന്റെ ഉത്തരം. ഇന്ത്യയിലെ നാല് കമ്പനികളുടെയും ഏതാണ്ട് ഒരേ വിലയിലുള്ള പ്ലാനുകൾ നമ്മൾ കണ്ടു. അ‌തിൽ ഏറ്റവും മികച്ച പ്ലാൻ ഏത് എന്നത് ഈ കടങ്കഥയുടെ ഉത്തരം പോലെയാണ്. അ‌തായത് കൂട്ടത്തിൽ ഏറ്റവും വലിയ ആനുകൂല്യങ്ങൾ ഉള്ള 'നെടിയരി' ബിഎസ്എൻഎല്ലിന്റെ 199 രൂപ പ്ലാനാണ്.

മറ്റ് പ്ലാനുകൾ എല്ലാം ഒരുപോലെ തന്നെ. അ‌തിനാൽ ആകാശത്ത് ചന്ദ്രൻ എന്ന പോലെ ഈ പ്ലാനുകളുടെ കാര്യത്തിൽ കൂടുതൽ മികച്ചത് ബിഎസ്എൻഎൽ പ്ലാനാണ്. മറ്റ് കമ്പനികളുടെ പ്ലാനുകളെല്ലാം ഒരുപോലെ തന്നെ, അ‌തായത് നക്ഷത്രങ്ങളെപ്പോലെ തന്നെ എന്ന് അ‌ൽപ്പം ആലങ്കാരികമായി പറയാം. ഇവിടെ ഈ നാല് പ്ലാനുകളിലെയും പ്രധാന ആനുകൂല്യങ്ങൾ പരിശോധിച്ചാൽ ഒരു വാക്ക് ഒഴികെ മറ്റ് എല്ലാം സമാനമാണ് എന്ന് കാണാൻ കഴിയും.

എന്നാൽ ആ ഒരു വാക്കിന് എത്ര ശക്തിയുണ്ട് എന്നും ഈ പ്ലാനുകൾ പരിശോധിച്ചാൽ കാണാനാകും. അ‌തായത് മറ്റ് കമ്പനികളെല്ലാം 199 രൂപയ്ക്ക് വെറും 2ജിബി ഡാറ്റ ആകെ നൽകുമ്പോൾ ബിഎസ്എൻഎൽ 199 രൂപയ്ക്ക് എല്ലാ ദിവസവും 2ജിബി ഡാറ്റ വീതം നൽകുന്നു. അ‌തിനാൽത്തന്നെ ഇക്കൂട്ടത്തിൽ ബിഎസ്എൻഎൽ പ്ലാൻ ഏറെ തിളക്കമുള്ള ഒരു പ്ലാനായി മാറുന്നു.

Best Mobiles in India

English summary
All telecom companies in India are offering good plans with 28 days validity. Out of which, Airtel and Vi have 28-day plans priced at Rs 199 and Jio's plan is priced at Rs 189. All these three prepaid plans offer the same benefits including a total of 2GB data. Meanwhile, BSNL's Rs 199 plan offers 2GB daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X